എമ്പുരാൻ എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമയായി കളക്ഷൻ കൊണ്ട് മാറിയിരിക്കുന്നു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇതിന് പിന്നാലെ സിനിമ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ എത്തിയപ്പോൾ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും സിനിമയിലെ പല രംഗങ്ങളെ പറ്റിയും വരുന്നുണ്ട്. എന്തിരുന്നാലും സിനിമ വലിയ വിജയമായി. ഇതിന് പിന്നാലെ ഇറങ്ങിയ മോഹൻലാൽ ചിത്രമാണ് തുടരും. ആദ്യദിനം തന്നെ വലിയ പോസിറ്റീവ് അഭിപ്രായമാണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
സിനിമയ്ക്ക് ആദ്യത്തെ ഷോയ്ക്ക് ശേഷം വലിയ പോസിറ്റീവ് അഭിപ്രായം വന്നതിനാൽ മണിക്കൂറിൽ 45,000 ത്തോളം ടിക്കറ്റ് ബുക്ക് മൈ ഷോയിൽ വിൽക്കപ്പെട്ടു എന്നുള്ള റെക്കോർഡ് തുടരുമെന്ന മോഹൻലാൽ ചിത്രം സ്വന്തമാക്കുകയുണ്ടായി. ഇതിനുമുമ്പേ എമ്പുരാൻ റിലീസ് ആയ സമയത്ത് ബുക്കിംഗ് ഓപ്പൺ ആയപ്പോൾ ആദ്യ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുപോയി എന്ന റെക്കോർഡ് ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എത്തുന്നത് മോഹൻലാൽ ചിത്രവും ബുക്മൈഷോയിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി.
റെക്കോർഡ് സ്വന്തമാക്കിയ ശേഷം അടുത്തതായി തുടരും സ്വന്തമാക്കി റെക്കോർഡ് 100 കോടി കലക്ഷൻ നേടുന്ന സിനിമ എന്ന റെക്കോർഡ് ആണ്. മലയാളത്തിൽ ആദ്യമായാണ് ഒരു നടന്റെ തുടർ ചിത്രങ്ങൾ 100 കോടി ക്ലബ്ബുകളിൽ തുടരെ ഇടം പിടിക്കുന്നത്. വലിയ രീതിയിലുള്ള പ്രമോഷൻ പോലുമില്ലാതെ എത്തിയ സിനിമയാണ് തുടരും. പക്ഷേ ആദ്യദിവസം തന്നെ വലിയ പോസിറ്റീവ് അഭിപ്രായം വന്നത് സിനിമയ്ക്ക് തുണയായി. അടുത്തിടെ ഇറങ്ങിയ മോഹൻലാൽ സിനിമയ്ക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് അഭിപ്രായം വന്നതും സിനിമയ്ക്ക് തന്നെയാണ്.
നല്ല അഭിപ്രായം വന്നു കഴിഞ്ഞാൽ തിയേറ്ററിൽ ആളെ കേറ്റാൻ മോഹൻലാലിനോളം പോന്ന ആരും കേരളത്തിൽ ഇല്ല എന്ന് തെളിയിക്കുകയാണ് തുടരും. തുടർ പരാജയങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും ട്രാക്കിലേക്ക് എത്തുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി വലിയ വിജയം ഇല്ലാതിരുന്ന മലയാള സിനിമ വ്യവസായത്തിന് കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാനും ഈ മാസം പുറത്തിറങ്ങിയ തുടരും എന്ന ചിത്രവും പുതു ഉണർവ് നൽകുകയാണ്. ഇതുപോലെ തന്നെ മാസം വിഷുവിന് പുറത്തിറങ്ങിയ ആലപ്പുഴ എന്ന സിനിമയും വിജയമായിരുന്നു.
ഇപ്പോഴും തിയേറ്ററിൽ വലിയ ജനപ്രവാഹം തുടരും എന്ന സിനിമയ്ക്ക് ഉണ്ട്. ഇറങ്ങിയിട്ട് ഒരാഴ്ച പോലും തികയുന്നതിന് മുമ്പേ ആണ് വലിയ പ്രമോഷൻ ഒന്നും ഇല്ലാതെ എത്തിയാൽ തുടരും എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. സിനിമയ്ക്ക് കേരളത്തിന് പുറത്തും വലിയ തിരക്കുണ്ട് എന്നാണ് വിവരം. വരും ഞായറാഴ്ചയും സിനിമയ്ക്ക് തിരക്ക് തുടരുമെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്. അതുകൊണ്ടുതന്നെ സിനിമ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു 200 കോടി ക്ലബ്ബ് എന്ന ബിസിനസ് സംഖ്യയാണ്. വീണ്ടും മോഹൻലാൽ താൻ തന്നെയാണ് താരമെന്ന് തെളിയിക്കുകയാണ്.