Saturday, March 28, 2026
29.8 C
Kerala

നാട്ടിലെ സ്വന്തം അതിഥി തൊഴിലാളികൾ!

 നമ്മൾ ഗൾഫിലേക്ക് പോകുന്നതുപോലെയാണ് മറ്റ് സംസ്ഥാനത്തുള്ള ആളുകൾ കേരളത്തിലേക്ക് തൊഴിലിനായി എത്തുന്നത്. മറ്റു രാജ്യത്ത് പോയാൽ നമുക്ക് എന്ത് ജോലി ചെയ്യാനും മടിയില്ല എന്ന് തമാശ രൂപയാണ് പല ആളുകളും പറയാറുണ്ട്! ഒരു പരിധി വരെ അത് സത്യവുമാണ്. ഇതേപോലെയാണ് പല അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിൽ എത്തി തൊഴിൽ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുക്ക് ഗൾഫ് എന്താണോ അതാണ് അവർക്ക് കേരളം എന്നർത്ഥം.

 കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കിൽ ഏതാണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നത് ഇരട്ടിയായിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതായത് 2020ൽ ഉണ്ടായതിനേക്കാൾ ഇരട്ടിയോളം ആളുകൾ 2025 ആകുമ്പോഴേക്കും അന്യസംസ്ഥാനത്തുനിന്നും തൊഴിലിനായി കേരളത്തിലേക്ക് എത്തുന്നു എന്നർത്ഥം. നാടൻ പണി ചെയ്യാൻ ഇന്നുള്ള യുവാക്കൾ മടിക്കുന്നതാണ് അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ആളുകൾക്ക് വലിയൊരു ഉപജീവനമാർഗമായി നാട്ടിൽ മാറുന്നത്.  നാട്ടിലെ യുവാക്കൾ നാടൻ പണി ചെയ്യാൻ മടിക്കുന്നതിനാൽ ഇത്തരക്കാർക്ക് വലിയ രീതിയിലുള്ള തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നു.

 മറ്റൊരു ഞെട്ടിക്കുന്ന കടക്ക് പരിശോധിച്ചാൽ നാട്ടിൽ നാടൻ പണി ചെയ്യുന്ന ആണുങ്ങളിൽ 80 ശതമാനത്തോളം ഇപ്പോൾ ഉള്ളത് അന്യസംസ്ഥാന തൊഴിലാളികൾ ആണ് എന്നതാണ്. അതായത് മറ്റ് 20% മാത്രമാണ് നാടൻ പണി ചെയ്യുന്ന മലയാളികൾ ഉള്ളു എന്നർത്ഥം. നാടൻ പണിയും നിർമ്മാണ പണിയും ഉൾപ്പെടെ ചെയ്യുന്ന ആളുകൾക്ക് ദിവസവേതനം കേരളത്തിന്റെ പല ഭാഗത്തുനിന്നും ഉള്ള കണക്കുകൂട്ടൽ പ്രകാരം 800 മുതൽ 1500 രൂപ വരെയാണ്. അതായത് ഒരാൾക്ക് ഏറ്റവും ഉയർന്ന തുകയായ 1500 രൂപ ലഭിക്കുകയാണ് എങ്കിൽ അയാൾ മാസത്തിൽ 30 ദിവസം പണിയെടുക്കുകയാണ് എങ്കിൽ അയാളുടെ മാസ വരുമാനം 45,000 രൂപയാണ്.

 സാധാരണക്കാരായ മലയാളി ചെറുപ്പക്കാർ അന്യസംസ്ഥാനത്ത് പോയി ഐടി തൊഴിലും എൻജിനീയറിങ് തൊഴിലും ചെയ്യുന്നതിൽ ഭൂരിപക്ഷവും ലഭിക്കുന്നത് 25000 മുതൽ 35,000 രൂപ  വരെയാണ്. അതിലും അധികമാണ് കേരളത്തിൽ വന്ന് അധ്വാനിച്ച് നമ്മളുടെ നാട്ടിലെ ചെറുപ്പക്കാർ ചെയ്യാൻ മടിക്കുന്ന തൊഴിലുകൾ ചെയ്ത് അന്യസംസ്ഥാന തൊഴിലാളികൾ വാങ്ങുന്നത് എന്നർത്ഥം. മറ്റൊരു രസകരമായ വസ്തുത എന്താണെന്ന് ഇത്തരത്തിലുള്ള മിക്ക അന്യസംസ്ഥാന തൊഴിലാളികളും അവരുടെ നാട്ടിൽ ആഡംബരമുള്ള ജീവിതം നയിക്കുകയും ഇവിടെ വന്ന് സാധാരണക്കാരെ പോലെ ജീവിക്കുകയും ചെയ്യുന്നു എന്നതാണ്.

 അതിഥി തൊഴിലാളികളെ സൽക്കരിക്കുന്ന കാര്യത്തിൽ നമ്മൾ ഏറെ മുന്നോട്ടേക്ക് പോയിരിക്കുന്നു. നമ്മളുടെ തൊഴിലിടങ്ങൾ പോലും ഇന്ന് അവർ വന്ന് കീഴടക്കിയിരിക്കുന്നു. അതിന് കാരണം മലയാളികൾ തന്നെയാണ് എന്ന് പറയേണ്ടിവരും. മലയാളികളെക്കാൾ കൂടുതൽ അധ്വാനിച്ച് തൊഴിൽ ചെയ്യുന്നതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ അവർക്ക് ലഭിക്കുന്നതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന ഒരു നാണയത്തിന്റെ മറ്റൊരു വശം എന്ന് പോലെയുള്ള ഒരു വസ്തുതയുണ്ട്. ഇന്ന് മിക്ക സ്ഥലങ്ങളും അതിൽ തൊഴിലാളികൾ കീഴടക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗവും കൂടുകയാണ്.

