മോഹൻലാൽ എന്ന പേരിനൊപ്പം കേൾക്കുന്ന പേരാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ. വലിയ വലിയ സിനിമകൾ നിർമ്മിക്കുന്നതും ഇദ്ദേഹം തന്നെ. മോഹൻലാൽ സിനിമകൾക്ക് ഫണ്ടിംഗ് ചെയ്യുന്ന പ്രൊഡ്യൂസറായ ആന്റണി പെരുമ്പാവൂർ യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ? മോഹൻലാൽ ഇന്ന് വലിയൊരു ബ്രാൻഡ് ആണ്. മോഹൻലാൽ എന്ന ബ്രാൻഡ് കോടികളാണ് നേടുന്നത്. മോഹൻലാൽ എന്ന വ്യക്തിയെ ഉൾപ്പെടെ ബ്രാൻഡിംഗ് ചെയ്ത് വലിയ രീതിയിലുള്ള പണം സമ്പാദിക്കാനായി സഹായിക്കുന്ന വ്യക്തിയുടെ പേരാണ് ആന്റണി പെരുമ്പാവൂർ.
എന്നാൽ ആന്റണി പെരുമ്പാവൂർ മോഹൻലാലിലേക്ക് എത്തിപ്പെട്ടതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. 1987ഇലാണ് ആന്റണി മോഹൻലാലിനൊപ്പം കൂടുന്നത്. മോഹൻലാലിന്റെ പേഴ്സണൽ ഡ്രൈവറായി ആയിരുന്നു ആന്റണി മോഹൻലാലിനൊപ്പം ആദ്യകാലങ്ങളിൽ ചേർന്നത്. എന്നാൽ വളരെ പെട്ടെന്ന് ഇവർ രണ്ടുപേരും തമ്മിൽ കൂട്ടായി. പിന്നീട് മോഹൻലാൽ എന്ന പേരിനൊപ്പം തന്നെ ആന്റണി എന്ന പേരും വളരാൻ തുടങ്ങി. ആദ്യകാലങ്ങളിൽ മോഹൻലാൽ അഭിനയിക്കുന്ന സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലായിരുന്നു ആന്റണി ജനങ്ങളുടെ മുന്നിൽ എത്തിയത്. ഇപ്പോഴും പണ്ടുള്ള സിനിമകളായ ഹരികൃഷ്ണൻസ്, അലി ഭായ്, കിലുക്കം, അദ്വൈതം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഒത്തിരി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മോഹൻലാലിന്റെ വിശ്വസ്തനായി മാറിയ ആന്റണി മെല്ലെ മെല്ലെ വളരാൻ തുടങ്ങി. രണ്ടായിരത്തിൽ ആന്റണി പെരുമ്പാവൂർ എന്നത് മോഹൻലാൽ സിനിമകളുടെ പ്രധാനപ്പെട്ട പ്രൊഡ്യൂസർ ആയി. 1970 ഇലാണ് ആന്റണിയുടെ ജനനം എന്നാണ് വിക്കിപീഡിയ പറയുന്നത്. ഒരുപക്ഷേ മോഹൻലാൽ എന്ന സാമ്പത്തികമായി അച്ചടക്കമില്ലാത്ത മനുഷ്യന്റെ ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ ആന്റണി കാരണക്കാരനായി എന്ന് പല ആളുകളും പറയുന്നുണ്ട്. പ്രണവം ആർട്സ് എന്ന പേരിൽ മോഹൻലാൽ സിനിമ നിർമ്മിച്ചിട്ടുണ്ട് എങ്കിലും മോഹൻലാലിന്റെതായി അറിയപ്പെടുന്ന ആശിർവാദ് സിനിമാസ് എന്ന ആശയത്തിന് പിന്നിൽ ആന്റണി പെരുമ്പാവൂർ.
പ്രധാനമായും മോഹൻലാൽ നായകനായ സിനിമകൾ മാത്രമാണ് ആശിർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങാറ്. മോഹൻലാൽ എന്ന നടന്റെ സെക്കൻഡ് ഇന്നിംഗ്സ് തുടങ്ങിയത് നരസിംഹം എന്ന സിനിമയിലൂടെയാണ് എന്ന് പല ആളുകളും പറയപ്പെടുന്നുണ്ട്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ നരസിംഹം നിർമ്മിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂർ തലപ്പത്തുള്ള ആശിർവാദ് സിനിമാസിന്റെ സിനിമയുള്ള പ്രവേശനം. ഇന്ന് 30 ഓളം സിനിമകൾ പിന്നിട്ട് ആശിർവാദ് സിനിമാസ് എത്തിനിൽക്കുന്നത് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനിൽ ആണ്.
ആശിർവാദ് സിനിമാസ് എന്നത് വെറുമൊരു പ്രൊഡക്ഷൻ കമ്പനിക്കപ്പുറം ഇന്ന് തിയറ്റർ ശൃംഖല ആയും വളർന്നു. ഇതോടൊപ്പം ചുരുക്കം ചില സിനിമകൾ ഇവർ വിതരണത്തിന് എത്തിക്കുകയും ചെയ്യുന്നുണ്ട്. മോഹൻലാൽ സിനിമകൾ മാത്രമാണ് ഇവർ നിർമ്മിക്കുന്നത് എങ്കിലും മോഹൻലാലിനൊപ്പം മറ്റു താരങ്ങൾ എത്തുന്ന ചൈന ടൗൺ, ക്രിസ്ത്യൻ ബ്രദേഴ്സ് പോലെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ ഇന്ന് സിനിമ വ്യവസായത്തിൽ വലിയ പിടിപാടുള്ള FEUOK സംഘടനയുടെ പ്രസിഡന്റാണ്. മാക്സ് ലാബ് പോലെയുള്ള ഒരു സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനത്തിന് ഏറെ സഹായിക്കുന്ന സ്റ്റുഡിയോ അടക്കം ആന്റണി പെരുമ്പാവൂർ ഇന്ന് കൈവശം വച്ചിട്ടുണ്ട്.
