എ ഐ എന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവർക്കും സുപരിചിതമായി മാറുകയാണ്. മിക്ക ആളുകളും ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കൃത്രിമമായി നിർമ്മിത ബുദ്ധികൊണ്ട് ഉണ്ടാക്കപ്പെടുന്ന ഒരു കാര്യത്തെ നമ്മൾ ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നു. അതായത് ഏതോ ഒരാൾ നൽകിയ കോഡിങ്ങിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വെർച്വൽ വേൾഡ് ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
എ ഐ ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രാധാന്യത്തിലേക്ക് ഉയരുമ്പോഴും മിക്ക ആളുകൾക്കും ഉണ്ടാകുന്ന സംശയമാണ് മനുഷ്യരുടെ ജോലി തീരുമോ എന്നുള്ളത്. എന്നാൽ മനുഷ്യരുടെ ജോലി സാധ്യത കൂടുകയാണ് എഐ കൊണ്ട് ഉണ്ടാവുക എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ തന്നെ പ്രവചിക്കുന്നത്. കാരണം നിർമ്മിത ബുദ്ധി വികസിക്കുമ്പോൾ അതിനായി ആവശ്യമുള്ള പ്രോഗ്രാം കോഡിങ്ങും അത് വികസിക്കാൻ ആവശ്യമുള്ള മറ്റു കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. ഇത് ചെയ്യാനായി മനുഷ്യനെ കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. മാത്രമല്ല ടെക്നോളജിക്കൽ അഡ്വാൻസ് മെന്റും ടെക്നോളജിയുടെ കണ്ടുപിടിത്തങ്ങളും കൂടുതൽ വളരേണ്ടതായും ഇന്നത്തെ സാഹചര്യത്തിൽ ഉണ്ട്. ആ വളർച്ചയ്ക്ക് കാരണമാകുന്ന മനുഷ്യർ തന്നെയാണ്.
പല ഭാഷകളിലും ഇന്ന് എഐ കണ്ടൻ്റുകൾ തരുന്നത് സുപരിചിതമാണ്. എന്നാൽ ഇതിന് പല ഭാഷയും ട്രെയിൻ ചെയ്യിപ്പിക്കേണ്ടത് മനുഷ്യർ തന്നെയാണ്. ഇന്ന് പാട്ട് ഉൾപ്പെടെ ഉപയോഗിച്ച് ട്യൂൺ ചെയ്യാൻ കഴിയും. പക്ഷേ മനുഷ്യർ നൽകുന്ന രീതിയിലുള്ള ആത്മാവ് പല കാര്യങ്ങളിലും ഉണ്ടാകില്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യർക്ക് തുല്യം മനുഷ്യർ മാത്രമായിരിക്കും. കാര്യങ്ങൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ ഒരുപക്ഷേ നിർമ്മിത ബുദ്ധിയെ കൊണ്ട് കഴിഞ്ഞേക്കും. എന്നാൽ മനുഷ്യർ കൊണ്ടുവരുന്ന ക്രിയേറ്റിവിറ്റി അതിൽ കൊണ്ടുവരാൻ നിർബന്ധ ബുദ്ധിക്ക് സാധിക്കില്ല.
ഇന്ന് പല സിനിമയിലും ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് കഥാപാത്രങ്ങളെ പുന സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ മലയാള ചിത്രമായ രേഖചിത്രത്തിൽ മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന സിനിമയിലെ കഥാപാത്രം ഉൾപ്പെടെ പുന സൃഷ്ടിച്ചു. മികച്ച രീതിയിൽ അത് സൃഷ്ടിക്കപ്പെട്ടു എങ്കിലും ഒരു സിനിമ മുഴുനീളം ഒരു കഥാപാത്രം വരുന്ന രീതിയിൽ എ ഐ ഉപയോഗിച്ചു ഉണ്ടാക്കുക എന്നത് വളരെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമാകും എന്നുള്ള കാര്യം തീർച്ചയാണ് പക്ഷേ അത് ഉണ്ടാക്കിയെടുക്കുക എന്നത് ശ്രമകരവുമായേക്കാം.
