നോമ്പുകാലം ആയാൽ പല രീതിയിലുള്ള പഴവർഗ്ഗങ്ങൾ നമ്മുടെ കേരളത്തിലെ മാർക്കറ്റുകളിലേക്ക് എത്തും. മിക്കവർക്കും അത്യാവശ്യം നല്ല ആവശ്യക്കാരും നോമ്പ് സമയങ്ങളിൽ ഇത്തരം പഴവർഗ്ഗങ്ങൾക്ക് ഉണ്ടാകും എന്നത് യാഥാർത്ഥ്യം. മറ്റൊരു നോമ്പുകാലം കൂടി എത്തുമ്പോൾ മാർക്കറ്റിൽ നമ്മൾക്ക് ഇന്നുവരെ പേരുപോലും കേട്ടിട്ടില്ലാത്ത നിരവധി പഴങ്ങൾ നിരന്നു കഴിഞ്ഞു. കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ സുപരിചിതമായ വിദേശി പഴങ്ങളായ ഡ്രാഗൺ ഫ്രൂട്ടും, കിവിയും, ബ്ലൂബെറി ബ്ലാക്ക് ബെറി തുടങ്ങിയ പഴവർഗങ്ങളും, മാങ്കോസ്റ്റീൻ എന്ന പഴവും ഉൾപ്പെടെ ഇന്ന് മാർക്കറ്റിൽ സുലഭമാണ്.
എന്നാൽ രണ്ടുദിവസം കൂടി കഴിഞ്ഞാൽ പത്താം ക്ലാസിന്റെ പരീക്ഷ കഴിയുന്നതോടെ കേരളത്തിൽ വെക്കേഷനുമായി. വേള അവധി ഒരുകാലത്ത് മലയാളികൾക്ക് നൊസ്റ്റാൾജിയ ആയിരുന്നു. കാരണം വിവിധ രീതിയിലുള്ള നാടൻ പഴങ്ങൾ മരങ്ങളിൽ ചെന്ന് കല്ലെറിഞ്ഞും മരത്തിൽ കയറി പറിച്ചും കുട്ടികൾ ആഘോഷമാക്കുന്ന സമയം. പണ്ടത്തെ കാലഘട്ടം മാറിയെങ്കിലും മാർക്കറ്റിൽ മാസങ്ങളിൽ എത്തുന്ന പഴങ്ങൾ എത്തിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെ മിക്ക പ്ലാവുകളിലും ചക്കയും എത്തി.
ചക്ക നമ്മുടെ വീട്ടിൽ നിന്ന് പറിച്ച് കഴിക്കുമ്പോൾ കാര്യമായ ചിലവൊന്നും നമുക്കില്ല, മാങ്ങയും അങ്ങനെ തന്നെ. എന്നാൽ യഥാർത്ഥത്തിൽ മാർക്കറ്റിൽ ഇവയ്ക്ക് എത്രയാണ് വില? നമുക്കൊന്നു പരിശോധിച്ചാലോ? മാങ്ങക്ക് കിലോയ്ക്ക് 60 രൂപ മുതൽ 400 രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റിലെ വില. ഓരോരോ വ്യത്യസ്തകരമായ മാങ്ങയ്ക്ക് ഓരോരോ തുകയാണ് നൽകേണ്ടത്. ചക്കയ്ക്ക് കിലോയ്ക്ക് നൽകേണ്ടത് 20 മുതൽ 40 രൂപ വരെയാണ്. ഒരു കിലോ ചക്ക കൊണ്ട് മലയാളികൾക്ക് ഒന്നും ആകില്ല എന്നതിനാൽ ചക്ക പുറത്തുനിന്ന് വാങ്ങുന്നത് ഒരുപക്ഷേ ഒരു മോശം തീരുമാനമാകും.
നമ്മൾ ഒരു വിലയുമില്ലാതെ കളയുന്ന ചക്കക്കാണ് മാർക്കറ്റിൽ പൊന്നും വില. ഇതേ ചക്ക വിദേശത്ത് എത്തിയാൽ ഇതിന് എത്രയോ ഇരട്ടിയായി വിലവർധനവ് ഉണ്ടാകും. ആപ്പിളിന് കിലോയ്ക്ക് 140 മുതൽ 320 രൂപ വരെയാണ് വില. കോവിഡിന് മുമ്പേ മാർക്കറ്റിൽ 100 രൂപയ്ക്ക് താഴെ വിറ്റ ആപ്പിളിനാണ് ഇപ്പോൾ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. സാധാരണ ഓറഞ്ച് ആണ് എങ്കിൽ മാർക്കറ്റിൽ 40 മുതൽ 60 രൂപ വരെ ലഭിക്കുമെങ്കിലും സിട്രസ് ഓറഞ്ച് ആണ് എങ്കിൽ മാർക്കറ്റ് വില 200ന് അടുത്താണ്. വേനൽക്കാലമായാൽ മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന മറ്റൊരു പഴം തണ്ണിമത്തൻ ആണ്.
