മലയാള സിനിമയ്ക്ക് താരതമ്യേന അത്ര നല്ല കാലമല്ല. പ്രിൻസ് ആൻഡ് ഫാമിലി, നരിവേട്ട തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ താരതമ്യേന വിജയിച്ചു കയറിയ ഒഴിച്ചാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി മലയാള സിനിമയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയ സിനിമ ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൾക്ക് മുമ്പിൽ ഇറങ്ങിയ സുമതി വളവ് എന്ന സിനിമ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയായിരുന്നു എങ്കിലും തിയേറ്ററിൽ വലിയ വിജയമായി മാറി. ഈ വിജയത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് മലയാള ചിത്രങ്ങൾ ഓണം റിലീസിനായി തയ്യാറെടുക്കുന്നത്.
ഓണത്തിന് മുന്നോടിയായി ഈയാഴ്ച അർജുൻ അശോകൻ നായകൻ ആകുന്ന തലവര എന്ന ചിത്രം തിയേറ്ററിൽ എത്തും. സുമതി വളവിൽ നായകനായ അർജുൻ അശോകന് സുമതി വളവിന്റെ വിജയം വലിയ ആശ്വാസമാണ്. ഈ വിജയത്തെ പിന്തുടർന്നു കൊണ്ടാണ് തലവരിയുമായി ഇദ്ദേഹം എത്തുന്നത്. ഈ സിനിമ തിയേറ്ററിലെത്തി ഒരാഴ്ച കഴിയുമ്പോഴേക്കും പ്രധാന ഓണം റിലീസുകൾ എന്ന പേരിൽ അറിയപ്പെടുന്ന ചിത്രങ്ങൾ മെല്ലെ തീയേറ്ററിലേക്ക് എത്താൻ തുടങ്ങും. ഓണം റിലീസുകളിൽ ഏറ്റവും പ്രമുഖമായ ചിത്രം മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ഹൃദയപൂർവ്വമാണ്.
വലിയ ഇടവേളക്കുശേഷമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സ്നേഹവീട് എന്ന സിനിമയ്ക്ക് ശേഷം ആകും മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിൽ മാളവിക മോഹനാണ് നായിക. തുടരുമെന്ന് സിനിമയുടെ വിജയത്തിന് പിന്നാലെയാണ് മറ്റൊരു മലയാള സിനിമയുമായി മോഹൻലാൽ തിയേറ്ററിലേക്ക് എത്തുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഫഹദ് ഫാസിൽ നായകനാകുന്ന ഓണച്ചിത്രമായ ഓടും കുതിര ചാടും കുതിര എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തും. ഫഹദ് ഫാസിലിന് പുറമേ വിനയ് ഫോർട്ടും ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകും.
വലിയൊരു ഇടവേളക്കുശേഷം നടനായ അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന വിജയ് ചിത്രത്തിനുശേഷമാണ് ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. മറ്റൊരു പ്രധാനപ്പെട്ട ഓണം റിലീസ് ദുൽഖർ സൽമാൻ പ്രൊഡ്യൂസ് ചെയ്യുന്ന ലോക എന്ന സിനിമയാണ്. താര പദവിയിലേക്ക് എത്തിയശേഷം നസ്ലിൻ നായകനാകുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലു പാട്ടുകളിലായി എത്തുന്ന സിനിമയിലെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ് ലോക. ഒരു ലേഡീ സൂപ്പർ ഹീറോ സിനിമയായിരിക്കും ഇത്.
ഓണത്തിന് എത്തുന്ന മറ്റൊരു സിനിമ പ്യാരക്കിയ എന്ന റോം കോം ആണ്. ഹൃതു ഹാറൂൻ നായകനാകുന്ന ഈ സിനിമയിൽ ആസിഫലിയുടെ സഹോദരൻ അസ്കർ അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചർച്ചയായ സിനിമക്ക് ശേഷം ഹൃതു ഹാറൂൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് അണിയറക്കാർ തീയേറ്ററിലേക്ക് എത്തിക്കുന്നത്. ബൾട്ടി എന്ന ശൈലികൾ ചിത്രം ഓണത്തിന് റിലീസ് ഉള്ളതായി പറയപ്പെടുന്നുണ്ട് എങ്കിലും കൂടുതൽ സിനിമയെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തേക്ക് വന്നിട്ടില്ല. തമിഴ് നിന്നും ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയും ഓണത്തോട് അനുബന്ധിച്ച് കേരള തിയേറ്ററുകളിലേക്ക് എത്തും.