ഓപ്പൺ എ. ഐ അടുത്തിടെ പുറത്തിറക്കിയ സോറ 2 വലിയ ജനപ്രീതിയാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ആളുകൾക്ക് സോറ 2 പ്രിയങ്കരമായി മാറി. പക്ഷേ ഐഒഎസ് സോഫ്റ്റ്‌വെയറിൽ മാത്രമായിരുന്നു സോറ 2 പുറത്തിറക്കപ്പെട്ടത്. വീഡിയോ ജനറേഷൻ മോഡലാണ് സോറ 2. നിരവധി പുതിയ രസകരമായ സവിശേഷതകൾ ഈ വീഡിയോ ജനറേഷൻ ആപ്ലിക്കേഷനിൽ ഉണ്ട്. പലവിധത്തിലുള്ള വാചകങ്ങൾ അടിച്ചു കൊടുത്താൽ അതിനനുസൃതമായ രസകരമായ വീഡിയോകൾ ആപ്ലിക്കേഷൻ നൽകും.
എപ്പോഴേക്കാണ് ആൻഡ്രോയിഡ് ഉപയോഗിക്കുന്ന ആളുകൾക്ക് സോറ 2 ലഭ്യമാകുക എന്നുള്ള കാര്യത്തിൽ ഇതുവരെ കൃത്യമായ ഡേറ്റ് പുറത്തു വിട്ടിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭിക്കും എന്നുള്ള കാര്യം ഉറപ്പാണ്. വളരെ രസകരമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണിത്. വർഷങ്ങൾക്കു മുൻപ് ചാറ്റ് ജി പി ടി യുമായി വന്ന് ഓപ്പൺ എ ഐ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് സോറ 2 എന്ന രസകരമായ ആപ്ലിക്കേഷനുമായി ഓപ്പൺ ai എത്തുന്നത്.
സിനിമാറ്റിക്കായും കാർട്ടൂൺ രീതിയിലും ആനിമേഷൻ രീതിയിലും വീഡിയോ നിർമ്മിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയിരിക്കുന്നത്. തികച്ചും എ ഐ പവർ ചെയ്യുന്ന ആപ്ലിക്കേഷൻ ആണ് ഇത് എങ്കിലും റിയലിസ്റ്റിക് ആയിട്ടുള്ള വീഡിയോസ് ഉൾപ്പെടെ ആപ്ലിക്കേഷനിൽ ഉണ്ടാക്കാൻ കഴിയും എന്നതാണ് പ്രത്യേകത. ആപ്ലിക്കേഷൻ ആൻഡ്രോയിഡിൽ കൂടിയെത്തുമ്പോൾ വലിയ രീതിയിലുള്ള തരംഗം വീഡിയോ രംഗത്ത് കൊണ്ടുവരാൻ കഴിയും എന്നതാണ് ഓപ്പൺ എ. ഐ പ്രതീക്ഷിക്കുന്ന കാര്യം.
ഓപൺഎ.ഐ സോറയുടെ മേധാവി ബിൽ പീബിൾസ് എക്‌സിലൂടെയാണ് സോറയുടെ ആൻഡ്രോയ്ഡ് പതിപ്പ് ഉടൻതന്നെ വരുമെന്നുള്ള കാര്യം വിശദീകരിച്ചത്. ആദ്യഘട്ടത്തിൽ ഇൻവൈറ്റ് കോഡ് നൽകി കൊണ്ട് മാത്രമായിരിക്കും ആളുകൾക്ക് ആപ്ലിക്കേഷൻ ആക്സിസ് ചെയ്യാൻ കഴിയുന്നത് എങ്കിൽ പിന്നീട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പ്ലേസ്റ്റോറിൽ തന്നെ ലഭ്യമാക്കുന്ന മാതൃകയിൽ രൂപകൽപന ചെയ്യപ്പെടും എന്നാണ് പറയപ്പെടുന്നത്.
പ്രാരംഭഘട്ടത്തിൽ വടക്കേ അമേരിക്കയിൽ ആയിരിക്കും ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുക. അവിടെ വിജയകരമായി ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ ആളുകൾ ഉപയോഗിച്ച് ശേഷം ആയിരിക്കും മറ്റുള്ള രാജ്യങ്ങളിലേക്ക് ഓപ്പൺ എ ഐ ആപ്ലിക്കേഷനെ അവതരിപ്പിക്കുക. ഓപ്പൺ എ ഐ നിർമിച്ച അറ്റ്ലസ് ഗൂഗിളിന് തന്നെ വെല്ലുവിളിയാകുന്ന ഒരു ബ്രൗസർ ആയി മാറാൻ പോകുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്. ഇതിനു പിന്നാലെയാണ് മറ്റൊരു ആപ്ലിക്കേഷനുമായി ഓപ്പൺ എ ഐ എത്തുന്നത്.






