ഐപിഎൽ എന്നത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾക്ക് ജനപ്രിയമായ ഒന്നാണ്. ഇപ്പോൾ പതിനെട്ടാം എഡിഷൻ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഓരോ വർഷം കഴിയുമ്പോഴും ഐപിഎല്ലിന്റെ മൂല്യം കുത്തനെ കൂടുന്ന കാഴ്ചയാണ് കാണുന്നത്. വലിയൊരു രീതിയിൽ പല ആളുകളാണ് ഐപിഎൽ കൊണ്ട് വരുമാനം ഉണ്ടാക്കുന്നത്. താരങ്ങൾക്ക് താര ലൈലത്തുൽ നിന്ന് വലിയ തുക ലഭിക്കുന്നു എങ്കിൽ പരസ്യത്തിലൂടെയും ബ്രാൻഡിങ്ങിലൂടെയും ചാനലുകൾക്കും ബിസിസിഐക്കും വലിയ തുക ലഭിക്കുന്നു.
എന്നാൽ സമൂഹത്തിന്റെ പല തുറകളിൽ പല ബിസിനസ് ചെയ്യുന്ന ആളുകളാണ് ഈ ഐപിഎൽ ടീമുകളുടെ ഉടമകൾ. നിലവിൽ 10 ഐപിഎൽ ടീമുകളാണ് കളിക്കുന്നത്. ഇതിനുമുമ്പേ കളിച്ച കുറച്ചു ടീമുകൾ ഇപ്പോൾ ഐപിഎൽ കളിക്കുന്നില്ല. അതിൽ നമ്മുടെ കൊച്ചിൻ കേരളയും ഹൈദരാബാദിനെ പ്രതിനിധീകരിച്ചുള്ള ഡെക്കാൻ ചാർജർസും, പൂനയെ പ്രതിനിധീകരിച്ചുള്ള രണ്ടു ടീമുകളായ പുനെ സൂപ്പർ ജയന്റ്സും, പൂനെ വാരിയെർസും, ഗുജറാത്ത് ലയൺസും, ഐപിഎൽ കളിക്കുന്നില്ല. എന്നാൽ ഇപ്പോഴും ഗുജറാത്തിന്റെ പേരിൽ ഐപിഎല്ലിൽ മറ്റൊരു ടീമുണ്ട്. ഹൈദരാബാദിലെ പ്രതിനിധീകരിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് എന്ന ടീമും ഉണ്ട്.
ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യന്മാർ ആയത് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ആണ്. മുംബൈ ഇന്ത്യൻസിന്റെ ഉടമകൾ മുകേഷ് അംബാനിയും നീതാ അംബാനിയും ആകാശ അംബാനിയും ആണ്. റിലൈൻസ് ഇൻഡസ്ട്രീസിന്റെ കീഴിലാണ് ഇപ്പോഴും മുംബൈ ഇന്ത്യൻസ് കളിക്കുന്നത്. വിവാദങ്ങൾ ഒത്തിരി ഉണ്ടായെങ്കിലും ഇപ്പോഴും ഇന്ത്യൻ സിമന്റ് ലിമിറ്റഡിന്റെ തലവനായ എൻ ശ്രീനിവാസനാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമ. ഇദ്ദേഹം മുൻസിസി ആയി പ്രസിഡണ്ടാണ്. പല വിവാദങ്ങളും കൊണ്ട് രണ്ട് സീസൺ ചെന്നൈ സൂപ്പർ കിംഗ്സ് കളിച്ചിരുന്നില്ല എങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരുന്നു.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ജൂഹി ചൗള ജയ് മെത്ത എന്നിവരാണ് കൊൽക്കത്ത നൈറ്റ്സിന്റെ ഉടമസ്ഥർ. മലയാളികളുടെ പ്രിയതാരമായ സഞ്ജു സാംസങ് കളിക്കുന്നത് രാജസ്ഥാൻ റോയൽസിൽ ആണ്. രാജസ്ഥാന്റെ ഉടമകൾ മനോജ് ബദലേ, ലാച്ലാൽ, മർഡോക് ജെറി കാർഡിനെൽ എന്നിവരാണ്. എമർജിങ് മീഡിയ പ്രൈവറ്റ് ലിമിറ്റഡും ക്യാപിറ്റൽ പാർട്ടിസുമാണ് ടീമിന്റെ ഉടമസ്ഥർ. സൺ ഗ്രൂപ്പിന്റെ കീഴിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്. കാവ്യാമാരനും, കലാനിധി മാരനും ആണ് ടീമിന്റെ ഉടമസ്ഥൻ. ഗുജറാത്ത് ടൈറ്റൻസ് എന്ന ടീമിന്റെ ഉടമസ്ഥർ സുധീർ, സമീർ എന്നിവരാണ്. ഇവരുടെ ടോറന്റ് ഗ്രൂപ്പാണ് ടീമിന്റെ കൂടുതൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ഇവരെയോടൊപ്പം തന്നെ സിദ്ധാർത്ത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സിബിസി ക്യാപിറ്റൽ പാർട്ണേഴ്സും ടീമിന് ഫണ്ട് ചെയ്യുന്നുണ്ട്.
