മലയാളത്തിലെ ഹിറ്റ് സിനിമകൾ ഒ. ടി. ടിയിൽ റിലീസിന് എത്തുന്നു. ഒരു ഹിറ്റ് വേണമെന്ന് നടൻ ദിലീപ് ആഗ്രഹിച്ച സമയത്ത് ലഭിച്ച സൗഭാഗ്യമായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ വിജയം. വലിയ വിജയത്തിനുശേഷം പ്രിൻസ് ഓ ടി ടി യിൽ എത്തുകയാണ്. സി ഫൈവിൽ നാളെ ഇരുപതാം തീയതി മുതൽ പ്രിൻസ് ആൻഡ് ഫാമിലി ആളുകൾക്ക് കാണാൻ കഴിയും. പടക്കളം എന്ന ചിത്രത്തിനൊപ്പം റിലീസ് ആയ സിനിമയായിരുന്നു പ്രിൻസ്. താരതമ്യേന കുഴപ്പമില്ലാത്ത അഭിപ്രായം മാത്രം ലഭിച്ച സിനിമയായിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ കോടികൾ സിനിമ നേടി.
പ്രിൻസ് ആൻഡ് ഫാമിലിക്ക് പുറമേ മികച്ച അഭിപ്രായം നേടിയ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന സിനിമയും ഇരുപതാം തീയതിയിലെത്തും. സൈന പ്ലേ എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലാണ് സിനിമ സ്ട്രീം ചെയ്യുക. ഇതേപോലെ തന്നെ മികച്ച അഭിപ്രായം ലഭിച്ച എന്നാൽ തിയേറ്റർ വലിയ വിജയമാകാതെ പോയ ശ്രീനാഥ് ഭാസിയുടെ ആസാദി എന്ന സിനിമയിൽ ഒരാഴ്ചക്കുള്ളിൽ ഓ ടി ടി യിൽ എത്തും. മനോരമ മാക്സിൽ ആയിരിക്കും ആസാദി സ്ട്രീമിംഗ് ആരംഭിക്കുക. മനോരമ മാക്സില്‍ തന്നെ മഹാറാണി എന്ന ഷൈൻ ടോം ചാക്കോ – റോഷൻ മാത്യു ചിത്രവും ഉടൻതന്നെ സ്ട്രീമിംഗ് ആരംഭിക്കും.
മികച്ച അഭിപ്രായം നേടിയെങ്കിലും പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ വിജയത്തിന് ഇടയിൽ വിജയമാകാതെ പോയ ആസിഫ് അലി ചിത്രം സർക്കീറ്റും ഉടൻതന്നെ ഓ ടി ടി യിൽ എത്തും എന്നാണ് പുറത്തേക്ക് വരുന്ന വിവരം. ഇതോടൊപ്പം തന്നെ വലിയ വിജയമായി മാറിയ ഹോട്ട് സ്റ്റാറിന്റെ ഒറിജിനൽ സീരിയസ് ആയ കേരള ക്രൈം ഫയൽസ് എന്ന സീരീസിന്റെ രണ്ടാം ഭാഗവും ഇരുപതാം തീയതി മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഒന്നാം വാതിൽ അജു വർഗീസ് ആയിരുന്നു നായകനെങ്കിൽ രണ്ടാം ഭാഗത്തിൽ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തിൽ അവതരിപ്പിച്ച അർജുൻ രാധാകൃഷ്ണനാണ് നായകൻ. ഉള്ളൊഴുക്ക്, പട തുടങ്ങിയ സിനിമകളിലും അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ അന്യഭാഷ സിനിമകളിൽ ഇലവൻ എന്ന ത്രില്ലർ സിനിമ മികച്ച അഭിപ്രായം നേടി ആമസോൺ പ്രൈമിൽ ഇപ്പോഴും സ്ട്രീമിംഗ് നടത്തുന്നുണ്ട്. തരക്കേടില്ലാത്ത അഭിപ്രായം വന്നുവെങ്കിലും തീയറ്ററിൽ തകർന്നടിഞ്ഞ വിജയ് സേതുപതി ചിത്രം എയ്സും പ്രൈമിൽ ലഭ്യമാണ്. തിയേറ്റർ വലിയ വിജയമായ ആലപ്പുഴ ജിംഖാന എന്ന ചിത്രം കഴിഞ്ഞ ആഴ്ച സോണി ലൈവിൽ സ്ട്രീമിംഗ് തുടങ്ങിയെങ്കിലും താരതമ്യേന ആരാധകരിൽ നിന്നും സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ഉണ്ടാകുന്നത്. മമ്മൂട്ടി ചിത്രങ്ങളായ ബസുക്ക, ഡൊമിനിക് എന്നീ ചിത്രങ്ങൾ സി ഫൈവ് വാങ്ങിച്ചു എന്നും ഉടൻതന്നെ സ്ട്രീമിങ് ആരംഭിക്കും എന്നുമുള്ള വാർത്തകൾ വരുന്നുണ്ട്.
തുടരും എന്ന മോഹൻലാൽ ചിത്രം ഹോട്ട് സ്റ്റാറിൽ ഇപ്പോഴും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പടക്കളത്തിനും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ദിലീപിന് വലിയ ആശ്വാസമായ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ഓ ടി ടി യിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകർ എങ്ങനെ ടിവിയിൽ സിനിമ സ്വീകരിക്കും എന്നത് കണ്ടു തന്നെ അറിയണം. പ്രമുഖ റിവ്യൂവർസ് ഒക്കെ ആവറേജ് മാത്രം നൽകിയ സിനിമയായിരുന്നു പ്രിൻസ്. പക്ഷേ കുടുംബ പ്രേക്ഷകർ ആയിരുന്നു സിനിമ ഏറ്റെടുത്ത് വിജയിപ്പിച്ചത്. നാളെ സിനിമ ഓ ടി പി യിൽ എത്തുമ്പോൾ വലിയ വിജയം ആകും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം.
അന്യഭാഷയിൽ നിന്നും കമലഹാസന്റെ തഗ് ലൈഫ് എന്ന സിനിമ ഉടൻതന്നെ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തും എന്നുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. വലിയ തുകയ്ക്ക് വാങ്ങിയ സിനിമ തിയേറ്ററിൽ തകർന്നടിഞ്ഞിരുന്നു. ഒരുമാസത്തെ ഡീൽ ആയിരുന്നു ഒ ടി ടി പ്ലാറ്റ്ഫോമും ആയി ഉണ്ടായിരുന്നത് എങ്കിലും സിനിമയുടെ പരാജയം കാരണം ഇത് മാറ്റി എന്നുള്ള വാർത്തകൾ വരുന്നുണ്ട്. തിയേറ്ററിൽ ആവറേജ് ആയി ഓടിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രവും തിയേറ്ററിൽ സാമ്പത്തിക വിജയം നേടിയ നരിവേട്ട എന്ന ചിത്രവും ഉടൻതന്നെ ഓ ടി ടി യിൽ എത്തും.