ഇന്ത്യക്കാർ ഒത്തിരി അധികം യാത്ര ചെയ്യുന്ന സ്ഥലമായി ഇപ്പോൾ ദുബായ് മാറിയിരിക്കുകയാണ്. ഒരു വെക്കേഷൻ പോലും ഇന്ന് ദുബായ് തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ്. പ്രതിവർഷ കണക്ക് പ്രകാരം 1.2 കോടിയോളം ഇന്ത്യക്കാർ ആണ് ദുബായ് സന്ദർശനത്തിനായി വിനിയോഗിക്കുന്നത്. ഇതിൽ ജോലി പോകുന്ന ആളുകളും ഒത്തിരിയാണ്. ഇന്ന് ഇന്ത്യയിൽ ട്രാൻസാക്ഷൻ ഭൂരിഭാഗവും ക്യു ആർ കോഡ് മുഖേന ആയിരിക്കുകയാണ്. ഇതുപോലെ ഇന്ത്യക്കാർക്ക് സൗകര്യപ്രദം ആകുവാൻ ദുബായിലും ക്യുആർ കോഡ് ലോഞ്ച് ചെയ്തിരിക്കുന്നു.
ക്യു ആർ കോഡ് ലോഞ്ച് ചെയ്തിരിക്കുന്നു എന്നതിനപ്പുറം ദുബായിലെ ഡ്യൂട്ടി ഫ്രീ കടകളിൽ ഉൾപ്പെടെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഇനി പേമെന്റ് നടത്തുവാൻ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കഴിഞ്ഞവർഷം തന്നെ എൻആർഐകൾക്ക് ക്യു ആർ കോഡ് ഉപയോഗിച്ച് ദുബായിൽ പേമെന്റ് ചെയ്യാൻ കഴിയും എന്നുള്ള തീരുമാനം വന്നിരുന്നു എങ്കിലും മിക്ക കടകളിലും ക്യു ആർ കോഡ് വെച്ചിരുന്നില്ല. ഇത് ഇന്ത്യക്കാർക്ക് ദുബായിലെത്തി ക്യു ആർ കോഡ് മുഖേന പേമെന്റ് നടത്തുന്നതിന് വില്ലനായി മാറിയിരുന്നു. മിക്ക ആളുകളും ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉപയോഗിച്ച് ദുബായിൽ സന്ദർശനത്തിലെത്തിയാൽ തിരിച്ചുവരുമ്പോൾ നാട്ടിലേക്ക് വരുന്നതിനു മുന്നോടിയായി സാധനം വാങ്ങുന്നത് പതിവാണ്.
മിക്ക സമയങ്ങളിലും നമ്മുടെ കയ്യിലെ ക്യാഷ് ദുബായ് കറൻസിയായി മാറ്റി വേണം ട്രാൻസാക്ഷൻ ചെയ്യാം. ഇത് പേമെന്റ് ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ദുസഹം ആകുന്നു. ക്യു ആർ കോഡ് വരുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരം ആകും. ഇന്ത്യയുടെ യുപിഎഴുക്ക് തന്നെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ അംഗീകാരമായത് ഇന്ത്യ സമ്മതിച്ചിടത്തോളം സാമ്പത്തികപരമായി വലിയൊരു നേട്ടമായി പറയാൻ സാധിക്കും. ഇന്ത്യയിലെ യുപിഐ മറ്റ് ചില രാജ്യങ്ങളിലും ഇപ്പോൾ ലഭ്യമാണ്. നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ദുബായിക്ക് പുറമേ യുപിഎ ട്രാൻസാക്ഷൻസ് ചെയ്യുവാൻ സാധിക്കും.
ഭീം, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര ട്രാൻസാക്ഷൻ ഉൾപ്പെടെ സാധ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുകയാണ്. പക്ഷേ ഇത്തരത്തിലുള്ള ട്രാൻസാക്ഷൻ ചെയ്യുമ്പോൾ വലിയൊരു തിരിച്ചടി വിദേശ വിനിമയ നിരക്കും ബാങ്ക് ഫീസും കൂടുതലായി നൽകേണ്ടിവരും. കൂടാതെ ഇന്ത്യൻ കറൻസി ആയിരിക്കും ട്രാൻസ്ഫർ ആവുക. പക്ഷേ മറ്റൊരു രാജ്യത്തെത്തി അവരുടെ കറൻസിയിലേക്ക് മാറിയശേഷം ചെയ്യുന്ന പേമെന്റിന്റെ പ്രത്യക്ഷത്തിലുള്ള ബുദ്ധിമുട്ടുകൾ യുപിഐ ട്രാൻസാക്ഷൻ മുഖേന ഉണ്ടാവില്ല.