കേരള ബഡ്ജറ്റ് 2025-26ലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്ന് കേരളത്തിൽ പല സ്ഥലങ്ങളിലായി വരുന്ന ഐടി പാർക്കുകൾ ആയിരുന്നു. കഴിഞ്ഞവർഷത്തെ ബഡ്ജറ്റിലും ഇതേ പ്രഖ്യാപനങ്ങൾ ഉണ്ടായി എങ്കിലും ഐടി പാർക്കുമായി വേണ്ട അടുത്തഘട്ടത്തിലേക്ക് കേരള സർക്കാർ കടന്നിരുന്നില്ല. എന്നാൽ ഇത്തവണ അതിനു മാറ്റമുണ്ടാകും എന്നുള്ള പ്രതീക്ഷയാണ് ഉദ്യോഗാർത്ഥികൾക്ക് പൊതുവെ ഉള്ളത്. മന്ത്രിയുടെ പ്രഖ്യാപനത്തിൽ കണ്ണൂരിലും കൊട്ടാരക്കരയിലും, കൊല്ലത്തും പുതിയ ഐടി പാർക്കുകൾ വരും എന്നാണ്.
ഇതിൽ കണ്ണൂർ ഉള്ള ഐടി പാർക്ക് വിമാനത്താവളത്തിന് തൊട്ടരികയാണ് വരിക. അതായത് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൗണുകൾ ആയ കണ്ണൂരിലും തലശ്ശേരിയിലും പയ്യന്നൂരിലും അല്ല കണ്ണൂരുള്ള ഐടി പാർക്ക് വരിക എന്നതാണ് കണ്ണൂർ നിവാസികൾ ആശങ്കയോടെ ഈ പ്രഖ്യാപനത്തിൽ കാണുന്ന കാര്യം. കാരണം കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങൾ തലശ്ശേരി, പയ്യന്നൂർ, കണ്ണൂർ, തളിപ്പറമ്പ് തുടങ്ങിയവയാണ്. ഇവിടെ നിന്നും 20 കിലോമീറ്റർ മുകളിലുള്ള മട്ടന്നൂരിൽ ആയിരിക്കും ഐടി പാർക്ക് വരിക. വിമാനത്താവളം മട്ടന്നൂരിൽ വന്നതിനാലാണ് മട്ടന്നൂരിനെ ഫോക്കസ് ചെയ്ത് ഐടി പാർക്ക് വരുന്നത്.
പക്ഷേ മട്ടന്നൂരിൽ വരുന്നതുകൊണ്ടുള്ള പ്രധാനപ്പെട്ട പ്രശ്നം മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന ആളുകൾ വിമാനം വഴിയല്ല യാത്ര ചെയ്യുന്നതെങ്കിൽ മട്ടന്നൂരിൽ എത്താൻ ഏറെ പണിപ്പെടണം. മട്ടന്നൂരിൽ നിന്നും നാല് കിലോമീറ്റർ ഓളം മാറിയായിരിക്കും ഐടി പാർക്ക് വരിക. അതായത് സാധാരണ ആളുകൾക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുക ദുഷ്കരമായിരിക്കും. കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂരും കൊല്ലത്തും പോലുള്ള സ്ഥലങ്ങളിൽ ഐടി പാർക്ക് വരിക ഇന്നത്തെ കാലത്ത് അത്യാവശ്യമായ സാഹചര്യമാണ്. ഈ ബഡ്ജറ്റിലെ പ്രഖ്യാപനം ആവശ്യകതയ്ക്ക് വേഗം കൂട്ടും എന്നാണ് സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ വിശ്വാസവും.
വളർച്ചയുടെ കാര്യത്തിൽ ഏറെ മുന്നോട്ടേക്ക് പോകുകയാണ് കേരളമെങ്കിലും തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഇപ്പോഴും കേരളം ഒന്നാമതാണ്. ഒത്തിരിയധികം വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിൽ തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിൽ. ഈ സാഹചര്യത്തിൽ ഐടി പാർക്ക് പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനുമുമ്പും ഈ പ്രഖ്യാപനം ഉണ്ടായിയെങ്കിലും ഈ ബഡ്ജറ്റിൽ ഉണ്ടായ പ്രഖ്യാപനത്തിൽ നിന്നും കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടേക്ക് പോകണം എന്നായിരിക്കും മിക്ക ആളുകളുടെ ആഗ്രഹം.
ഐ. ടി നിർമ്മാണത്തിനായി മന്ത്രി കോടികളാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബഡ്ജറ്റ് ആണ് ഇത് എന്നതിനാൽ തന്നെ ഭരണമാറ്റം ഉണ്ടാവുകയാണെങ്കിൽ വെറും പ്രഖ്യാപനത്തിൽ മാത്രമായി പോകുമോ ഐടി പാർക്ക് നിർമ്മാണം എന്നൊരു ചോദ്യമാണ് ഉയരുന്നത്. ഇനി അല്ല തുടർഭരണം ഉണ്ടെങ്കിൽ ഈ ഐടി പാർക്ക് നിർമ്മാണവുമായി സർക്കാർ മുന്നോട്ടേക്ക് പോകുമോ എന്നൊരു ചോദ്യവും ഇപ്പോൾ ഉണ്ട്. കാരണം ഈ പ്രഖ്യാപനം കഴിഞ്ഞ ബഡ്ജറ്റിലും നടന്നതാണ്. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് കേരളത്തിൽ ഐടി പാർക്കുകൾ വരുന്നു ഓടി പരിഹാരമാകും എന്നാണ് പ്രതീക്ഷ.