എല്ലാവരും ഡൊണാൾഡ് ട്രംപിന്റെ പ്രതികാര നടപടി എന്ന് തന്നെ പറയുന്ന തീരുവ നയത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ട്രംപിന്റെ അധികാര നയം അക്ഷരാർത്ഥത്തിൽ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ പ്രധാനമായും നടക്കുന്ന ബിസിനസുകളിൽ ഒന്ന് തുണി വ്യാപാരമാണ്. സൗത്ത് ഇന്ത്യയിലെ വസ്ത്ര വ്യാപാര രംഗത്തെ ക്യാപിറ്റൽ ആണ് തിരുപ്പൂർ എന്ന് തന്നെ പറയാൻ സാധിക്കും. ഇവിടെ ചെറുകിട വ്യവസായം എന്നതുപോലെ വീടുകളിൽ ഉൾപ്പെടെ വസ്ത്ര നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന വസ്ത്രങ്ങളുടെ നല്ലൊരു പങ്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്.
അത്തരത്തിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിൽ 80 ശതമാനത്തോളം വരുന്ന വസ്ത്രങ്ങൾ പോകുന്നത് അമേരിക്കയിലേക്ക് ആയിരുന്നു. എന്നാൽ ട്രംപ് 50 ശതമാനത്തിനു മുകളിലാണ് ഇന്ത്യയിൽ നിന്നും വരുന്ന വസ്ത്രങ്ങൾക്ക് മാത്രം ടാക്സ് വർദ്ധിപ്പിച്ചത്. ഇത് തിരുപ്പൂരിലെ സാധാരണ കച്ചവടക്കാർക്ക് വലിയ തിരിച്ചടി നൽകുകയാണ്. താരതമ്യേന ചെറിയ വിലയ്ക്ക് വസ്ത്രം ലഭിക്കുന്ന സ്ഥലമാണ് തിരുപ്പൂർ. എന്നാൽ അധിക നയം പ്രാബല്യത്തിൽ വന്നതോടുകൂടി ഒരുതരത്തിലും ലാഭം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇത്തരം ചെറുകിട വസ്ത്ര വ്യാപാരികൾ. അതുകൊണ്ടുതന്നെ ഇവരുടെ വസ്ത്ര വ്യാപാരത്തിലെ കച്ചവടത്തെ പൂർണ്ണ തോതിൽ എടുത്തു കഴിഞ്ഞാൽ 40% ത്തോളം കുറവ് വരും.
ട്രംപിന്റെ ഒരു നയം കൊണ്ടാണ് തിരുപ്പൂർ പോലുള്ള സ്ഥലത്തുള്ള കച്ചവടക്കാർക്ക് 40% ത്തോളം കുറവ് കച്ചവടത്തിൽ വരുന്നത്. ഇത് പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്ത് വലിയ പ്രശ്നമില്ലാതെ കൊണ്ടുപോകാൻ സർക്കാർ ശ്രമം നടക്കുന്നുണ്ട് എങ്കിലും ഇതുവരെ അത്തരത്തിൽ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് നാമക്കല്ലിൽ ഉള്ള മുട്ടക്കർഷകർക്കും ഉള്ളത്. ലക്ഷക്കണക്കിന് മുട്ടയാണ് ഒരു ദിവസം നാമക്കല്ലിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്നതിൽ നല്ലൊരു പങ്കും പോകുന്നത് അമേരിക്കയിലേക്കാണ്. എന്നാൽ അധിക തീരുമാനവും വന്നതിനാൽ തന്നെ മുട്ട കയറ്റുമതി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായി.
ചുരുങ്ങിയ കാലം മാത്രമേ മുട്ട കേടുകൂടാതെ നിൽക്കുകയുള്ളൂ എന്നതിനാൽ തന്നെ ഇപ്പോൾ ഉത്പാദിപ്പിച്ച മുട്ട പോലും കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. ഇത്തരത്തിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനായി നിർമ്മിച്ച ഫർണിച്ചർ ഉൾപ്പെടെ സൂറത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. സൂറത്തിൽ നിന്നും അമേരിക്കയിലേക്ക് പോകാനായി നിർമ്മിച്ച വസ്ത്രങ്ങളും ഇതേ അവസ്ഥയിൽ കെട്ടിക്കിടക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ട്രെമ്മിന്റെ അധിക തീരുമാനവും നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. വലിയ പരിക്കില്ലാതെ ഇതിൽ നിന്നും രക്ഷപ്പെടാനായി വ്യാപാരം മറ്റു രാജ്യങ്ങളിലേക്ക് കൂട്ടുവാനായി സർക്കാർ ശ്രമവും ചർച്ചയും നടക്കുന്നുണ്ട് എങ്കിലും വാർത്തകൾക്കപ്പുറം പൂർണ്ണനോടു ഇത് നടപ്പിലാക്കപ്പെട്ടിട്ടില്ല.
