തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ ഇടതു നേതാക്കളിൽ ഏറ്റവും ജനപ്രിയനായ നേതാവാണ് വിട വാങ്ങുന്നത്. എന്നാൽ വിഎസ് അച്ഛന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാമാണ്? 2007 വിഎസ് അച്യുതാനന്ദൻ മുന്നോട്ടേക്ക് വച്ച ഐടി നയത്തിന്റെ തലക്കെട്ട് തന്നെ ‘എല്ലാവരെയും ഉൾക്കൊള്ളുന്ന വിജ്ഞാന സമൂഹം’ എന്നായിരുന്നു. അതായത് ഇന്ന് ഉണ്ടാകുന്ന ഐടി മേഖലയിലെ തൊഴിലവസരങ്ങളുടെ തുടക്കം വിഎസ് അച്യുതാനന്ദൻ ആയിരുന്നു.
കേരളത്തിൽ ഐടി മേഖല കുതിച്ചുയരാനായി വേണ്ട ആദ്യത്തെ കാലെടുത്തു വച്ചതും വിഎസ് തന്നെ. വിഎസ് ഗവൺമെന്റിൽ ഒരു പട്ടണത്തെ ഐടി നഗരമായി മാറ്റുന്നതിന് പകരം കേരളത്തിൽ തന്നെ ഐടി മേഖലയിലെ വളർച്ച ഉറപ്പാക്കുന്ന ആദ്യത്തെ വിത്ത് പാകിയതും വിഎസ് തന്നെ. അതിനായി കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിനുള്ളിൽ ഐടി എന്ന പാഠ്യ പദ്ധതി കൊണ്ടുവന്ന് വിഎസ് മാറ്റത്തിന് തുടക്കം കുറിച്ചു. ഇതിനു മുന്നോടിയായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപജ്ഞാതാവ് റിച്ചാർഡ് സ്റ്റാൽമാനുമായി വിഎസ് മണിക്കൂറുകളോളം കൂടിക്കാഴ്ച ഉൾപ്പെടെ നടത്തി.
ഹിന്ദിയിൽ കൂടുതൽ പരിജ്ഞാനം നേടാനായി തന്റെ 93 ആം വയസ്സിൽ അദ്ദേഹം ഹിന്ദി അധ്യാപകനെ വെച്ച് ഹിന്ദി പഠിച്ചു. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികൾ ഒന്ന് വല്ലാർപാടം ടെർമിനൽ പദ്ധതിയായിരുന്നു. രാജ്യത്ത് തന്നെ ആദ്യത്തെ ടെർമിനൽ പദ്ധതിയായി ഇന്ന് അറിയപ്പെടുന്ന വല്ലാർപാടം ടെർമിനൽ പദ്ധതിയുടെ തുടക്കം വിഎസ് ആയിരുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കൃത്യമായ നേതൃപാടവുമായിരുന്നു ഈ പദ്ധതി നടപ്പിലാക്കാൻ പ്രധാന കാരണമായത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപങ്ങളിൽ ഒന്നുള്ള പദ്ധതിയായ എതിരെ ഏകദേശം 3200 കോടിയാണ് ചിലവ് വന്നത്.
കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിനും വിഎസിന്റെ പങ്ക് ഏറെ വലുതാണ്. പദ്ധതിയുടെ ശിലാസ്ഥാപനവും മുടങ്ങിക്കിടന്ന സ്ഥലം ഏറ്റെടുപ്പ് ഘട്ടത്തിലേക്ക് ഉൾപ്പെടെ കടന്നത് വിഎസിന്റെ കഴിവു കൊണ്ടാണ്. പാതിവഴിയിൽ നിലച്ച ഈ പദ്ധതിയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചതും വിഎസ് ആണ്. വിഎസിന്റെ കൈപിടിച്ച് മലമ്പുഴ മണ്ഡലം നടന്ന കയറിയതും വലിയ വികസന കുതിപ്പിലേക്ക് ആണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായമേഖല, കൃഷിക്ക് പേരുകേട്ട നാട്, സമസ്‌ത മേഖലകളിലും വി എസിന്റെ കയ്യൊപ്പ് മലമ്പുഴ മണ്ഡലത്തിനായി പതിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി അതിഥിത്തൊഴിലാളികൾക്ക് താമസിക്കാൻ ‘അപ്‌ന ഘർ’ ഫ്ലാറ്റ് പൂർത്തിയാക്കിയത് കഞ്ചിക്കോട് ആണ്. ഇതിന്റെ ക്രെഡിറ്റും വിഎസ് അച്യുതാനന്ദന് തന്നെ. 439 ഏക്കർ ഭൂമി കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്തു നൽകിയതും കിൻഫ്ര തുടങ്ങാൻ നേതൃത്വം നൽകിയതും വിഎസിന്റെ ഭരണകാലത്ത് തന്നെ. വികസനത്തിനായി എല്ലാ പഞ്ചായത്തുകളിലും ആയുർവേദ ഹോമിയോ ഡിസ്പെൻസറുകൾ തുറന്നതും വിഎസിന്റെ കാലത്ത് തന്നെ. ഇടതുപക്ഷ സർക്കാറിൽ വലിയ വികസന നയങ്ങൾ മുന്നോട്ടേക്ക് വെച്ച വിഎസ് പല പദ്ധതികളും യാഥാർത്ഥ്യമാക്കുന്നതിലും മുടങ്ങിപ്പോയ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതിലും കൃത്യമായി ശ്രദ്ധിച്ചിരുന്നു.
ഇന്ന് വിഎസ് വിട വാങ്ങുമ്പോൾ കേരളത്തിൽ നഷ്ടപ്പെടുക കൃത്യമായ വികസനം മുന്നിൽക്കണ്ട് പ്രവർത്തിച്ച ഒരു നേതാവിനെയാണ്. ഒരുപക്ഷേ മറ്റ് യാതൊരു നേതാവിനും ഇല്ലാത്ത അത്ര ജനപ്രിയതയും വിഎസ് അച്യുതാനന്ദന് ഉണ്ട്. കേരളം ഇന്ന് അനുഭവിച്ചുകൊണ്ട് നിൽക്കുന്ന വികസന കുതിപ്പിന്റെ ആദ്യ മുന്നേറ്റം പല പദ്ധതികളിലും നടത്തിയത് വിഎസ് ആണ്. ഒരുപക്ഷേ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന ഒരു നേതാവ് കൂടിയാണ് വിഎസ്. പല ആളുകളുമായും സൗഹൃദം പുലർത്തുമ്പോഴും തെറ്റ് ചെയ്ത ആളുകളിൽ നിന്ന് അദ്ദേഹം കൃത്യമായ അകലവും പാലിച്ചിരുന്നു.