ഭാവിയിൽ ഒരു പത്ത് വർഷത്തിനപ്പുറം എഐ വലിയ രീതിയിൽ മുന്നേറ്റം ഉണ്ടാക്കും എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. എന്നാൽ വലിയ രീതിയിൽ എഐയെ ആളുകൾ ഇപ്പോൾ തന്നെ ദുരുപയോഗം ചെയ്യുവാൻ തുടങ്ങിയിട്ടുണ്ട്. ഫെയ്ക്ക് ആയുള്ള വീഡിയോസും ഫോട്ടോസും ഉൾപ്പെടെ പ്രമുഖരുടെ പേരിൽ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് പോലും ഇന്ന് സുലഭമായി. കൃത്യമായ രീതിയിൽ നിർമ്മിത പുതുക്കു മുകളിൽ ഒരു കൺട്രോൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഗുണത്തിനേക്കാൾ ഏറെ ദോഷം ജനിപ്പിക്കുന്ന രീതിയിലേക്ക് നിർമ്മിത ബുദ്ധി വളർന്നേക്കാം. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ ഒരു മോണിറ്ററിംഗ് ഇതിന് ആവശ്യമാണ്.
എഐയെ മോണിറ്റർ ചെയ്യുക എന്നത് മനുഷ്യനെ കൊണ്ടുമാത്രം സാധ്യമാകുന്ന ഒരു കാര്യമാണ്. എഐഎ മോണിറ്റർ ചെയ്യാൻ ഏൽപ്പിച്ചാൽ അവിടെയും റിസ്ക് ഫാക്ടർ കൂടുതലാണ്. അതുകൊണ്ടുതന്നെ നിയമ വ്യവസ്ഥയിൽ ഇത്തരത്തിലുള്ള ഒരു സാധ്യതയിൽ കൂടി ഭാവിയിൽ ജോലി ജനിക്കപ്പെട്ടേക്കാം. മാത്രമല്ല പരീക്ഷണാടിസ്ഥാനത്തിൽ സിനിമയിൽ ഉൾപ്പെടെ എഐ ഉപയോഗിച്ച് പാട്ട് സൃഷ്ടിച്ചേക്കാം. ലോക ഉൾപ്പെടെ എഐഎ ഉപയോഗിച്ച് പല കമ്പനികളും ഡിസൈൻ ചെയ്യിച്ചേക്കാം. വാഹനത്തിന്റെ ഡിസൈൻ ഉൾപ്പെടെ എ ഐ നിർമ്മിച്ചു നൽകിയേക്കാം. ടെസ്‌ല പോലുള്ള വാഹനങ്ങൾ ഇപ്പോൾ തനിയെ ഓടുന്ന കാലത്തിലേക്ക് എത്തിയിരിക്കുകയാണ്. പക്ഷേ ടെക്നോളജി ആയതിനാൽ ഏതു നിമിഷവും പാളിപ്പോകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഉപയോഗം കൂടുമെങ്കിലും അത് ഒരു ശാശ്വത പരിഹാരമായി മനുഷ്യനെ റിപ്ലൈ ചെയ്യാൻ പാകത്തിന് മാറില്ല എന്നാണ് വിലയിരുത്തൽ.
വരുംവർഷങ്ങളിൽ വലിയ രീതിയിൽ മുന്നേറ്റം സൃഷ്ടിക്കും. ചിലപ്പോൾ ചില സമയങ്ങളിൽ മനുഷ്യരെ എ ഐ റിപ്ലൈസ് ചെയ്തേക്കാം. എന്നാൽ അതൊരു ട്രെൻഡ് ആയി മാറി മനുഷ്യർക്ക് മുഴുവൻ ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവുകയില്ല. മനുഷ്യരും നിർമ്മിത ബുദ്ധിയും തമ്മിൽ വരുന്ന ഭാവിയിൽ ഒരു ബാലൻസ് ചെയ്ത് കാര്യങ്ങൾ മുന്നോട്ടേക്ക് നീങ്ങും. എഐയുടെ കൺട്രോൾ മനുഷ്യരുടെ കയ്യിൽ തന്നെ ആവുന്നതാവും ഭാവി ശോഭിതമാവാൻ കൂടുതൽ നന്നാവുക എന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ വലിയൊരു വിപത്ത് പോലും വന്നേക്കാം. കാര്യങ്ങൾ എളുപ്പമാക്കാൻ എഐ നല്ലതാണ്. പക്ഷേ അതിന് കൃത്യമായ ഒരു കൺട്രോൾ വേണം എന്ന് മാത്രം.