കേരളത്തിലെ ആളുകൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് പതിവാണ്. നിരവധി ആളുകൾ പ്രവാസികളായി കുടുംബം നോക്കി ജീവിക്കുന്നത് മലയാള സമ്പത്ത് വ്യവസ്ഥയിൽ തന്നെ വലിയ കാര്യമാണ്. എന്നാൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ താവളമായി മാറിയിരിക്കുകയാണ്. നമ്മൾ ജോലി തേടി ദുബായിലും സൗദിയിലും മറ്റു രാജ്യങ്ങളിലും പോകുന്നതുപോലെയാണ് അന്യസംസ്ഥാനക്കാർ കേരളത്തിലേക്ക് എത്തുന്നത്.
2024ലെ കണക്കുപ്രകാരം ഏകദേശം 34 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ട് എന്നാണ് വിവരം. ഇത് ഞെട്ടിക്കുന്ന കണക്ക് തന്നെയാണ്. കാരണം കഴിഞ്ഞ 10 വർഷത്തിനിടയിൽ പത്തിരട്ടിയോളം വർദ്ധനവാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി നോക്കാതെ എത്തുന്ന കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഉത്തരേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി കൂടിയാണ് മിക്ക ജോലികൾക്കും കേരളത്തിൽ ലഭിക്കുന്നത് എന്നതാണ് ആളുകളെ കേരളം തിരഞ്ഞെടുക്കാനായി സഹായിക്കുന്ന മറ്റൊരു ഘടകം.
പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖല കൂലിപ്പണിയാണ്. മലയാളികൾ മറ്റു രാജ്യത്ത് ചെന്ന് കഴിഞ്ഞാൽ എന്ത് പണിയും ചെയ്യും നമ്മുടെ രാജ്യത്ത് ഒന്നും ചെയ്യില്ല എന്ന് പറയുന്നത് ഉത്തമ ഉദാഹരണമായി മാറുകയാണ് പുതിയ തലമുറ. ഇത് വലിയ രീതിയിലുള്ള തൊഴിലവസരം ഈ മേഖലകളിൽ തുറന്നു കൊടുത്തിരിക്കുകയാണ്. മേക്കാട് പണിക്കും അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് നിരവധിയാണ്. മലയാളികൾ ചെയ്തുകൊണ്ടിരുന്ന മിക്ക തൊഴിലും ഇന്ന് അവരുടെ കുത്തകയായി മാറി. ഹോട്ടൽ മേഖലയിൽ സപ്ലയർ മാറായും ബാർബർ ഷാപ്പുകളിൽ മുടി മുറിക്കുന്ന ആളായും ഇന്ന് നിരവധി ആളുകൾ എത്തി.
കേരളത്തിലെ മധ്യ നിലവാരത്തിനും താഴെയുള്ള സമ്പദ് വ്യവസ്ഥയുള്ള അന്യസംസ്ഥാന തൊഴിലാളികൾ നിരവധി വേദനം വാങ്ങുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 300 രൂപ മുതൽ 600 രൂപ വരെയാണ് സാധാരണ ഇത്തരത്തിലുള്ള കൂലിപ്പണിക്കും മേക്കാട് പണിക്കും അവരുടെ നാട്ടിൽ ലഭിക്കുക. എന്നാൽ കേരളത്തിലെ ഇത് 900 മുതൽ 1600 വരെയാണ്. അവരുടെ നാട്ടിൽ പണിയെടുത്താൽ ഉണ്ടാക്കുന്നതിന്റെ എത്രയോ ഇരട്ടി അവർക്ക് ഒരു ദിവസം കൊണ്ട് നേടുവാൻ സാധിക്കും. പ്രവാസികളായ മലയാളികൾ നാട്ടിലെത്തിയാൽ മികച്ച ജീവിത നിലവാരം പുലർത്തുന്നവർ ആണ് എന്നതുപോലെയാണ് മിക്ക ആളുകളും അവരുടെ നാട്ടിൽ.
ഇവിടെ വളരെ മോശം നിലവാരത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ മിക്ക ആളുകളും അവരുടെ നാട്ടിൽ രാജാക്കന്മാർ ആണ്. എറണാകുളം ജില്ലയിലാണ് 2024 കണക്കുപ്രകാരം ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലി നോക്കുന്നത്. മറ്റു ജില്ലകളും ഒട്ടും പിന്നിലല്ല. മിക്ക ജോലികളും ചെയ്യാൻ മലയാളികൾക്ക് മടിയാണ് എന്നതും അന്യസംസ്ഥാന തൊഴിലാളികൾ കൃത്യമായി കൊടുക്കുന്ന പണി എടുക്കും എന്നതും അവർക്ക് കൂടുതൽ തൊഴിൽ നമ്മുടെ നാട്ടിൽ ലഭിക്കാൻ കാരണമാകുന്നുണ്ട്. ഭാഷ അറിയാത്തതിനാൽ തന്നെ സംസാരിച്ചു നേരം കളയുകയില്ല എന്നതും അവർക്ക് ജോലി കൂടുതലായി ലഭിക്കാനുള്ള കാരണമായി മാറുന്നുണ്ട്.
വലിയ രീതിയിലുള്ള തൊഴിൽ വർദ്ധനവ് വരും വർഷങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളിൽ കേരളത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ മലയാളികൾ ചെയ്തുകൊണ്ടിരിക്കുന്ന മറ്റു മേഖലകളിലും വരും വർഷങ്ങളിൽ ഇവർ കടന്നുകയറും.
ഒരുപക്ഷേ കേരളത്തിലുള്ള ആളുകൾക്ക് ജോലി ലഭിക്കുന്നിടത്തോളം കാലം ഇതൊരു പ്രശ്നമായി മാറുകയില്ല എങ്കിലും വരുംവർഷങ്ങളിൽ എഐയുടെ കടന്നുകയറ്റം കാരണം നിരവധി മേഖലകളിൽ ജോലി നഷ്ടപ്പെടും. ചിലപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് അവസരം കൂടുന്നത് അപ്പോൾ മലയാളികൾക്ക് ഒരു പ്രശ്നമായി തോന്നിയേക്കാം.