ദക്ഷിണേന്ത്യയിൽ നിന്ന് ഒരു കമ്പനി യുകെയിൽ ചെന്ന് വൻതുക നിക്ഷേപിക്കുക എന്നത് പൊതുവെ കേട്ടുകേൾവിയുള്ള കാര്യമല്ല. എന്നാൽ ആദ്യമായി അത്തരത്തിൽ ഒരു സംഭവം നടക്കാൻ പോവുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ് മേഖലയിലെ ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നവേഷൻസ് ആണ് യുകെയിൽ വൻ തുക. 80 ലക്ഷം പൗണ്ട് ആണ് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഇവർ യുകെയിൽ നിക്ഷേപിക്കുക. അത് ഇന്ത്യൻ രൂപ ഏകദേശം 90 കോടിക്ക് മുകളിലാണ് ആണ്.
മുമ്പ് ശാസ്താ റോബോട്ടിക്സ് എന്ന പേരിലാണ് കമ്പനി അറിയപ്പെട്ടത് എങ്കിൽ ഇപ്പോൾ ആ പേര് പരിഷ്കരിച്ച് ശാസ്താ ഗ്ലോബൽ ഇന്നോവേഷൻ എന്ന രീതിയിലേക്ക് മാറ്റി. കമ്പനി കൂടുതൽ വളരുവാനും ഗ്ലോബൽ ആകുവാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു പേരുമാറ്റം. ഇവരുടെ നിക്ഷേപ തീരുമാനം യു.കെ സർക്കാരിന്റെ പൊതു വിവരദായക വെബ്സൈറ്റിൽ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജോനാദൻ റൈനോൾഡ്സ് ആണ് അറിയിച്ചത്. ഇന്ത്യയിലെ എല്ലാ കമ്പനികൾ പരിശോധിച്ചാലും ഒരു കമ്പനി യുകെയിൽ നിക്ഷേപിക്കുന്ന ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണിത്.
ഈ നിക്ഷേപം വഴി 75 ഓളം പുതിയ ആളുകൾക്ക് തൊഴിലവസരം ലഭിക്കും. നിക്ഷേപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്നാൽ സൗത്ത് ഇന്ത്യയിൽ നിന്നും റോബോട്ടിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനി യു.കെയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. യു.കെയിൽ നിന്നും 2023 ശാസ്ത്ര റോബോട്ടിക്സ് എന്ന മുൻകമ്പനിക്ക് ഒക്ടോബറിൽ 150 ഓളം റോബോട്ടുകൾ ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി ഓർഡർ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിക്ഷേപം അടുത്ത മൂന്നു വർഷത്തിനുള്ളിൽ നടത്തുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാസ്താ കളമശ്ശേരിയിലെ 5000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 40 പേരോളം അവിടെ നിലവിൽ ജോലി ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വളർന്നുകൊണ്ടിരിക്കുന്ന കമ്പനികളിൽ ഒന്നാണ് ഇത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനി ആയതിനാൽ ഭാവിയിൽ വലിയ രീതിയിലുള്ള വളർച്ചയ്ക്കും കമ്പനി ഉന്നം വയ്ക്കുന്നുണ്ട്. ഇതിന് മുന്നോടിയാണ് ലോകത്ത് തന്നെ വലിയ സാമ്പത്തിക രാജ്യങ്ങളിൽ ഒന്നായ യു.കെയിൽ കമ്പനി നടത്തുന്ന നിക്ഷേപം.
നിലവില്‍ റോബര്‍ട് ബോഷ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹണിവെല്‍, ക്വാല്‍കോം, എബിബി, ടെക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളാണ് എസ്ജിബിഐയുടെ ക്ലയന്റ് നിരയിലുള്ളത്. ഈ ക്ലയന്റിന്റെ എണ്ണം കൂട്ടുവാനും കൂടുതൽ അപ്ഡേറ്റ് ആവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിക്ഷേപം. കൂടാതെ റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ ഡിമാൻഡ് ആണ് ഇപ്പോൾ യുകെയിൽ ഉണ്ടാവുന്നത്. ഇത് കൃത്യമായ രീതിയിൽ ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി നിക്ഷേപത്തിന് പിന്നിലുണ്ട് .