മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നിട്ട് ഒരാളിന് പിന്നിടുമ്പോഴും നീതി എന്നത് ഈ ജനതയ്ക്ക് ഏറെ ദൂരെയാണ്. വലിയ സ്ഥലമാണ് ഈ ദുരന്തത്തിൽ ഇന്നും ഒറ്റപ്പെട്ടു കിടക്കുന്നത്. ദുരന്തം കാരണം നഷ്ടപ്പെട്ടത് അനവധി ജീവനുകളാണ്. ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചത് 298 മരണമാണ്. നിരവധി ആളുകളെ ഇനിയും കണ്ടെത്താൻ ഉണ്ട്. ദുരന്തം നടന്ന സമയത്ത് സർക്കാർ ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴും മിക്ക വീട് നഷ്ടപ്പെട്ട ആളുകളും വാടക വീടുകളിൽ കഴിയുകയാണ്. ഒരിക്കലും പഴയ രീതിയിൽ ആകാത്തത് പോലെ തകർന്നിരിക്കുകയാണ് വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖല. ഇപ്പോഴും തകർന്ന പല കെട്ടിടങ്ങളും വാഹനങ്ങളും ദുരന്തത്തിന്റെ ഓർമ്മയായി പ്രദേശത്ത് കിടപ്പുണ്ട്.
എന്നാൽ ചൂരൽമല മുണ്ടക്കൈ ദുരന്തം വയനാട്ടിൽ ഉണ്ടാക്കിയത് വലിയ തളർച്ചയാണ്. ടൂറിസം പട്ടികയിൽ കേരളത്തിൽ തന്നെ ഏറ്റവും മുൻപന്തിയിലേക്ക് വയനാട് കുതിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ദുരന്തം സംഭവിച്ച ഒരു വർഷത്തിൽ ഇപ്പോഴും വയനാടിന്റെ ടൂറിസം മേഖല പണ്ടുള്ളത് പോലെ ആയില്ല എന്നതാണ് സത്യം. സർക്കാർ ഉൾപ്പെടെ വയനാട്ടിലേക്ക് ടൂറിസം കൂടുതലായി പ്രമോട്ട് ചെയ്യുന്നുണ്ട് എങ്കിലും ദുരന്തം സംഭവിച്ച ശേഷം മുൻപുള്ളതുപോലെ വയനാട്ടിലെ ടൂറിസം മേഖല പിക്കപ്പ് ആയില്ല. ചെറിയ വളർച്ചയായിരുന്നു വയനാട് ടൂറിസം മേഖലയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ദുരന്ത ശേഷം പല പ്രഖ്യാപനങ്ങളും വയനാടിനെ ചേർത്തുപിടിക്കാൻ ഉണ്ടായെങ്കിലും ടൂറിസം പഴയതുപോലെ ആയില്ല.
കേരളം കണ്ടതിൽ വച്ച് എക്കാലത്തെയും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഇത്. 410 ആളുകൾക്കാണ് വീട് നഷ്ടപ്പെട്ടതായി കരുതുന്നത്. ഇതിനായി കൽപ്പറ്റയിൽ വീട് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 410 വീടുകൾ നിർമ്മിക്കേണ്ടതായും ഉണ്ട്. ആദ്യഘട്ടത്തിൽ 140 വീടുകൾ ആയിരിക്കും നിർമ്മിക്കുക. മറ്റു വീടുകൾ രണ്ടാംഘട്ടത്തിലേക്ക് നിർമ്മിക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് നിർമ്മാണ ചുമതല. ഇന്ത്യയിൽ ഉൾപ്പെടെ വലിയ വാർത്തയായ ഒന്നാണ് വയനാട്ടിലെ പ്രകൃതിദുരന്തം. ഉരുൾപൊട്ടൽ ആയി വന്നശേഷം പിന്നീട് ശക്തമായ ചളി വെള്ളം നിറഞ്ഞ വെള്ളപ്പൊക്കമായി ചൂരൽമല മുണ്ടക്കൈ ദുരന്തം മാറുകയായിരുന്നു.
