തേർഡ് എ സി വരുമാനത്തിൽ വൻവളർച്ച കൈവരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മുൻപ് സാധാരണ സ്ലീപ്പർ ടിക്കറ്റിന് ആയിരുന്നു ഡിമാൻഡ് എങ്കിൽ ഇന്ന് ഡിമാൻഡ് മാറി ടിക്കറ്റിനു മാറിയിരിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 19 ശതമാനത്തോളം വളർച്ചയാണ് യാത്രക്കാരിൽ ഉണ്ടായിരിക്കുന്നത്. 2019- 20 കാലഘട്ടത്തിൽ എസിയിൽ യാത്ര ചെയ്തത് ഏകദേശം 11 കോടിയോളം ആളുകളായിരുന്നുവെങ്കിൽ കഴിഞ്ഞവർഷത്തേക്ക് 26 കോടിയിലേക്ക് കണക്കുകൾ എത്തിയിരിക്കുന്നു.
വലിയ രീതിയിലുള്ള കുതിച്ചുചാട്ടമാണ് തേർഡ് എ സി ടിക്കറ്റുകൾക്ക് ഇപ്പോൾ ഉണ്ടാകുന്നത്. ഐആർസിടിസി സൈറ്റിൽ ബുക്കിംഗ് ഓപ്പൺ ചെയ്താൽ ഡിമാന്റും ഇപ്പോൾ തേർഡ് എസി ടിക്കറ്റിനായി മാറിയിരിക്കുകയാണ്. ദീർഘദൂര യാത്രക്കാർ പൊതുവേ ഇപ്പോൾ കൂടുതലായി ബുക്ക് ചെയ്യാൻ താല്പര്യപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട കാരണമായി വിദഗ്ധർ പറയുന്നത് സാധാരണ കോച്ചുകളിലെ വൃത്തി കുറവാണ്. നോർത്ത് ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും സ്ലീപ്പർ ടിക്കറ്റിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
നമ്മൾ മലയാളികൾ ഉൾപ്പെടെ നോർത്ത് ഇന്ത്യൻ യാത്രയ്ക്ക് സ്വീകരിക്കുന്നതും ഇന്ന് എസി ടിക്കറ്റ് ആയി മാറിയിരിക്കുകയാണ്. പാൻ മസാല, സിഗരറ്റ് പോലുള്ള പദാർത്ഥങ്ങളുടെ ഉപയോഗം ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റുകളിൽ പൊതുവേ കൂടുതലാണ് എന്നുള്ളത് എല്ലാവർക്കും അറിയുന്ന പരസ്യമായ രഹസ്യമാണ്. ഇതാണ് മിക്ക ആളുകളെയും എസി ടിക്കറ്റ് എടുക്കാതെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന്. മറ്റൊരു പ്രധാനപ്പെട്ട ഘടകം ഇന്ത്യയിൽ കൂടി വരുന്ന ഉഷ്ണമാണ്. ചൂടുകാരണം എ സി യാത്ര കൂടുതൽ കംഫർട്ടബിൾ ആണ് എന്ന് യാത്രക്കാർ കരുതുന്നതിൽ തെറ്റുമില്ല.
കോവിഡിനു മുന്നേ സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റുകളിൽ നിന്നായിരുന്നു റെയിൽവേക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്നത്. 2019-20ൽ ആകെ വരുമാനത്തിന്റെ 27 ശതമാനം സ്ലീപ്പർ ക്ലാസിൽ നിന്നായിരുന്നു. ഈ കണക്കുകൾക്ക് വലിയൊരു മാറ്റം വന്നിരിക്കുന്നു എന്നുള്ള സൂചനയാണ് ഉണ്ടാകുന്നത്. കൂടാതെ ബുക്കിംഗ് ചെയ്ത് യാത്ര ചെയ്യുമ്പോൾ ഇന്ന് ട്രെയിനിൽ ഉണ്ടാകുന്ന നിയന്ത്രിക്കാൻ കഴിയാത്ത തിരക്കിൽ നിന്നും ആളുകൾക്ക് ശമനം ഉണ്ടാകുന്നു. മിക്ക ട്രെയിനുകളിലും കോച്ചിൽ കയറ്റാൻ കഴിയുന്നതിന് എത്രയോ ഇരട്ടി ആളുകളും ആയാണ് യാത്ര ചെയ്യുന്നത്.
കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ വൈകുന്നേരത്തുള്ള യാത്രയിൽ ട്രെയിനിലെ തിരക്ക് വളരെ കൂടുതലാണ്. മെട്രോ നഗരങ്ങളായ മുംബൈയിലും ഡൽഹിയിലും പോലും സ്ഥിതി മറ്റൊന്നില്ല. ഓഫീസിൽനിന്ന് ആളുകൾ യാത്ര ചെയ്യാനായി ട്രെയിൻ ഉപയോഗിക്കുന്നത് ട്രെയിനിൽ വൻ തിരക്കാണ് ഉണ്ടാക്കുന്നത്. ആവശ്യത്തിനനുസരിച്ചുള്ള ട്രെയിനും നമ്മുടെ നാട്ടിലില്ല. അതുകൊണ്ടുതന്നെ ബുക്കിംഗ് ചെയ്തു യാത്ര ചെയ്യുന്നത് തിരക്കിൽ നിന്നും ഒരു പരിധിവരെ ആശ്വാസം നേടുവാൻ സഹായിക്കുന്നു. ഏതായാലും കണക്കുകൾ സൂചിപ്പിക്കുന്നത് എസിയിൽ വൻവർദ്ധനവ് യാത്രക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നു എന്നാണ്.