കഴിഞ്ഞ എട്ടു മാസത്തോളമായി പുറത്തേക്ക് വരുന്ന പ്രധാനപ്പെട്ട സ്പോർട്സ് വാർത്തകളിൽ ഒന്ന് അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിൽ എത്തി കളിക്കും എന്നതായിരുന്നു. മെസ്സിയെ പോലെ ഒരു ലെജൻഡ് കേരളത്തിലേക്ക് എത്തുന്നത് കേരളത്തിൽ എല്ലാ തരത്തിലും ബിസിനസ് സാധ്യത ഉയർത്തുവാൻ സഹായിക്കും. എന്നാൽ കേരളത്തിലേക്ക് അർജന്റീനയുടെ ഫുട്ബോൾ ടീം എത്തുന്ന കാര്യത്തിൽ കഴിഞ്ഞ എട്ടുമാസം ആയിട്ടും കാര്യമായ അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തും എന്നുള്ള കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു.
അർജന്റീനയുടെ ടീമിനൊപ്പം മെസ്സിയും സഞ്ചരിക്കും എന്നാണ് പുറത്തേക്ക് വരുന്ന വിവരം. അങ്ങനെയാണെങ്കിൽ 14 വർഷങ്ങൾക്ക് ശേഷം മെസ്സി കേരളത്തിലേക്ക് എത്തും. രാജ്യാന്തര പ്രദർശന മത്സരത്തിനായി രിക്കും ഒക്ടോബർ മാസം അർജന്റീന ദേശീയ ടീം ഇന്ത്യയിലേക്ക് എത്തുക. വരുന്ന മാസങ്ങളിൽ മെസ്സിക്ക് കാര്യമായ പരിക്ക് ഉണ്ടായില്ല എങ്കിൽ ടീമിനൊപ്പം മെസ്സിയും സഞ്ചരിക്കും എന്നുള്ള കാര്യവും ഏകദേശം ഇപ്പോൾ തീരുമാനമായിട്ടുണ്ട്. എച്ച്എസ്ബിസിയാണ് ഇത് സംബന്ധിച്ച് ഇപ്പോൾ ഇന്ത്യയിലേക്ക് ടീം എത്തും എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊച്ചി സ്റ്റേഡിയത്തിൽ ആയിരിക്കും ടീമിന്റെ മത്സരം നടക്കുക. പക്ഷേ ഇനിയും വലിയ രീതിയിലുള്ള പണി ഇവിടെ നടക്കാനുണ്ട്. അർജന്റീനയെ പോലെ ഒരു ഫുട്ബോൾ ടീം വരുന്നതിന് പറ്റിയ സാഹചര്യമല്ല ഇപ്പോൾ കൊച്ചി സ്റ്റേഡിയത്തിൽ ഉള്ളത്. ഇതിനായി സ്റ്റാൻഡേർഡൈസ് ചെയ്തു നിലവാരം ഉയർത്തേണ്ടതായി ഉണ്ട്. കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ഇവിടെ നടന്നിരുന്നു എങ്കിലും ഗ്രൗണ്ടിന്റെ നിലവാരക്കുറവ് ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ കോടികൾ മുടക്കിയുള്ള പണി ഇവിടെ നടക്കാനുണ്ട്. അത് നടത്തി ടീം അധികൃതരെ തൃപ്തിപ്പെടുത്തിയ ശേഷം മാത്രമേ കൊച്ചിക്ക് മത്സരം ലഭിക്കുകയുള്ളൂ.
എന്നാൽ മെസ്സിയും കൂട്ടരും കേരളത്തിലേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള ബിസിനസ് സാധ്യത തുറക്കപ്പെടും. സ്റ്റോക്ക് മാർക്കറ്റിൽ ഉൾപ്പെടെ ഇത്തരത്തിൽ വലിയ ചർച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇതോടൊപ്പം തന്നെ ബ്രാൻഡിങ് വാല്യൂ വലിയ രീതിയിൽ കൂടും. മത്സരം ടെലികാസ്റ്റ് ചെയ്യാൻ ഉൾപ്പെടെ ഇപ്പോൾതന്നെ നിരവധി സ്പോർട്സ് മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പരസ്യവും ലഭിക്കും. കേരളത്തിൽ അർജന്റീനയുടെ ഫുട്ബോൾ ടീം എത്തി എന്നത് ഇവിടെയുള്ള ഫുട്ബോൾ നോക്കിക്കാണുന്ന യുവാക്കൾക്കുള്ളിൽ വലിയ പ്രചോദനം നൽകും.
കേരളത്തിൽ ഫുട്ബോളിന് വലിയ സാധ്യത ഉണ്ട് എങ്കിലും ഇന്ത്യൻ ഫുട്ബോൾ എന്നും ക്രിക്കറ്റിന് പിന്നിലാണ്. മെസ്സിയും കൂട്ടരും കേരളത്തിലേക്ക് എത്തുന്നതിനാൽ തന്നെ ഫുട്ബോളിന് വലിയ രീതിയിൽ ഒരു മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം മത്സരം ഉണ്ടാക്കുന്ന മീഡിയ വാല്യൂവും വലുതായിരിക്കും. മെസ്സിയെ കാണാനായി പല നാടുകളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതും വലിയ രീതിയിലുള്ള ബിസിനസ് സാധ്യത തുറക്കും. ചുരുക്കിപ്പറഞ്ഞാൽ അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുന്നത് കേരളത്തിന്റെ ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കും എന്നുള്ള കാര്യം തീർച്ച.