ഓണാഘോഷം പൊലിപ്പിക്കാൻ എന്നും മലയാള സിനിമകൾ മലയാളികൾക്ക് കൂട്ടാണ്. ഓണക്കാലം എന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം എല്ലാ കാലങ്ങളിലും പുതു ശ്വാസമാണ്. കഴിഞ്ഞ ഓണത്തിന് അത്തരത്തിൽ തീയറ്ററുകളിൽ എത്തി തകർച്ചയിൽ ആയിരുന്ന മലയാള സിനിമാലോകത്ത് പുതു ശ്വാസം നൽകിയത് അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ ചിത്രവും ആസിഫലി നായകനായ കിഷ്കിന്ധ കാണ്ഡം എന്ന ചിത്രവുമായിരുന്നു. ഇരു ചിത്രങ്ങളും വൻ ലാഭം ആവുകയും കോടിക്കണക്കിന് രൂപ മലയാള സിനിമ ലോകത്ത് നേടിക്കൊടുക്കുകയും ചെയ്തു.
ഇത്തവണ അത്തരത്തിൽ ഓണം കളർ ആക്കാൻ എത്തുന്നത് മൂന്ന് വലിയ ചിത്രങ്ങളും ഒരു ചെറിയ ചിത്രവുമാണ്. മേലെ പ്യാർക്കിയ എന്ന സിനിമയാണ് കൂട്ടത്തിൽ പാരപ്പകിട്ട് ഇല്ലാത്ത സിനിമ. ഫൈസൽ ഫൈസിലുദ്ദീൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഹൃതു ഹാറൂൻ ആണ് നായകൻ. ചിത്രത്തിൽ നായികയാകുന്നത് പ്രീതി മുകുന്ദനും. താരതമ്യേന പുതുമുഖങ്ങൾ അഭിനയിക്കുന്ന സിനിമയിൽ ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി ജിയോ ബേബി തമിഴ് താരം റെഡി എന്നിവരാണ് പരിചിത മുഖങ്ങൾ. റോം കോം ജോണറിൽ ഒരുങ്ങുന്ന സിനിമ ഇരുപത്തി ഒമ്പതിനായിരിക്കും എത്തുക.
മോഹൻലാൽ നായകനാകുന്ന ഹൃദയപൂർവ്വം എന്ന സിനിമ നാളെ തിയേറ്ററുകളിൽ എത്തും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. സ്നേഹവീട് എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് ഹൃദയപൂർവ്വം എത്തുന്നത്. പ്രമുഖ താരങ്ങളായ സിദ്ദിഖ്, ജനാർദ്ദനൻ, ബാബുരാജ് എന്നിവർക്കൊപ്പം പുതുതലമുറ താരങ്ങളായ സംഗീത് പ്രതാപ്, മാളവിക മോഹൻ, ദേവരാജ് തുടങ്ങിയവരും സിനിമയും എത്തും. ഏറെ പ്രതീക്ഷകളോട് കൂടിയാണ് ഈ മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. സത്യൻ സ്ഥിരം പാറ്റേൺ സിനിമയിൽ നിന്നും മാറി ഒരു സിനിമയായിരിക്കും ഇത് എന്നാണ് സൂചന.
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലോകയാണ് മറ്റൊരു പ്രമുഖ റിലീസ്. ഡോമിനിക് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനാണ്. നസ്ലിൻ ആണ് സിനിമയിൽ കേന്ദ്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാറിന്റെ മകൻ ചന്തു, അരുൺ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തും. നാളെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയിൻ എന്നിവർ ചിത്രത്തിൽ അധികാരങ്ങളായി എത്തും എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. സാധാരണ സിനിമയിൽ നിന്ന് വ്യത്യസ്തമായി ഒരു സൂപ്പർ വുമൺ സിനിമയായിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
നാളെ തിയേറ്ററിലെത്തുന്ന ലോക എന്ന സിനിമ നിരവധി ഭാഗങ്ങൾ ഉള്ള ഒരു ഫ്രാഞ്ചൈസിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ്. സിനിമ വിജയമാവുകയാണ് എങ്കിൽ മറ്റു ഭാഗങ്ങളും തിയേറ്ററുകളിലേക്ക് എത്തും. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ ആക്ഷനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ വരുന്ന ഒരു സൂപ്പർ ഹീറോ സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മലയാളത്തിലെ ആദ്യത്തെ ഫീമെയിൽ കഥാപാത്രം ലീഡ് ചെയ്യുന്ന സൂപ്പർ സിനിമ എന്ന പ്രത്യേകതയും ലോകയ്ക്കുണ്ട്. മമ്മൂട്ടിയുടെ കളങ്കാവൽ എന്നുള്ള സിനിമയുടെ ട്രെയിലർ ഈ സിനിമയ്ക്കിടെ പ്രദർശിപ്പിക്കും.
ഓണത്തിന് എത്തുന്ന അവസാന സിനിമ സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഒന്നാണ്. നടനായ അൽത്താഫ് വീണ്ടും സംവിധായകന്റെ മേലാട അണിയുന്ന ഈ സിനിമയിൽ ഫഹദ് ഫാസിൽ നായകനാകുമ്പോൾ കല്യാണി പ്രിയദർശൻ നായികയായി എത്തും. കല്യാണിയുടെ രണ്ടാം ഓണ സിനിമയാണിത്. 28നും 29നും കല്യാണിക്ക് ഓരോ സിനിമകൾ വച്ച് ഈ ഓണത്തിന് റിലീസ് ഉണ്ട്.
സിനിമയിൽ ഫഹദ് ഫാസിൽ പുറമേ വിനയ് ഫോർട്ട്, ലാൽ തുടങ്ങിയവരും മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയിലർ നേരത്തെ ഇറങ്ങി വലിയ സ്വീകാര്യത നേടിയിരുന്നു. കൊറിയൻ തമാശ സിനിമ മാതൃകയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാർ പറയുന്നത്. തമാശക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമ വിജയമാകും എന്നുള്ള പ്രതീക്ഷയിലാണ് അടിയറക്കാർ. ഇതിനുപുറമേ ഓണദിവസം ശിവ കാർത്തികേയൻ നായകനാകുന്ന മദ്രാസ്കാരൻ എന്ന സിനിമയും തിയേറ്ററിൽ എത്തും.