വലിയ നഷ്ടമാണ് ദുരന്തം കാരണം സാധാരണ ജനങ്ങൾക്കും സർക്കാറിനും ഉണ്ടായത്. നിരവധി ആളുകളുടെ ചെറുകിട ബിസിനസുകൾ ഉൾപ്പെടുന്ന ഒരു ചെറിയ ടൗൺഷിപ്പ് ഉൾപ്പെടെയാണ് ദുരന്തം കൊണ്ടുപോയത്. ചെറിയ കവല ഒട്ടാകെ ഇല്ലാതായി. നിരവധി ആളുകൾക്ക് ജീവിതവും ബിസിനസും ജോലിയും നഷ്ടപ്പെട്ടു. വലിയ രീതിയിൽ ഇപ്പോൾ ആളുകൾ ബാക്കിയായ കച്ചവടക്കാരെയും തേടിയെത്തുന്നില്ല എന്നതാണ് സത്യം. അതിനു കാരണം പ്രദേശത്ത് ഉണ്ടായിരുന്ന മിക്ക ആളുകളും ഒരു ദുരന്തത്തിൽ പോയി എന്നതാണ്. ഇത്തരം ആളുകളും വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കൃത്യമായ പാക്കേജ് ഇത്തരത്തിൽ നഷ്ടം സംഭവിക്കുന്ന പ്രദേശത്തെ ചെറുകിട വ്യാപാരികൾക്ക് നൽകേണ്ടതായി ഉണ്ട്. വലിയ ധനസഹായവും പ്രദേശത്തെ ജനങ്ങൾക്ക് നൽകണം. കാരണം ജീവിതം നഷ്ടപ്പെട്ടവരാണ് അവരെ ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ഓരോ മലയാളികൾക്കും സർക്കാറിനും ഉണ്ട്.
ഒരു രാത്രികൊണ്ട് പല ആളുകളുടെയും ജീവനും ജീവിത മാർഗവും ആണ് പ്രദേശത്ത് നഷ്ടപ്പട്ട് ഇല്ലാതായത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരന്തത്തിൽ ഇല്ലാതായി. നമ്മുടെ നാട്ടിലെ ഒരു കവല എങ്ങനെയായിരുന്നു അതുപോലെയായിരുന്നു പ്രദേശം. എന്നാൽ ഒരു രാത്രി കഴിയുമ്പോഴേക്കും ആ പ്രദേശത്ത് ഒന്നുമില്ലാത്ത അവസ്ഥയായി മാറി. ശക്തമായി പെയ്ത മഴയിൽ ഉണ്ടായ ഉരുൾപൊട്ടൽ എല്ലാം കൊണ്ടുപോയി. രാഷ്ട്രീയപ്രവർത്തകർ പാർട്ടി മറന്ന് രക്ഷാപ്രവർത്തനം നടത്തിയത് ഒരു തരത്തിൽ പറഞ്ഞാൽ ജനങ്ങൾക്ക് ആശ്വാസമായി. ഇപ്പോഴും വലിയ പ്രതിസന്ധിയാണ് പ്രദേശത്ത് ബാക്കിയായ ജനങ്ങൾ നേരിടുന്നത്. ഇതിന് കൃത്യമായ പ്രതിവിധിയും പരിഹാരവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
വയനാട്ടിലേക്ക് ടൂറിസ്റ്റുകൾ ഇപ്പോൾ എത്തുന്നുണ്ട് എങ്കിലും മുൻപ് എത്തിയത് പോലെ എത്തുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ദുരന്തത്തിൽ പ്രദേശത്തുണ്ടായ റിസോർട്ടുകൾ ഉൾപ്പടെയാണ് പോയത്. വലിയ രീതിയിലുള്ള പ്രതിസന്ധി പ്രദേശത്ത് റിസോർട്ട് നടത്തുന്ന ആളുകൾ ഇപ്പോൾ കൃത്യമായ രീതിയിൽ പ്രതീക്ഷിക്കുന്ന അളവിൽ ടൂറിസ്റ്റുകൾ എത്താത്തതിനാൽ നേരിടുന്നുണ്ട്. ദുരന്തം സംഭവിച്ച ഒരു മാസം ടൂറിസം ഒട്ടും ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വർഷത്തിനിപ്പുറം വീണ്ടും വയനാട് വളർച്ചയുടെ പാതയിലാണ് എങ്കിലും ദുരന്തത്തിന് മുമ്പേ വയനാട്ടിൽ ഉണ്ടായിരുന്ന ടൂറിസത്തിന് അളവിലേക്ക് ഇപ്പോൾ ടൂറിസം വയനാട്ടിൽ ഉണ്ടാകുന്നില്ല.
