ലോകമെങ്ങും ഇന്റർനെറ്റ് തരംഗം തുടരുകയാണ്. അതിന്റെ തുടർച്ച എന്നോണം വി ഐയും 5G അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ജിയോയും ഇതിനോടകം തന്നെ വലിയ രീതിയിലുള്ള ആ മുന്നേറ്റമാണ് മൊബൈൽ നെറ്റ് വർക്കിംഗ് രംഗത്ത് കൊയ്യുന്നത്. ഏറെ മുന്നിൽ നിന്ന് ഐഡിയയും വോഡഫോണും കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ കണക്കുകളിലാണ് പിന്നിൽ പോയത്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനാണ് വി ഐ ഇപ്പോൾ എത്തുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം മാർച്ച് മാസം മുതൽ വി ഐ 5 ജി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പറയുന്നത്. ഇതിനോടകം തന്നെ അതിനായുള്ള ആദ്യഘട്ട നടപടികൾ വി ഐ തുടങ്ങി. എൻട്രി ലെവലിൽ 15% വരെ വിലക്കുറവിൽ ആയിരിക്കും വി ഐ 5G യുമായി എത്തുക എന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ 15% ത്തോളം വിലക്കുറവിൽ വി ഐ ഫൈവ് ജി അവതരിപ്പിക്കുകയാണ് എങ്കിൽ വലിയ രീതിയിലുള്ള കുതിപ്പ് ഇന്റർനെറ്റ് സേവന ദാതാക്കളുടെ മേഖലയിൽ വി ഐക്ക് നേടാൻ കഴിയും എന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
നഷ്ടപ്പെട്ട മാർക്കറ്റ് തിരിച്ചുപിടിക്കുക എന്നതായിരിക്കും വി ഐ യുടെ ലക്ഷ്യം. കോവിഡ് വന്നതിനുശേഷം ഇന്ത്യയിലെ കണക്കുകൾ പ്രകാരം വിവിധ സ്ഥലങ്ങളിലുള്ള ഇന്റർനെറ്റ് ഉപയോഗം ഏകദേശം ഇരട്ടിക്കു മുകളിൽ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള സാധ്യത ഇപ്പോഴും പല നഗരങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും വിഐക്ക് ഉണ്ട്. ഈ പ്രദേശങ്ങളിൽ ഫൈവ് ജി വേഗതയോടെ എത്തിക്കാൻ കഴിഞ്ഞാൽ വലിയ രീതിയിലുള്ള തിരിച്ചുവരവ് വിഐക്ക് സാധ്യമാകും.
എന്തായാലും ഫൈവ് ജിയുമായി വിഐ എത്തുകയാണ് എന്നുള്ള വാർത്തകൾ ഓഹരി വിപണിയിൽ വലിയ നേട്ടം വിഐക്ക് കൈവരിക്കാൻ സഹായകരമായിട്ടുണ്ട്. തുടർന്നും വലിയ രീതിയിലുള്ള നേട്ടം ഓഹരി വിപണിയിൽ നേടാൻ കഴിഞ്ഞാൽ വിഎ സംബന്ധിച്ചിടത്തോളം അത് വലിയ മുന്നേറ്റത്തിന്റെ തുടക്കമാകും എന്ന് പല പ്രമുഖ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ജിയോ 5.5G യുമായി എത്തുന്ന സാഹചര്യത്തിൽ ടെലികോം മേഖലയിൽ മത്സരം കടുക്കുകയാണ്. ഈ സാഹചര്യത്തിൽ ഫൈവ്ജി എങ്കിലും ലോഞ്ച് ചെയ്തില്ല എങ്കിൽ വിഐയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും എന്നും പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്.