അഞ്ചുവർഷത്തെ നിരോധനത്തിനു ശേഷം വീണ്ടും ഇന്ത്യയിലേക്ക് സജീവമാക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അഞ്ചുവർഷങ്ങൾക്ക് മുമ്പേ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു tiktok ന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോക് ഉപയോഗിച്ച് പല വിവരങ്ങളും ചോർത്തുന്നു എന്നുള്ള പഠന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധനം കൊണ്ടുവന്നത്. എന്നാൽ വീണ്ടും ടിക്കറ്റോക്കിന്റെ വെബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഓളം ഇന്ത്യയിൽ സൃഷ്ടിച്ച ആപ്ലിക്കേഷൻ ആയിരുന്നു tiktok. നിരവധി ആളുകളാണ് ഇതിൽ വീഡിയോ പോസ്റ്റ് ചെയ്തും ലൈവ് ചെയ്‌തും വൈറൽ ആയത്. നിരവധി ആളുകളുടെ ജീവിതം തന്നെ ആപ്ലിക്കേഷൻ മാറ്റിമറിച്ചു. എന്നാൽ അപ്രതീക്ഷിതമായി കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ tiktok നിരോധിക്കപ്പെട്ടു. ഇതോടെ ടിക് ടോക്കിലൂടെ ജനപ്രീതി നേടിയ നിരവധി ആളുകൾ ഇൻസ്റ്റാഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്ത യൂട്യൂബിൽ ഷോട്ടുകൾ പോസ്റ്റ് ചെയ്തും രംഗത്തെത്തി. ഇവർ വീണ്ടും ഇത്തരം മാധ്യമങ്ങളിലൂടെ വൈറലായി.
എന്നാൽ അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം ആപ്ലിക്കേഷൻ വീണ്ടും ഇന്ത്യയിൽ സജീവമാകും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കഴിഞ്ഞദിവസം പണം ഉപയോഗിച്ചുള്ള ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് വിലക്ക് നേരിട്ടിരുന്നു. ഇതൊരു പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിരോധനം മുന്നേ നേരിട്ട് ആപ്ലിക്കേഷനുകൾക്ക് പച്ചക്കൊടി ലഭിക്കുന്ന നിയമവും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും tiktok ഇന്ത്യയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ഇന്ത്യ ചൈന ബന്ധം ദൃഢമാകുന്നു എന്നുള്ള സൂചന കൂടിയാണ് ടിക്ടോക്കിന് വീണ്ടും ഇന്ത്യയിൽ പച്ചക്കൊടി ലഭിക്കാനുള്ള കാരണത്തെ വിദഗ്ധർ വിലയിരുത്തുന്നത്.






