ഇന്ന് ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുകയാണ്. നിരവധി ആളുകളാണ് കടയിൽ പോകാൻ മടിച്ചിട്ടും ലാഭം നോക്കിയിട്ടും ഓൺലൈൻ ആപ്ലിക്കേഷൻ ആയ flipkart, amazon തുടങ്ങിയ ആപ്ലിക്കേഷൻ മുകളിൽ സാധനം വാങ്ങിച്ചു കൂട്ടുന്നത്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന പുത്തൻ വാർത്ത എന്താണെന്നാൽ ഡൽഹിയിലെ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ അപ്ലിക്കേഷനുകളുടെ സംഭരണശാലകളിൽ വലിയ റെയ്ഡ് നടന്നിരിക്കുന്നു.
കഴിഞ്ഞ 19നാണ് റെയ്ഡ് നടന്നത് എങ്കിലും ആയി ബന്ധപ്പെട്ട ഔദ്യോഗിക വിവരം ഇപ്പോഴാണ് അധികൃതർ പുറത്തുവിട്ടത്. റൈഡിൽ നിന്നും പതിനായിരക്കണക്കിനോളം സാധനങ്ങൾ പിടിച്ചെടുത്ത് ഗുണനിലവാര ടെസ്റ്റുകൾക്ക് വിധേയമാക്കി. ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിരവധി സാധനങ്ങൾ ആണ് ഗുണനിലവാരം തീരെ ഇല്ലാതെ സ്റ്റോർ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. 70 ലക്ഷത്തോളം വില വരുന്ന 3,500 ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
ഫ്ലിപ്കാർട്ടിന്റെ അനുബന്ധ സ്ഥാപനമായ ഇൻസ്റ്റകാർട്ട് സർവീസസിന്റെ ഗോഡൗണിൽ നിന്ന് 6 ലക്ഷം രൂപ വിലവരുന്ന 590 ജോടി സ്പോർട്സ് ഷൂ പിടിച്ചെടുത്തു.ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ ആണ് റെയ്ഡ് നടത്തിയത്. ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന ബ്രാൻഡിങ്ങിൽ വിൽക്കുന്ന അനവധി ഫേക്ക് സാധനങ്ങൾ പിടിച്ചെടുത്തതായാണ് വിവരം. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.