 ഇതിൽ കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലിൽ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ ഉൾപ്പെടെ ലഹരി നൽകിയതിൽ ഒരു അന്യസംസ്ഥാന തൊഴിലാളി പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട നിരവധി അന്യസംസ്ഥാന തൊഴിലാളികൾ പിടിക്കപ്പെടുന്നുണ്ട്. മാത്രമല്ല കണക്കുകൾ പരിശോധിച്ചാൽ നിരവധി കുറ്റകൃത്യങ്ങളിലാണ് ഇത്തരത്തിലുള്ള ആളുകൾ ഏർപ്പെടുന്നത്. കേരളത്തിന്റെ സ്വതസിദ്ധമായ ജീവിതശൈലി മാറുവാനും കുറ്റകൃത്യം കൂടുവാനും ഇത്തരക്കാരിൽ ചിലർ പ്രേരണ നൽകുന്നുണ്ട് എന്ന് പറയേണ്ടിവരും.

 കഴിഞ്ഞദിവസം റിപ്പോർട്ടർ ചാനലിന്‍റെ എക്സ്ക്ലൂസീവ് ആയി വന്ന വാർത്തകളിൽ ഒന്ന് സ്ത്രീകളെ ആവശ്യമുള്ള ആളുകൾക്ക് എത്തിച്ചു നൽകാൻ പോലും ഇടനിലക്കാരായി അന്യസംസ്ഥാന തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട് എന്നതായിരുന്നു. ഇത്തരത്തിൽ പല രീതിയിലുള്ള തൊഴിലുകൾ ആണ് അന്യസംസ്ഥാനത്ത് നിന്നും വരുന്ന ചില ആളുകൾ ചെയ്യുന്നത്. അവരോട് ചോദ്യം ചെയ്യാൻ പോലും മലയാളികൾക്ക് ഇന്ന് ഭയമായിക്കൊണ്ടിരിക്കുകയാണ്. കാരണം എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഊഹവുമില്ല.

 കേരളത്തിൽ വർഷങ്ങൾക്കു മുമ്പ് നിരോധിച്ച ഹാൻസ്, കൂൾ ലിപ്, ശംഭു, പാൻ പരാഗ്, ഗുഡ്ക്ക പോലുള്ള ലഹരിപദാർത്ഥം കൂടുതലായി ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ആളുകളിൽ ചിലരാണ്. ഇപ്പോഴും സുലഭമായി പല സ്ഥലങ്ങളിലും  ഈ സാധനം വാങ്ങാൻ കഴിയും എന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിൽ നമ്മളുടെ വിപണിയും തൊഴിലിടങ്ങളും അന്യസംസ്ഥാന തൊഴിലാളികൾ കീഴടക്കുമ്പോൾ വിപത്തായി മാറാൻ പറ്റുന്ന ഒരു വശം കൂടിയുണ്ട്. സാമ്പത്തികപരമായി ഏറെ നേട്ടം അവർ കൊയ്യുമ്പോഴും ഈ ഒരു വശത്തിൽ കണ്ണ് വെച്ചില്ലെങ്കിൽ നാളെ ചിലപ്പോൾ വലിയ ദോഷത്തിലേക്ക് ഈ കാര്യങ്ങൾ നയിച്ചേക്കാം. 

 കേരളം എന്നും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു നല്ല ഇടമായിരിക്കും എങ്കിൽ പോലും ഇതിന്റെ മറ്റൊരു വശം പരിശോധിച്ചു തെറ്റായ കാര്യങ്ങളിൽ ഏർപ്പെടുന്ന ആളുകളെ കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ആവശ്യം കൂടിയുണ്ട്. മലയാളികളെ പോലെ തന്നെ അവരും ഇന്ന് നിരവധി ക്രൈമുകളിൽ പങ്കാളികളാകുന്നു. കൃത്യമായ രീതിയിലുള്ള അന്വേഷണം നടത്തി ലഹരിപദാർത്ഥങ്ങളും മറ്റ് ഇല്ലീഗൽ ആക്ടിവിറ്റീസും നടത്തുന്ന ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മാതൃക നൽകുകയും വേണം. 

അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ പല ബിസിനസ് രംഗത്തും വലിയ കോൺട്രിബ്യൂഷൻ നൽകുന്നു എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുതയാണ്. ചെറിയ പെട്ടിക്കടകളിൽ ഉൾപ്പെടെ ഇത്തരക്കാർ നൽകുന്ന സാമ്പത്തികമായ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. കൂടാതെ ഹോട്ടൽ മേഖലയിൽനിന്ന് നിരവധി ആളുകൾ കേരളത്തിൽ പിൻവാങ്ങിയപ്പോൾ ഉടമസ്ഥരെ സഹായിച്ചുകൊണ്ട് ഹോട്ടലിൽ കൂടിയതും അന്യസംസ്ഥാന തൊഴിലാളികളാണ്. നിരവധി ഹോട്ടലുകൾക്ക് ഇത്തരത്തിൽ നേട്ടം കൊയ്യാൻ ഇവർ കാരണമായിട്ടുണ്ട്. പക്ഷേ ഇതിന്റെ മറുവശം കൃത്യമായി രീതിയിൽ പരിശോധിച്ചു തിരുത്തപ്പെടേണ്ടതാണ്. 

Hot this week

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

IPL 2026 Begins with Strong Financial Momentum and Heightened Safety Measures

The 2026 season of the Indian Premier League is...

Topics

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...

Elon Musk Unveils $25 Billion TeraFab Chip Factory in Texas

Elon Musk has unveiled plans for TeraFab, a massive...
spot_img

Related Articles

Popular Categories

spot_imgspot_img