നിരവധി ആരാധകരുള്ള ഒരു ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടീമിന്റെ ആദ്യകാലത്തെ മുഖമായിരുന്നത് വിജയ് മല്യ ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് ടീമിൽ പാർട്ണർഷിപ്പ് ഉണ്ട് എങ്കിലും പ്രത്മേഷ് മിസ്രിയാണ് ടീമിന്റെ ഉടമസ്ഥനായി പറയപ്പെടുന്നത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ്, ഡിയജിയോ ഗ്രൂപ്പ് എന്നിവരാണ് ടീമിന്റെ സമ്മിശ്ര ഫണ്ടിങ് ചെയ്യുന്നത്. ഡൽഹി ക്യാപിറ്റൽസ് ആണ് മറ്റൊരു പ്രമുഖ ടീം. ആദ്യം ഡൽഹി ഡയർ ഡെവിൾസ് ആയിരുന്നു എങ്കിൽ പിന്നീട് ഉടമസ്ഥർ മാറിയതോടെ ടീമിന്റെ പേരും മാറി. പാർത്ത് ജിൻഡൽ, കിരൺകുമാർ ഗ്രാന്തി എന്നിവരാണ് ടീമിന്റെ ഉടമസ്ഥർ. ഇവരുടെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പും ജിഎം ആർ ഗ്രൂപ്പുമാണ് ടീമിന്റെ ഫണ്ടിങ് നിർവഹിക്കുന്നത്.
എത്ര തവണ ശ്രമിച്ചിട്ടും വലിയ വിജയങ്ങൾ നേടാൻ കഴിയാതെ പോകുന്ന ടീമാണ് പഞ്ചാബ് കിംഗ്സ്. കിംഗ്സ് 11 പഞ്ചാബ് എന്നായിരുന്നു ആദ്യ നാമം എങ്കിലും ഇപ്പോൾ പഞ്ചാബ് കിങ്സ് എന്ന പേരിലേക്ക് മാറി. എന്നാൽ ഇത്തവണ ശ്രേയസ് ഇയറിന്റെ ക്യാപ്റ്റൻസിയിൽ മികച്ച അപകടമാണ് ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് എന്ന ടീം അറിയപ്പെടുന്നത് പ്രീതി സിന്റയുടെ ടീം ആയിട്ടാണ് എങ്കിലും ഇവരോടൊപ്പം തന്നെ കരൺ പോൾ, മോഹിത് ബർമൻ, നേസ് വാടിയ, എന്നിവരും ടീമിന്റെ തുല്യ അവകാശമുള്ള ഉടമസ്ഥരാണ്. കെ പി എച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവരുടെ ഉടമസ്ഥൻ എന്ന് പറയാം.
ഐപിഎല്ലിലെ മറ്റൊരു പ്രമുഖ ടീം ലക്നൗ സൂപ്പർ ജയന്റ്സ് ആണ്. കഴിഞ്ഞതവണ കെ. എൽ രാഹുലുമായി ബന്ധപ്പെട്ട ഉടമസ്ഥൻ നടത്തിയ സംവാദം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. ഒരു ഉടമസ്ഥൻ ടീമിന്റെ കാര്യങ്ങളിൽ എന്തുകൊണ്ടാണ് ഇത്രമാത്രം ഇടപെടുന്നത് എന്ന് ഇപ്പോഴും കാണികൾ ചോദിക്കുന്നുണ്ട്. ആ ഉടമസ്ഥന്റെ പേര് സഞ്ജീവ് ഗോയങ്ക എന്നാണ്. ആർ പി എസ് ജി ആണ് ഇദ്ദേഹത്തിന്റെ ഗ്രൂപ്പ്. ആദ്യകാലത്ത് ധോണി ഉൾപ്പെടെ രണ്ടുവർഷം കളിച്ചിരുന്ന റൈസിംഗ് പൂനെ സൂപ്പർ ജയൻസിന്റെ ഉടമസ്ഥൻ ആയിരുന്നു ഇദ്ദേഹം. പിന്നീട് രണ്ടു വർഷത്തിനപ്പുറം ടീം ഇല്ലാതായതോടുകൂടി അദ്ദേഹം ലക്നവിനായി ഒരു ടീം സ്വന്തമാക്കി.
ചുരുക്കിപ്പറഞ്ഞാൽ കോടികൾ ഒഴുകുന്ന ഐപിഎല്ലിൽ വിവിധതലത്തിൽ പ്രവർത്തിക്കുന്ന ആളുകൾ ഉൾപ്പെടെ ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന് പറയാം. തമാശ രൂപയാണ് പറഞ്ഞാൽ സിനിമാനടൻ മുതൽ കള്ളു മുതലാളി വരെ ടീമിന്റെ ഉടമസ്ഥരാണ് എന്നർത്ഥം. ഐപിഎൽ പതിനെട്ടാം സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ഇതുവരെ കപ്പ് സ്വന്തമാക്കാൻ കഴിയാതെ പോയ പ്രമുഖ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. വിരാട് കോഹ്ലിയുടെ ടീമാണ് ഇത് എന്നതിനാൽ തന്നെ വലിയ ജന പിന്തുണ ടീമിൽ ഉണ്ട്. ബാംഗ്ലൂരിന് പുറമേ ഡൽഹി ക്യാപിറ്റൽ, പഞ്ചാബ് കിംഗ്സ് തുടങ്ങിയ ടീമുകൾക്കും ഇത്രയും വർഷം ഐപിഎൽ കളിച്ചിട്ടും കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.