കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയം ആവുകയാണ്. അന്നന്നുള്ള അന്നം കണ്ടെത്താനായി കടലിൽ പോകുന്ന അവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. കടലിൽ മത്സ്യം ഉണ്ടാകുന്നില്ല എന്ന തന്നെയാണ് പ്രധാന കാരണം. ഇതിനോടൊപ്പം വലിയ തിരിച്ചടിയായി കഴിഞ്ഞ ദിവസങ്ങളിൽ മാറിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് ട്രോളിംഗ് നിരോധനമാണ്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടുകൂടി ഉൾക്കടലിൽ പോകാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ സാമ്പത്തികപരമായി വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്.
താരതമ്യേന നോക്കുമ്പോൾ കഴിഞ്ഞ ഒരു വർഷമായി കടലിൽ മത്സ്യത്തിന്റെ ലഭ്യതയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കനത്ത മഴ അപ്രതീക്ഷിതമായി നേരത്തെയാണ് ഇത്തവണ എത്തിയത്. മഴ മുന്നറിയിപ്പ് കാരണം നിരവധി തവണ കടയിൽ പോകാൻ പറ്റാത്ത അവസ്ഥയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായി. കാര്യങ്ങൾ നേരെയായി വരുന്ന സമയത്ത് ആയിരുന്നു കടലിൽ രണ്ടുവട്ടം കണ്ടെയ്നർ അടങ്ങുന്ന കപ്പൽ മുങ്ങിയത്. ഇത് കാരണം കടലിൽ പോകാനായി വലിയ രീതിയിലുള്ള ഭീതി ഉണ്ടാവുകയും അതോടൊപ്പം തന്നെ കടലിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന മത്സ്യങ്ങൾ ഭയം കാരണം ആളുകൾ വാങ്ങിച്ചു ഭക്ഷിക്കാതെയുമായി.
മത്സ്യത്തിന്റെ ലഭ്യത കുറവുണ്ട് എന്നത് യാഥാർഥ്യമാണ് എങ്കിലും ലഭിച്ച മത്സ്യങ്ങൾക്ക് പോലും യഥാർത്ഥ വിധത്തിലുള്ള കച്ചവടം ലഭിക്കുന്നില്ല എന്നതായിരുന്നു മത്സ്യ തൊഴിലാളികളുടെ പ്രശ്നം. ഇതിനൊരു അറുതി വരുന്ന സമയത്ത് ആയിരുന്നു ഇക്കുറി ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നത്. ഇതോടുകൂടി തമാശ രൂപയാണ് പൂർത്തിയായി എന്നു പറയാൻ കഴിയുമെങ്കിലും യഥാർത്ഥത്തിൽ പരിശോധിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പ്രതീക്ഷിച്ച രീതിയിൽ ഒന്നുമല്ല അവരുടെ കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടേക്ക് നീങ്ങുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉൾപ്പെടെ ഉണ്ടായിരുന്നു എങ്കിലും യഥാക്രമത്തിൽ അവർക്ക് വേണ്ട തുക ഇപ്പോൾ കൃത്യമായി ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. മത്സ്യം വാങ്ങുന്നതിന് പകരം ആളുകൾ ഇന്ന് ചിക്കനും ബീഫും മറ്റു മാംസവും വാങ്ങുന്നു. ഇനി മത്സ്യം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ തന്നെ മലയാളികൾ കൂടുതലായി എന്ന് വാങ്ങാൻ ആഗ്രഹിക്കുന്നത് വളർത്തു മത്സ്യങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. കടൽ മത്സ്യങ്ങൾ വാങ്ങിച്ചാൽ കണ്ടെയ്നർ തുടങ്ങിയവ വീഴുന്നതുമൂലം ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നമുണ്ടായെങ്കിലോ എന്നുള്ള ഭയത്തിനാലാണ് ആളുകൾ കടലിൽ നിന്നുമുള്ള മത്സ്യം വാങ്ങുന്നത് കുറഞ്ഞിരിക്കുന്നത്.
മന്ത്രി ഉൾപ്പെടെ കടലിൽ നിന്നുള്ള മത്സ്യം വാങ്ങിച്ചു ഭക്ഷിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നു പറഞ്ഞിരുന്നു എങ്കിലും ആളുകൾ മത്സ്യം വാങ്ങുന്നത് കുറഞ്ഞിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ട്രോളിംഗ് നിരോധനം നിലവിലുണ്ട് എങ്കിലും മത്സ്യത്തിന് ഇപ്പോൾ പൊന്നും വില കൂടിയാണ്. ഈ പ്രശ്നങ്ങൾ മുഴുവൻ കൃത്യമായി ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെ മാത്രമാണ്. മത്സ്യം കടലിൽ നിന്നും പിടിക്കുന്ന ആളുകളെ മുതൽ മത്സ്യം കച്ചവടം ചെയ്യുന്ന ആളുകളെ വരെ ഈ പ്രശ്നങ്ങൾ മുഴുവൻ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും കൃത്യമായ ഒരു സഹായം ഇനിയെങ്കിലും ഇല്ലെങ്കിൽ ഇവർക്ക് മുന്നോട്ടേക്ക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടി പ്രഖ്യാപനത്തിൽ ഒതുക്കാതെ സർക്കാർ ചെയ്യണമെന്നാണ് ഇവരുടെയും ആവശ്യം.