മലബാര്‍ മേഖലയിൽ കുരുമുളക് വിലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഉയർച്ച. ഇത് ബഹുരാഷ്ട്ര കമ്പനികളെ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ സജീവമാകാൻ കാരണമായി. ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിലയില്‍ മാറ്റം വരുത്താതെ ഇറക്കുമതി രാജ്യങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതും കുരുമുളക് വിലയിൽ കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യമാണ് . കംബോഡിയ സ്റ്റോക്കിലുള്ള മുളക് നേരത്തെ കയറ്റുമതി ചെയ്തതിനാല്‍, അടുത്ത സീസണിലെ ചരക്ക് വാഗ്ദാനം ചെയ്തതും വിയറ്റ്‌നാം ലൂണാര്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിപണിയില്‍ നിന്ന് വിട്ടുനിന്നത് കുരുമുളക് വിലയില്‍ വര്‍ധനവിന് കാരണമായി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 64,800 രൂപയില്‍ നിന്ന് 65,100 രൂപയായി ഉയര്‍ന്നു. ഏലക്ക ലേലത്തിനുള്ള ചരക്ക് വരവ് കൂടിയതോടെ ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും സംഭരണത്തിനുള്ള ഉത്സാഹം കുറച്ചത് ശരാശരി ഇനങ്ങളുടെ വില കിലോയ്ക്ക് 2,924 രൂപയായി താഴ്ന്ന്, മികച്ചയിനങ്ങള്‍ കിലോയ്ക്ക് 3,235 രൂപയാവാൻ കാരണമായ. മൊത്തം 65,180 കിലോ ഏലക്ക ലേലത്തിന് എത്തിയതില്‍ 58,191 കിലോയും മാർക്കറ്റിൽ വിറ്റഴിഞ്ഞു. അതേസമയം, ചൂട് കൂടിയ കാലാവസ്ഥ കാലാവസ്ഥ ഏലം ഉല്‍പാദനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്, ഇത് ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഉല്‍പ്പന്നത്തില്‍ പിടിമുറുക്കാന്‍ ഇടയാക്കും.
വരണ്ട കാലാവസ്ഥയില്‍ റബര്‍ ഉല്‍പാദനം കുറയുന്നതായി കണ്ടെത്തിയതോടെ ടയര്‍ നിര്‍മ്മാതാക്കളും മറ്റ് വ്യവസായങ്ങളും ഷീറ്റ് സംഭരണത്തിന് കൂടുതലായി പരിഗണന നൽകുന്ന അവസ്ഥയാണ് നിലവിൽ. ഒരു ആഴ്ചയ്ക്കിടെ 19,000 രൂപയില്‍ നിന്ന് 19,100 രൂപയായി നാലാം ഗ്രേഡ് ഷീറ്റ് വില ഉയര്‍ന്നു. ഇത് കർഷകർക്കും പ്രോത്സാഹനമാണ്. ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളും ലാറ്റക്‌സ് വില 12,900 രൂപയായി ഉയര്‍ത്തി. രാജ്യാന്തര റബര്‍ മാര്‍ക്കറ്റ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മന്ദഗതിയിലാണ്. ഡോളറിന് മുന്നില്‍ യെന്നിന്റെ മൂല്യം തളര്‍ന്നതോടെ ചില നിക്ഷേപകര്‍ റബറിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നു. ബാങ്കോക്കില്‍ നിരക്ക് 21,045 രൂപയായി ഉയര്‍ന്നു. കുരുമുളക് വിലയുടെ ഈ വര്‍ധനവ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷി മേഖലയെ നേരിട്ട് ബാധിക്കുന്നതിനാല്‍, കര്‍ഷകര്‍ വിപണിയിലെ പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണം. റബര്‍ വിപണിയിലും പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു, എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉല്‍പാദനത്തെ ബാധിക്കാനിടയുള്ളതിനാൽ കാലാവസ്ഥ വ്യതിയാനങ്ങളെ പറ്റിയും മറ്റു വിപണി നിലവാരത്തെപ്പറ്റിയും കർഷകർ കൃത്യമായി വിവരശേഖരണം നടത്തേണ്ടതും അത്യാവശ്യമാണ് എന്ന് വിദഗ്ധ പറയുന്നു. അതുകൊണ്ടുതന്നെ ഭാവി മുന്നിൽകണ്ട് കൃഷി ചെയ്യുന്ന കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാകാൻ വരും ദിവസങ്ങളിലും സാധ്യതയുണ്ട് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.