തണ്ണിമത്തന് കിലോയ്ക്ക് 15 മുതൽ 30 രൂപ വരെയാണ് പലസ്ഥലങ്ങളിലും. ഒരു തണ്ണിമത്തൻ പൂർണമായി വാങ്ങുമ്പോൾ 100 മുതൽ 200 രൂപയ്ക്കുള്ളിൽ ലഭിക്കും. മുന്തിരി കറുപ്പിന് 60 മുതൽ 140 രൂപ വരെയും കുരുവില്ലാത്ത പച്ച മുന്തിരിക്ക് 60 മുതൽ 120 രൂപ വരെയുമാണ് മാർക്കറ്റ് വില. ഇനി ഒരു കൈതച്ചക്ക മുഴുവൻ ലഭിക്കണമെങ്കിൽ ഇന്ന് 90 മുതൽ 150 രൂപ വരെ നൽകണം. മാതള നാരങ്ങയാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ മാർക്കറ്റിൽ 200 രൂപ വരെയാണ് കിലോയ്ക്ക് വില. ഇനിയെല്ലാം പഴുത്ത പപ്പായ ആണ് നോക്കുന്നതെങ്കിൽ 60 മുതൽ 100 രൂപ വരെയാണ് വില, ഒന്നിന്.
ചുരുക്കിപ്പറഞ്ഞാൽ മറ്റ് എല്ലാ സാധനങ്ങൾക്കും ഉണ്ടായ വില കയറ്റം നമ്മുടെ നാട്ടിലെ പഴവർഗ്ഗങ്ങൾക്കും ഉണ്ടായി എന്നർത്ഥം. പണ്ടുള്ള കാലത്തെപ്പോലെ മിക്ക സ്ഥലങ്ങളിലും ഇന്ന് മാവും പ്ലാവും ഒന്നുമില്ലാത്തത് ഇന്നത്തെ കുട്ടികൾക്ക് തിരിച്ചടിയാണ്. ചില സ്ഥലങ്ങളിൽ നിന്നും മാങ്ങയും പഴുത്ത ചക്കയും ഒക്കെ ലഭിക്കുമെങ്കിലും മറ്റുള്ള സാധനങ്ങൾ കടയിൽ നിന്ന് തന്നെ വാങ്ങണം. എന്നാൽ വാങ്ങാനായി കടയിലേക്ക് ചെന്നാലോ പൊന്നും വില നൽകുകയും വേണം. എല്ലാ സാധനങ്ങൾക്കും അത്യാവശ്യം നല്ല വിലക്കയറ്റം ആണ് ഇപ്പോൾ ഉള്ളത്.
വെക്കേഷൻ എന്നതിന് പുറമേ നോമ്പുകാലം കൂടി ആയതിനാൽ കൂടുതൽ പഴവർഗങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന സമയമാണിത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പണമുഴുക്ക് ഇത്തരത്തിലുള്ള സാധനങ്ങൾ മാർക്കറ്റിൽ എത്തുന്നതിനാൽ മാർക്കറ്റിൽ നിന്ന് ഉണ്ടാകും. ഇതിനോടൊപ്പം തന്നെ വിഷമവും ഈസ്റ്ററും വരാനിരിക്കുന്നു. ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വില കുറയും എന്നുള്ള കാര്യം ആരും ചിന്തിക്കണ്ട. ഒരുപക്ഷേ മഴക്കാലമായാൽ മാങ്ങ വീണ അടിയാൻ തുടങ്ങിയാൽ മാമ്പഴത്തിന് വിലക്കുറവ് ഉണ്ടാവാൻ സാധ്യതയുണ്ട്. ചക്കയ്ക്കും ഇതേ അവസ്ഥ വന്നാൽ ചിലപ്പോൾ മാർക്കറ്റിൽ വില കുറവുണ്ടാവാൻ സാധ്യതയുണ്ട് എന്നതൊഴിച്ചാൽ മറ്റുള്ള പഴവർഗ്ഗങ്ങൾക്ക് ഏകദേശം ഇതേ വില തന്നെയായിരിക്കും വരുന്ന രണ്ടു മാസവും നൽകേണ്ടത്.