അർജന്റീന ഫുട്ബോൾ ടീം 17ന് തന്നെ നവംബറിൽ കേരളത്തിൽ കൊച്ചി കല്ലൂർ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ നേരിടും എന്നാണ് സ്പോൺസർമാർ ഉറപ്പിച്ചു പറയുന്നത്. ടീമിന്റെ കേരള പര്യടനം റദ്ദാക്കി എന്നുള്ള വാർത്തകൾ അർജന്റീന മാധ്യമങ്ങൾ ഉൾപ്പെടെ പറയുമ്പോഴും ടീം കേരളത്തിലേക്ക് എത്തും എന്നാണ് സ്പോൺസർമാരുടെ അവകാശവാദം. ടീം കേരളത്തിലേക്ക് എത്തുന്നതിനു മുന്നോടിയായി കല്ലൂർ സ്റ്റേഡിയം നവീകരിക്കുന്ന പരിപാടി തകൃതിയായി കൊച്ചിയിൽ പുരോഗമിക്കുകയാണ്.
വലിയ രീതിയിലുള്ള ബിസിനസ് നേട്ടം ടീം കേരളത്തിലേക്ക് എത്തുന്നതോടുകൂടി കേരളത്തിൽ ഉണ്ടാകുമെന്നാണ് കേരള സർക്കാർ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്. എന്നാൽ വലിയ രീതിയിലുള്ള ബിസിനസ് നേട്ടം കല്ലൂർ പരിസരത്തുള്ള കടകൾക്ക് ഉൾപ്പെടെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ പൂർണമായും അടച്ചിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ബിസിനസ് നേട്ടം വലിയ രീതിയിൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയത്തിനു ചുറ്റും പ്രവർത്തിക്കുന്ന നിരവധി കടകൾ അടച്ചിടാൻ ഉത്തരവ് വന്നിരിക്കുന്നത്.
ആദ്യ ഉത്തരവ് പ്രകാരം ഒക്ടോബർ 25 മുതൽ നവംബർ 20 വരെ കടകൾ അടച്ചിടണമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ ഒക്ടോബർ 30 മുതൽ നവംബർ 20 വരെ കടകൾ അടച്ചിടണം എന്നതാണ് ഉത്തരവിൽ പറയുന്നത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്റ്റേഡിയത്തിനു ചുറ്റും പ്രവർത്തിക്കുന്ന കടകൾ അടച്ചിടാൻ ഉത്തരവ് നൽകിയിരിക്കുന്നത്. വലിയ രീതിയിലുള്ള നേട്ടം പരിസരത്തെ കടകൾ പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇടിമിന്നൽ ഏറ്റത് പോലെ കടകൾ അടച്ചുകാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.
ആദ്യം നൽകിയ ഉത്തരവ് മാറ്റണമെന്ന് വ്യാപാരി വ്യവസായികൾ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ ചർച്ചകളിൽ ഒടുവിലാണ് പുതിയ തീയതി കടകൾ അടച്ചിടാൻ നൽകിയത്. പ്രദേശത്തെ കടകൾക്ക് വലിയ തുകയുടെ നഷ്ടം കടകൾ അടച്ചിടുന്നത് വഴി ഉണ്ടാകും. കടകൾ അടച്ചിടാനുള്ള ഉത്തരവ് വന്നതിനാൽ തന്നെ താൽക്കാലികമായി ഉപജീവനമാർഗ്ഗം മുടങ്ങുന്നത് ഒഴിവാക്കാൻ മറ്റു സ്ഥലങ്ങളിൽ 20 ദിവസത്തെ കാലയളവിൽ കച്ചവടം പുനസ്ഥാപിക്കാൻ ഉള്ള ശ്രമത്തിലാണ് ചില വ്യാപാരികൾ. കടകൾ അടച്ചിടുന്ന സമയത്തും സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടത്തും കച്ചവടം ചെയ്യുന്നതിന്റെ വാടക ഇവർ നൽകേണ്ടിവരും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടച്ചിടുന്ന ദിവസത്തിന്റെ കച്ചവടത്തിന് അനുസൃതമായ രീതിയിലുള്ള കോമ്പൻസേഷൻ അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് കച്ചവടക്കാർക്ക് പ്രതീക്ഷയുണ്ട്. എന്നാൽ സമാന സാഹചര്യത്തിൽ 2017ൽ 43 ദിവസത്തോളം ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്ന സമയത്ത് കല്ലൂർ സ്റ്റേഡിയത്തിന് ചുറ്റും പ്രവർത്തിക്കുന്ന കടകൾ അടച്ചിട്ടിരുന്നു. വളരെ ചുരുക്കം ചില കടകൾക്ക് ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രമാണ് ആ സമയം കോമ്പൻസേഷൻ ലഭിച്ചത്. ചട്ടത്തിന് പുറത്താണ് ഉത്തരം തുക നൽകുന്ന കാര്യം എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്.