പലയാളുകളും മോഹൻലാൽ എന്ന നടൻ പല സമയങ്ങളിലും പല രീതിയിലും കോമാളി കളി കളിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ആന്റണി ചെയ്യുന്നത് മോഹൻലാൽ എന്ന ബ്രാൻഡിനെ കൃത്യമായ രീതിയിൽ മാർക്കറ്റ് ചെയ്ത് പണം ഉണ്ടാക്കുകയാണ്. പല ചാനൽ ഷോസിലും മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് തന്നെ വാങ്ങുന്നത് കോടികളാണ്. വലിയ ബഡ്ജറ്റിൽ ആന്റണി നിർമ്മിച്ച കഴിഞ്ഞവർഷം പുറത്തിറങ്ങിയ ബാറോസ് എന്ന മോഹൻലാൽ സിനിമ വലിയ പരാജയം ആയിരുന്നു. എന്നാൽ ഈ പരാജയം ആന്റണി പെരുമ്പാവൂർ എന്ന പ്രൊഡ്യൂസറെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നതിന് തെളിവാകുകയാണ് എമ്പുരാൻ.
ലൈക്ക പ്രൊഡക്ഷൻസുമായി വലിയ തർക്കം ഉണ്ടായതായി എമ്പുരാന്റെ റിലീസ് സമയത്ത് പറഞ്ഞിരുന്നെങ്കിൽ സിനിമ റിലീസ് തീരുമാനിച്ച ദിവസം തന്നെ തിയേറ്ററുകളിലേക്ക് എത്തി. മാർക്കറ്റിംഗ് ഉൾപ്പെടെ പല സമയത്തും ഡൗൺ ആയിരുന്നു എങ്കിലും റിലീസ് സമയത്ത് വലിയ വിവാദം ഉണ്ടാക്കിയെങ്കിലും മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയായി എമ്പുരാൻ മാറി. ഇതോടൊപ്പം റിലീസിന് മുൻപേ ഒരു മലയാള സിനിമയ്ക്ക് എന്തൊക്കെ കളക്ഷൻ നേടാമോ അതിന്റെ 90% വും എമ്പുരാൻ നേടി. അതിനുപുറമേ ഇന്ന് പല രീതിയിലുള്ള അന്വേഷണം ഇദ്ദേഹത്തിന്റെ സ്വത്ത് സംവാദനവുമായി ഉണ്ടാകുന്നുണ്ട് എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.
അതിനെ കൃത്യമായ രീതിയിൽ അദ്ദേഹം മാർക്കറ്റും ചെയ്യുന്നുണ്ട് എന്നതാണ് ആന്റണി പെരുമ്പാവൂർ എന്ന ബിസിനസ്മാന്റെ തല. പൃഥ്വിരാജുമായി ചേർന്ന് എല്ലാം ഒക്കെയല്ലേ എന്ന് തരത്തിലുള്ള ഒരു ഫോട്ടോ ആയിരുന്നു വിവാദവുമായി ബന്ധപ്പെട്ട ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്. കൃത്യമായ രീതിയിൽ ബിസിനസ് മൈൻഡ് ഉള്ള എന്നാൽ അത്യാവശ്യം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല മനുഷ്യനായാണ് ഇദ്ദേഹത്തെ സിനിമ ഇൻഡസ്ട്രിയിൽ പറയപ്പെടുന്നത്. മോഹൻലാൽ എന്ന നടന്റെ ഇന്നത്തെ വളർച്ചയ്ക്കുള്ള പ്രധാനപ്പെട്ട കാരണവും ബ്രാൻഡിങ്ങിനുള്ള പ്രധാനപ്പെട്ട കാരണവും ഇദ്ദേഹമാണ്.
ആന്റണി ഇല്ലാതെ മോഹൻലാലും ഇല്ല മോഹൻലാലില്ലാതെ ആന്റണിയും ഇല്ല എന്ന നിലയിലേക്കായി ഇപ്പോൾ കാര്യങ്ങൾ. മോഹൻലാൽ എന്ന മനുഷ്യന് എത്രമാത്രം ആന്റണിയെ പ്രിയമാണ് എന്ന് ആന്റണിയുടെ പല ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ടാൽ മനസ്സിലാകും. അത് ഒരിക്കലും വെറുതെ ആവില്ലല്ലോ? മോഹൻലാൽ എന്ന നടൻ വളരുന്നതിനൊപ്പം തന്നെ 1990 കൾക്ക് ശേഷം ആന്റണി എന്ന വ്യക്തിയും വളർന്നിട്ടുണ്ട്. ഇന്ന് കൃത്യമായ രീതിയിൽ സിനിമയുടെ എല്ലാ വശങ്ങളും മനസ്സിലാക്കിയ മലയാള സിനിമ വ്യവസായത്തിൽ തന്നെ വലിയ സ്ഥാനമുള്ള ഒരു മനുഷ്യനായി ഒന്നുമില്ലായ്മയിൽ തുടങ്ങിയ ആന്റണി പെരുമ്പാവൂർ എത്തിനിൽക്കുന്നു എന്ന് തന്നെയാണ് ആ മനുഷ്യന്റെ വളർച്ച!