വിഴിഞ്ഞം തുറമുഖം അനന്തമായ തുറമുഖ സാധ്യതകളെ തുറന്നിടുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിൽ പിന്നെ നിരവധി കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളത്തിലേക്ക് അടുക്കുന്നത്. ഇതിലൂടെ വിഴിഞ്ഞം തുറമുഖം വലിയ രീതിയിലുള്ള ബിസിനസ് സാധ്യത തുറന്നിടുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്നും കപ്പൽ മാർഗ്ഗം ചരക്ക് കേരളത്തിലേക്ക് എത്തുവാനുള്ള എളുപ്പവഴി ആയിരിക്കുകയാണ് ഇപ്പോൾ വിഴിഞ്ഞം തുറമുഖം.
നിരവധി തൊഴിൽ അവസരങ്ങളും ഇതിനോടകം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ ബിസിനസ് ഇൻവെസ്റ്റേഴ്സിനെയും ബിസിനസ് സാധ്യതകളെയും വിഴിഞ്ഞം തുറമുഖം വഴി തുറന്നിടുന്നതിനായി വിഴിഞ്ഞം കോൺക്ലേവ് സർക്കാർ ഓർഗനൈസ് ചെയ്യുന്നു. 28നും 29നും ആയിരിക്കും വിഴിഞ്ഞം കോൺക്ലേവ് നടക്കുക.
വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ചും കേരളത്തിന്റെ ബിസിനസ് സാധ്യതയെ സംബന്ധിച്ചും വലിയ രീതിയിലുള്ള പങ്ക്വഹിക്കാൻ സാധ്യതയുള്ള കോൺക്ലവാണ് വിഴിഞ്ഞം കോൺക്ലേവ്. ഉടൻതന്നെ നടക്കുവാൻ പോകുന്ന ഇൻവെസ്റ്റ് ബിസിനസ് സമ്മിറ്റിന് മുന്നോടിയായി ആണ് തിരുവനന്തപുരം വിഴിഞ്ഞം കോൺക്ലേവ് നടക്കുന്നത്. തിരുവനന്തപുരം ഹയത്ത് റീജൻസിൽ വെച്ചായിരിക്കും വിഴിഞ്ഞം കോൺക്ലെവ് നടക്കുക.
300 ഓളം ഡെലിഗേറ്റുകളും 50 ഓളം ഗ്ലോബൽ ഇൻവെസ്റ്റേഴ്സും തിരുവനന്തപുരം ഹയത്തിൽ വച്ച് നടക്കുന്ന കോൺക്ലെവിൽ പങ്കെടുക്കുക. മറൈൻ സെക്ടറിനെയും ലോജിസ്റ്റിക് സെക്ടറിനെയും കേരളത്തിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം കോൺക്ലേം സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി പി രാജീവ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നു. കേരളത്തിന്റെ തുറമുഖം മുഖേനയുള്ള വലിയ രീതിയിലുള്ള വളർച്ചയുടെ വലിയ സാധ്യതകൾ കോൺക്ലെവ് തുറന്നിടും.