ഡൽഹിയിൽ ആഗോള സംഗമം. സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വെച്ചാണ് പരിപാടി നടക്കുന്നത്. ഡൽഹിയിലെ ഏറ്റവും വലിയ സ്റ്റാർട്ടർ മേഖല ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മേളയെ താരതമ്യം ചെയ്തത് മഹാ കുംഭമേളയുമായിട്ടാണ്. സ്റ്റാർട്ടപ്പുകളുടെ മഹാകുമ്പമേളയാണ് ഇത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 50ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 3000ൽ അധികം സ്റ്റാർട്ടപ്പുകൾ, 1000ൽ ഏറെ നിക്ഷേപകർ, 500ൽ ഏറെ പ്രഭാഷകർ, പതിനഞ്ചായിരത്തിലധികം പ്രതിനിധികളും അടങ്ങുന്നതാണ് ആഗോള സംഗമം.
പുത്തൻ ആശയങ്ങൾക്ക് സംഗമത്തിൽ കൂടുതൽ പ്രാധാന്യം നൽകാനായി അത്തരത്തിലുള്ള സെമിനാറുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ആശയങ്ങളും നൂതന ഉൽപന്നങ്ങളും സേവനങ്ങളും 2047 നകം വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ ദൗത്യത്തെ നയിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ @ 2047 എന്ന പ്രമേയത്തോടെയാണ് സ്റ്റാർട്ടപ്പ് മഹാ കുംഭമേള നടക്കുന്നത്. ഡൽഹിയിലെ ചരിത്രം തന്നെ മേള തിരുത്തിക്കുറിക്കും എന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
ഇന്ത്യയെ ആഗോള സ്റ്റാർട്ടപ്പ് ബാക്കി മാറ്റണമെന്ന് 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന് കൂടുതൽ സ്വാഗതം ചെയ്യുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം. മേളയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ പ്യൂസ് ഗോയൽ നടത്തിയ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ വളരെ കുറവാണ് എന്ന് അർത്ഥം വരുന്ന പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയിൽ ഐസ്ക്രീമും മറ്റുമൊക്കെയാണ് സ്റ്റാറ്റസ് എന്ന രീതിയിൽ ഇന്ത്യയെ ഇകഴ്ത്തി ചൈനയെ പുകഴ്ത്തി ആയിരുന്നു അദ്ദേഹത്തിന്റെ ആമുഖ പ്രഭാഷണം. ഇന്ത്യയിൽ പലവിധത്തിലുള്ള സ്റ്റാര്‍ട്ടബുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മേളയോട് അനുബന്ധിച്ച് ഇദ്ദേഹം ഇത്തരത്തിലുള്ള പരാമർശം നടത്തിയതാണ് പല ആളുകളുടെയും ചൊടിപ്പിച്ചിരിക്കുന്നത്. വിവാഹങ്ങൾ ഒരു വശത്തു നടക്കുമ്പോഴും ഇന്ത്യയിലെ സ്റ്റാർട്ടഫുകളുടെ കാര്യത്തിൽ വലിയ വർദ്ധനവ് ഡൽഹിയിൽ നടക്കുന്ന ഈ മേള സമ്മാനിക്കും എന്ന കാര്യം ഏകദേശം ഉറപ്പാണ്.
ലോകത്തെ പല കോണുകളിൽ നിന്നുള്ള പ്രമുഖരായ ഉള്ള ആളുകൾ മേളയിൽ പങ്കെടുക്കുന്നു. ഇത്തരത്തിലുള്ള ആളുകൾക്ക് സംസാരിക്കാനുള്ള ഇടവും മേളയിൽ നൽകുന്നു. വളർന്നുവരുന്ന സംരംഭകർക്ക് ഇവരുമായി സംസാരിക്കാനുള്ള ഇടം നൽകുന്നതിനാൽ തന്നെ മേള കൂടുതൽ ജനകീയമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആളുകളുടെ സക്സസ് കഥകളും കഷ്ടപ്പാടിന്റെ കഥകളും ഉൾപ്പെടെ മേളയിൽ പരാമർശിക്കപ്പെടും. ആഗോളതലത്തിൽ മേള സംസാരിക്കപ്പെടും എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതീക്ഷ.