ദുരന്തം സംഭവിച്ച മലയാളികൾ കണ്ട ഏറ്റവും മോശം കാര്യങ്ങളിൽ ഒന്ന് ഡിസാസ്റ്റർ ടൂറിസം ആയിരുന്നു. ദുരന്തം നടന്ന പ്രദേശം കാണുവാൻ ആയി നിരവധി ആളുകൾ എത്തി. ഇത്തരം ദുരന്തങ്ങളെ വിറ്റ് കാശാക്കാനും ശ്രമിച്ച ആളുകളുണ്ട്. ബ്ലോഗും വീഡിയോകളും മറ്റും ചിത്രീകരിച്ച് കേരളത്തിൽ സംഭവിച്ച ഒരു ദുരന്തത്തെ സെന്റിമെന്റ്സ് ഉപയോഗിച്ച് വിറ്റ് കാശാക്കാൻ നിരവധി ആളുകൾ ശ്രമിച്ചു. സർക്കാർ പിന്നീട് അത് വിലക്കി. ഒരുതരത്തിൽ പറഞ്ഞാൽ ചാനലുകാർ ചെയ്യുന്നത് ഡിസാസ്റ്റർ ടൂറിസം ആണ് എങ്കിലും മലയാളികൾക്ക് വാർത്തകൾ അറിയേണ്ടതുണ്ട്. അതിനപ്പുറം ബ്ലോഗർമാരും ബ്ലോഗർ മാറും ഇത്തരം പ്രദേശത്ത് കേറിയിറങ്ങുന്നത് ദുരന്തം നടന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.
സംഭവം നടന്ന ഒരു വർഷം പിന്നിടുമ്പോൾ മുണ്ടക്കയം ചൂരൽമല ദുരന്തത്തെക്കുറിച്ച് ഓർക്കാനുള്ളത് വേദനിക്കുന്ന ഓർമ്മകൾ മാത്രമാണ്. പക്ഷേ ഇതിന് എതിർവശമായി മലയാളികളുടെ ഒത്തൊരുമയും കൂട്ടായ്മയും നമുക്ക് എടുത്തുപറയാൻ സാധിക്കും. പ്രദേശത്ത് ബെയ്ലി പാലം നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം സൈനികർക്കും കയ്യടി നൽകിയ പറ്റുകയുള്ളൂ. സർക്കാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏത് അഭിപ്രായമുണ്ടെങ്കിലും ദുരന്തം നടന്ന സമയത്ത് മന്ത്രിമാർ ഉൾപ്പെടെ എത്തി കൃത്യമായി രീതിയിലാണ് പല കാര്യങ്ങളും കോർഡിനേറ്റ് ചെയ്തത്. ഇതിനെയും പ്രശംസിക്കണം. പ്രതിപക്ഷ പാർട്ടികളും മികച്ച രീതിയിൽ ദുരന്തത്തെ സർക്കാരിനെ കുറ്റം പറയാൻ കിട്ടുന്ന അവസരമായി കാണാതെ രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തതും കേരളത്തിന്റെ ഒത്തൊരുമ കാണിക്കുന്നതാണ്.
വയനാട്ടിലായി ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യേണ്ടതായി ഉണ്ട്. ടൂറിസം വളർത്തണമെങ്കിൽ വന്യജീവികൾ നാട്ടിലേക്ക് ഇറക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ ഒരു പരിഹാരം വേണം. അതിനോടൊപ്പം ഇപ്പോൾ ദുരന്തം കാരണം ബുദ്ധിമുട്ടിലായിരിക്കുന്ന ആളുകൾക്ക് കൃത്യമായ രീതിയിൽ ജീവിതം തിരിച്ചുപിടിക്കാനുള്ള കാര്യങ്ങൾ ചെയ്തു നൽകണം. വീണ്ടും വയനാട്ടിലേക്ക് ആളുകൾ പണ്ടത്തെപ്പോലെ ഒഴുകിയെത്താൻ ആയി കൃത്യമായ പ്ലാനിങ് ഓടുകൂടി പ്രമോഷനും മറ്റു കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോണം. കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകുന്ന സ്രോതസ്സുകളിൽ ഒന്ന് ടൂറിസമാണ്. ടൂറിസത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ജില്ലകളിൽ ഒന്ന് വയനാടും. അതുകൊണ്ടുതന്നെ വയനാട്ടിൽ വീണ്ടും ടൂറിസം വളരേണ്ടത് കേരളത്തിന്റെ വളർച്ചയ്ക്കും ആവശ്യം.