ആകത്തുകയിൽ അമേരിക്കൻ മാർക്കറ്റ് എന്നത് ഇന്ത്യൻ വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപ ഉണ്ടാകുന്ന മാർക്കറ്റ് ആണ്. ഈ മാർക്കറ്റിൽ 50 ശതമാനത്തോളം അധിക ടാക്സ് ആണ് പ്രോഡക്ടുകൾ വിൽക്കുന്നതിൽ ഇന്ത്യക്കായി ട്രംപ് നേതൃത്വം ഗവൺമെന്റ് ചുമത്തിയത്. ശരാശരി കണക്കെടുത്തു കഴിഞ്ഞാൽ 40% ത്തോളം ആണ് ഒരു പ്രോഡക്ടിൽ നിന്നും ഇത്തരം വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭം. ചിലത് 20 ശതമാനവും ചിലത് 30% ചിലത് 10 ശതമാനവും ആണ്. ഈ സാഹചര്യം നിലവിലുള്ളപ്പോൾ 50% ടാക്സിൽ സാധനം വിട്ടുകഴിഞ്ഞാൽ 40% ലാഭം കിട്ടുന്ന ആളുകൾക്ക് 10% ത്തോളം നഷ്ടമാകും. ചുരുക്കിപ്പറഞ്ഞാൽ ആകെ കർഷകരെയും വ്യാപാരികളെയും അവതാളത്തിൽ ആക്കുന്ന നടപടിയാണ് ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഉണ്ടാകുന്ന കയറ്റുമതി ഇപ്പോൾ ഏകദേശം പൂർണമായും നിന്നിരിക്കുന്ന അവസ്ഥയിലാണ്. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് അമേരിക്കയെയും ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പല പ്രോഡക്ടുകളും ഇന്ത്യയിൽ കിട്ടുന്ന അതേ ക്വാളിറ്റിയിൽ അമേരിക്കയ്ക്ക് ഇപ്പോൾ എത്തിക്കാൻ പറ്റാത്ത അവസ്ഥ നിലവിലുണ്ട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്പാദിപ്പിക്കുന്ന അതേ ക്വാളിറ്റിയിലുള്ള ചെമ്മീൻ ലഭിക്കുക എന്നത് അമേരിക്കയ്ക്ക് കിട്ടാക്കനിയാണ്. ഇപ്പോൾ ഇക്വഡോറിൽ നിന്നാണ് അമേരിക്കയിലേക്ക് ഭൂരിഭാഗം ചെമ്മീനുകളും എത്തിക്കുന്നത്. ഇന്ത്യക്ക് ബദലായാണ് ഇവരെ ഇപ്പോൾ തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയിൽ ലഭിക്കുന്നതിന്റെ പകുതി ക്വാളിറ്റി ഇവിടെ ഉണ്ടാകുന്ന ചെമ്മീനുകൾക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം.
വസ്ത്ര വ്യാപാര രംഗത്ത് സൂറത്തിൽ നിർമ്മിക്കുന്നതുപോലെ ക്വാളിറ്റിയുള്ള വസ്ത്രം അതേ തുകയ്ക്ക് ലഭിക്കുക എന്നത് അമേരിക്കയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്ന ഒരു കാര്യമാണ്. ഇന്ത്യയിൽ നിന്നും ഉൽപാദിപ്പിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഡയമണ്ടും സ്വർണ്ണവും ഇപ്പോൾ അതേ ക്വാളിറ്റിയും മറ്റു രാജ്യത്തുനിന്നും ഇന്ത്യയിൽ ലഭിക്കുന്ന അതേതു ലഭിക്കുക എന്നത് അമേരിക്കയ്ക്ക് സാധ്യമല്ല. സംഗതി മെഡിക്കൽ രംഗത്ത് ഇന്ത്യ ഏറെ പിന്നിലാണ് എന്ന് പല ആളുകളും പറയുമെങ്കിലും ഇന്ത്യയിൽ നിർമ്മിക്കുന്ന അതേ ക്വാളിറ്റി ഉള്ള മരുന്നുകൾ ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് കഷ്ടമാണ്.
ആകെ തുകയിൽ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് പ്രതികാര നടപടിയാണ് എന്ന് പലഭാഗത്തുനിന്നും വാർത്തകൾ ഉൾപ്പെടെ വരുന്നുണ്ട്. എന്നാൽ ഇന്ത്യയെപ്പോലെ തന്നെ പല രാജ്യങ്ങൾക്കും റബ്ബ് ഇത്തരം അധിക തീരുവയുടെ ഭാരം നൽകിയിട്ടുണ്ട്. ഇന്ത്യയെ വലിയ രീതിയിൽ ഈ ടാക്സ് നയം ബാധിക്കുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ ഇന്ത്യയെ എത്രത്തോളം ബാധിക്കുന്നുണ്ടോ അതിൽ ചെറിയൊരു അളവ് കുറച്ചിട്ടാണ് എങ്കിലും അമേരിക്കയെയും ഇത്തരം ടാക്സ് നയങ്ങൾ ബാധിക്കുന്നുണ്ട്. പല രാജ്യങ്ങൾക്കും അധിക തീരുവ ചുമത്തിയതിനാൽ ഇപ്പോൾ പല രാജ്യങ്ങളും എക്സ്പോർട്ടിങ് അമേരിക്കയിലേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇത് അമേരിക്കയെയും വല്ലാതെ ബാധിക്കുന്നുണ്ട്.
ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനായി ഇന്ത്യ ഇപ്പോൾ ബദൽ സംവിധാനങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി അകലുകയാണ് ഇന്ത്യ എന്നുള്ള വാർത്തകൾ സജീവമാകുമ്പോഴും റഷ്യയും ചൈനയുമായുള്ള ഇന്ത്യൻ ബന്ധം ആകുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവരുമായി കൂടുതൽ കച്ചവട സാധ്യത തുറന്നിടുന്ന രീതിയിലായിരിക്കും ഇന്ത്യൻ നയ തന്ത്ര പ്രമുഖരുടെ ചർച്ചകൾ മുഴുവനും. 40 ഓളം രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് പകരമായി കയറ്റുമതി ചെയ്തു പ്രശ്നം പരിഹരിച്ച് വ്യാപാരികളെയും കർഷകരെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്.






