കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ സോളാർ പദ്ധതികൾ. തുടക്കത്തിൽ ഉണ്ടാകുന്ന വലിയ മുതൽമുടക്കിനപ്പുറം വലിയ രീതിയിൽ ഇലക്ട്രിസിറ്റി ബില്ലിൽ ആഭിക്കാം എന്നതാണ് മിക്ക ആളുകളും സോളാറിലേക്ക് ചേക്കേറാൻ കാരണമായത്. എന്നാൽ സോളാർ പദ്ധതിക്ക് വലിയ ഇടിവ് കഴിഞ്ഞ ഒരു മാസം കൊണ്ട് സംഭവിച്ചു എന്നാണ് കണക്കുകൾ. ഇതിന് കാരണമായി പറയുന്നത് പുതിയ ചട്ടങ്ങളാണ്. കേരളത്തിൽ ഇലക്ട്രിസിറ്റി ബിൽ വലിയ രീതിയിൽ കുതിച്ചുയരുന്നതാണ് കണ്ടുവരുന്നത്. ഇതിൽനിന്ന് ഒരു പരിധിവരെ രക്ഷ നേടാനാണ് ആളുകൾ സോളാറിലേക്ക് ചേക്കേറാൻ ശ്രമിച്ചത്. എന്നാൽ സാധാരണക്കാരന് അവിടെയും വലിയ തിരിച്ചടിയാണ് പുതിയ ചട്ടങ്ങൾ സമ്മാനിക്കുന്നത്.
മൂന്ന് കിലോ വാട്ട് വരെ പുതിയ ചട്ടങ്ങൾ പ്രകാരം ബാധകമല്ല എങ്കിലും ഈ വിഭാഗത്തിലുള്ള സോളാർ കച്ചവടത്തിന് ഉൾപ്പെടെ പുതിയ ചട്ടം ബാധിച്ചിരിക്കുകയാണ്. വീട്ടിൽ സോളാർ വെച്ചുപിടിപ്പിക്കുന്നത് മായി ബന്ധപ്പെട്ട അന്വേഷണത്തിൽ 80%ത്തിലേറെ കുറവ് വന്നതായി സംരംഭകർ തന്നെ പറയുന്നുണ്ട്. പുതിയ ചട്ടം നിലവിൽ വരുന്നതിനു മുമ്പേതന്നെ കേന്ദ്രസർക്കാർ സോളാർ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി സബ്സിഡി ഉൾപ്പെടെ നൽകി വന്നിരുന്നു. അതായത് 76,000 രൂപ വരെയായിരുന്നു പദ്ധതിയിൽ നൽകിയിരുന്നത്. ഒരാൾ ഒന്നരലക്ഷം നൽകി സോളാർ വെച്ചുപിടിപ്പിക്കുകയാണ് എങ്കിൽ തിരികെ 76000 രൂപ ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ അയാൾക്ക് നഷ്ടമാവുക വെറും 74000 രൂപ മാത്രമായിരുന്നു.
ഇത് കൂടാതെ ഈ കണക്ക് പ്രകാരം 74,000 രൂപയ്ക്ക് ലോൺ സംവിധാനവും പല ബാങ്കുകളും നൽകിവന്നിരുന്നു. മൂന്നായിരം രൂപ കറണ്ട് ബില്ല് വരുന്ന ഒരാളാണെങ്കിൽ തന്നെ ചുരുങ്ങിയ വർഷം കൊണ്ട് ഈ 74000 രൂപ തിരിച്ചുപിടിക്കാൻ സാധിക്കുമായിരുന്നു. കണക്കുപ്രകാരം സോളാർ സ്ഥാപിക്കുന്നതും ആയി വരുന്ന ചിലവുകൾ മൂന്നു കൊല്ലത്തിനുള്ളിൽ പല ആളുകളും തിരിച്ചുപിടിക്കുന്നുണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടം വന്നതോടുകൂടി ഇതിന് 7 വർഷം വരെ എടുക്കുന്നതായി പറയപ്പെടുന്നു. റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച 2025 ലെ പുതുക്കിയ പുനരുപയോഗ ഊർജ കരട് ചട്ടങ്ങൾ കേരളത്തിന്റെ പുനരുപയോഗ ഊർജ പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്ന് കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്മ്യൂണിറ്റി ഉൾപ്പെടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം മൂന്ന് കിലോ വാട്ടിനു മുകളിൽ സോളാർ സാധിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നെറ്റ് മീറ്ററിന്റെ പകരം നെറ്റ് ബില്ലിംഗ്, ക്രോസ് മീറ്ററിംഗ് ഓപ്ഷനുകളാണ് വന്നിരിക്കുന്നത്. ഇത് പ്രകാരം ഉപയോഗിക്ക് ആനുകൂല്യം കുറയുന്നു. ഇതുപ്രകാരം സാധാരണ ഉള്ളതിലും ബില്ല് കുറവായി വരുമെങ്കിലും ഒരു നിശ്ചിത തുക ബില്ലായി നൽകേണ്ടിവരുന്നു. മുൻപ് കെഎസ്ഇബിയിൽ സോളാർ ഉപയോഗത്തിന് ഇങ്ങോട്ടേക്ക് പണം ലഭിച്ചിരുന്നു എങ്കിൽ അതും കുറയുന്നതാണ് പുതിയ ചട്ടം. ഒരുതരത്തിൽ പറഞ്ഞാൽ മൂന്ന് കിലോ വാട്ടിനു മുകളിൽ സോളാർ ഘടിപ്പിച്ചാൽ മുൻപുണ്ടായിരുന്ന നേട്ടങ്ങൾ കുറയുമെന്ന് അർത്ഥം. ഇതാണ് സോളാർ മാർക്കറ്റിലെ വലിയ രീതിയിൽ ബാധിച്ചിരിക്കുന്നത്.






