വിഷു എത്താൻ ഇനി രണ്ടാഴ്ചയോളം മാത്രമേ ബാക്കിയുള്ളൂ. വിഷു സമയങ്ങളിൽ ഏറ്റവും കൂടുതൽ ഓണാകുന്ന വിപണിയാണ് പടക്ക വിപണി. വെറും ഒരു മാസക്കാലത്തോളം ആണ് കേരളത്തിൽ മിക്ക പടക്കകടകളും തുറക്കുന്നത്. പക്ഷേ വലിയ രീതിയിലുള്ള ലാഭം പല പടക്കകടകളും ഈ കാലയളവിനുള്ളിൽ തന്നെ കൊയ്യുന്നു. ചില കടകൾ 12 മാസവും തുറന്നു പ്രവർത്തിക്കുന്നതായി കേരളത്തിൽ ഉണ്ട് എങ്കിലും 80 ശതമാനത്തോളം പടക്കം കടകൾ വിഷു സമയങ്ങളിൽ മാത്രമാണ് തുറക്കാറ്. ചിലത് ദീപാവലി സമയങ്ങളിലും തുറന്നു പ്രവർത്തിക്കും.
മറ്റൊരു വിഷുക്കാലം കൂടി എത്തിനിൽക്കുമ്പോൾ വലിയ രീതിയിലുള്ള നേട്ടം കൊയ്യാനാണ് പടക്ക വിപണി ഉന്നം വയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി ബോർഡർ കടന്ന് പടക്കങ്ങൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി. പ്രധാനമായും കേരളത്തിലേക്ക് പടക്കങ്ങൾ എത്തുന്നത് തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നാണ്. വളരെ തുച്ഛമായ തുകയ്ക്ക് അവിടെനിന്നും ലോറി മാർഗ്ഗം കേരളത്തിലേക്ക് എത്തിക്കുന്ന പടക്കങ്ങൾ ഇവിടെ പൊന്നും വിലക്കാണ് വിൽക്കുന്നത്. വലിയ രീതിയിൽ ഇതുവഴി വിഷു സമയങ്ങളിൽ പടക്കകടകൾക്ക് നേട്ടം കൊയ്യാൻ കഴിയും.
ഇന്ന് പല സാധനങ്ങളും നമുക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയുമെങ്കിലും കേരളത്തിൽ തമിഴ്നാട്ടിൽ നിന്നും മറ്റുനാട്ടിൽ നിന്നും പടക്കങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നത് ഇപ്പോൾ നിയമവിരുദ്ധമാണ്. ലൈസൻസ് ഉള്ള ആളുകൾക്ക് മാത്രമേ പടക്കം അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് എത്തിക്കാൻ കഴിയുള്ളൂ. ഓൺലൈൻ വഴി പടക്കം പല സൈറ്റുകളിലും അവൈലബിൾ ആണ്. വലിയ വിലക്കുറവാണ് ഇത്തരത്തിൽ പടക്കങ്ങൾക്ക് ലഭിക്കുന്നത്. പക്ഷേ പടക്കം പൊട്ടുന്ന സാധനം ആയതിനാൽ തന്നെ അത്തരം സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണമുണ്ട്.
പടക്കങ്ങളുടെ മറ്റൊരു വശം എന്താണ് എന്നാൽ പടക്കങ്ങൾ പ്രകൃതിക്ക് പല രീതിയിലുള്ള ദോഷം ചെയ്യുന്നതിനാൽ തന്നെ മിക്ക പ്രകൃതി സ്നേഹികളും പടക്കത്തിന് എതിരാണ്. പക്ഷേ എങ്കിലും വിഷു എന്ന ആഘോഷത്തോടൊപ്പം ചേർത്ത് വയ്ക്കാവുന്ന ഒന്ന് തന്നെയാണ് പടക്കവിപണി. കേരളത്തിൽ വിൽക്കപ്പെടുന്ന പടക്കങ്ങളുടെ 85% വും വിൽക്കുന്നത് വിഷു സമയങ്ങളിലാണ്. ബാക്കി നാല് ശതമാനം ദീപാവലിക്കും നാല് ശതമാനം ഉത്സവ ആഘോഷങ്ങൾക്കും രണ്ട് ശതമാനം വിവാഹം ആഘോഷങ്ങൾക്കും വിൽക്കുന്നു. ഇതല്ലാതെ മറ്റു അഞ്ച് ശതമാന പടക്ക ഉപയോഗങ്ങൾ മറ്റു പല ആഘോഷങ്ങൾക്കുമാണ്.
പല പടക്ക കടകളിലും പടക്കത്തിന് വില പലതാണ്. എന്നാലും ആളുകൾക്ക് പ്രിയമാകുന്ന പടക്കങ്ങൾ മാർക്കറ്റിൽ സുലഭമായി എത്തി. ഇതിൽ പ്രമുഖം എന്നു പറയാൻ കഴിയുന്നത് പൂക്കുറ്റിയാണ്. പൂക്കുറ്റിക്ക് വലിപ്പത്തിനനുസരിച്ച് പല വിലയാണ് മാർക്കറ്റ്. ഇതേ വില നിലവാരം കടകൾക്കനുസരിച്ച് മാറും. വളരെ ചെറിയ തുകയ്ക്കാണ് കടകൾക്ക് പടക്കങ്ങൾ ലഭിക്കുന്നത് എങ്കിലും ആ പടക്കങ്ങളുടെ ഇരട്ടിക്ക് മുകളിൽ വിലയ്ക്കാണ് മാർക്കറ്റിൽ ഇത് വിൽക്കപ്പെടുന്നത്. പൂക്കുറ്റിക്ക് പുറമെ നിലച്ചക്രവും, കമ്പിത്തിരിയും, ഉൾപ്പെടെയുള്ള പടക്കങ്ങൾ മാർക്കറ്റിൽ നിരന്നു കഴിഞ്ഞു.
വെറും ഒരു മാസം മാത്രം കച്ചവടം ചെയ്തു വലിയ രീതിയിലുള്ള ലാഭമാണ് എല്ലാ പടക്കങ്ങളും ഈ വിഷു സമയങ്ങളിൽ ലക്ഷ്യം വെക്കുന്നത്. ഇതിൽ കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലുള്ള ഒരു പടക്കകട ഒരു മാസത്തിനു താഴെ മാത്രം കച്ചവടം ചെയ്ത് സ്വന്തമാക്കിയത് 22 ലക്ഷത്തിനു മുകളിൽ രൂപയാണ്. ഇത് പ്രോഫിറ്റ് മാത്രമാണ്. ഇതേ പോലെ തന്നെ വലിയ രീതിയിലുള്ള ലാഭം സൃഷ്ടിക്കുന്ന നിരവധി കടകൾ കേരളത്തിൽ ആകമാനം ഉണ്ട്. അതുകൊണ്ടുതന്നെ വിഷുക്കാലത്ത് ഉണരുന്ന ബിസിനസാണ് പടക്ക വിപണി.