മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒരു മാസം കൂടി കഴിഞ്ഞാൽ ഓണം ആയി. കർക്കിടക മാസം കഴിയാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ. കർക്കടക കഴിഞ്ഞാൽ പിന്നെ ചിങ്ങം. ചിങ്ങം എന്നാൽ മലയാളികൾക്ക് എന്നും ഓണത്തിന്റെ ഓർമ്മയാണ്. മുൻപ് ടിവിയിൽ വരുന്ന സിനിമകളുടെ പരസ്യമായിരുന്നു ഓണം നാട്ടിലേക്ക് എത്തിച്ചേരുന്നത് എങ്കിൽ ഇപ്പോഴത് ഇലക്ട്രോണിക്സ് കടകളുടെ പരസ്യമാണ്. വലിയ രീതിയിലുള്ള ഓഫർ എന്നുള്ള ഇലക്ട്രോണിക്സ് പരസ്യം ഓണത്തിനും മറ്റു വിശിഷ്ട ദിവസങ്ങൾക്കു മുൻപേ കാണാറുണ്ട്. ഇക്കുറിയും പതിവു മുടക്കാതെ മെല്ലെ മെല്ലെ അത്തരം പരസ്യങ്ങൾ എത്തിത്തുടങ്ങി.
എന്നാൽ ഈ ഓഫർ പരസ്യം മിക്ക സമയങ്ങളിലും യാഥാർത്ഥ്യമാണോ? അല്ല എന്നതാണ് ഇതിന്റെ ഉത്തരം. ഇത് ഷോപ്പിംഗ് ചെയ്യാനുള്ള ആളുകളുടെ മാനസിക നിലവാരത്തെ ഉയർത്താൻ വേണ്ടി പല കമ്പനികളും ചെയ്യുന്ന ടെക്നിക്കുകളിൽ ഒന്നാണ്. ആഘോഷ ദിവസങ്ങളിൽ ആളുകൾക്ക് സാധനം വാങ്ങുവാനുള്ള ടെൻഡൻസി കൂടും. ഇത് മനസ്സിലാക്കി ഓഫർ ഉണ്ട് എന്നുള്ള ബോർഡുകളുമായി കമ്പനികൾ എത്തും. യഥാർത്ഥത്തിൽ വളരെ തുച്ഛമായ വിലകുറവ് മാത്രമേ ഒരു പ്രോഡക്റ്റിന്റെ മുകളിൽ, പ്രത്യേകിച്ച് ഇലക്ട്രോണിക് സാധനങ്ങൾക്ക് ഉണ്ടാവുകയുള്ളൂ. പക്ഷേ അതാണ് ബിസിനസ് ടെക്നിക്ക്.
സാധാരണ ഇപ്പോൾ മാർക്കറ്റിൽ പത്തായിരം മുതൽ തരക്കേടില്ലാത്ത എൽസിഡി ടിവികൾ ലഭിക്കും. ഇത് എല്ലാ ദിവസവും ഇതേ വിലക്കാണ് ലഭിക്കുക. പക്ഷേ പത്തായിരം രൂപയാണ് ടിവിയുടെ വില എങ്കിൽ ഒരു രൂപ കുറച്ച് 9999 എന്ന അക്കമിട്ട് നിൽക്കുന്നതു വഴി വലിയ വിലക്കുറവ് ഉണ്ട് എന്ന രീതിയിലേക്ക് ജനങ്ങൾ ചിന്തിക്കും. ഇത് സൈക്കോളജി മനസ്സിലാക്കിയുള്ള ടെക്നിക്കാണ്. ഇതേ ടെക്നിക്കാണ് ബാറ്റാ കമ്പനി ചെരുപ്പ് വില്പനയുടെ കാര്യത്തിൽ വർഷങ്ങളായി പിന്തുടരുന്നത്. ഒരു രൂപം മാത്രമാണ് ടിവിയുടെ കാര്യത്തിൽ ഇവിടെ വിലകുറച്ചത് എങ്കിലും വലിയ വിലക്കുറവിൽ ആണ് സാധനം ലഭിക്കുന്നത് എന്ന് വമ്പിച്ച ഓഫർ എന്ന ബോർഡ് കാണുമ്പോൾ ജനങ്ങളുടെ ഉള്ളിൽ തോന്നിപ്പിക്കും.
എസിക്ക് വമ്പിച്ച വിലകുറവ് എന്ന് പല കമ്പനികളും ആഘോഷ സമയങ്ങളിൽ പറയും. യഥാർത്ഥത്തിൽ അത്യാവിശ്യം തരക്കേടില്ലാത്ത ഒരു കമ്പനിയുടെ വൺ എസി 27000 മുതൽ 30,000 രൂപയ്ക്ക് ലഭിക്കും. ആഘോഷ സമയങ്ങളിലും എസിക്ക് ഇതേ വിലയാണ്. വളരെ മോശം കമ്പനിയുടെ ഒരു എസി ഇവർ 22,000 രൂപ മുതൽ എന്നു പറഞ്ഞു കൊടുക്കും. അതിന്റെ യഥാർത്ഥ വില അത് തന്നെയായിരിക്കും. 22000 രൂപ മുതൽ എസി വില്പനയ്ക്ക് എന്ന് കാണുമ്പോൾ ജനങ്ങളുടെ ഉള്ളിൽ ഇലക്ട്രോണിക്സ് കടയിലേക്ക് എത്തുവാനുള്ള ഒരു ത്വര ഉണ്ടാകും. ഇത് വെറും ബിസിനസ് തന്ത്രമാണ്. സാധനം വാങ്ങാൻ കടയിൽ ചെന്നാൽ ആയിരിക്കും കൃത്യമായ രീതിയിൽ വില എത്രയാണെന്ന് മനസ്സിലാക്കുക.
എല്ലാ ഇലക്ട്രോണിക് സാധനങ്ങളുടെ വിലയിലും ഇതേ ടെക്നിക് ആണ് മിക്ക ഇലക്ട്രോണിക് കമ്പനികളും പിന്തുടരുന്നത്. പത്രത്തിന്റെ മുൻവശത്താണ് വലിയ രീതിയിൽ അതാത് നാട്ടിലെ പ്രാദേശിക ഇലക്ട്രോണിക് കമ്പനികൾ ഇപ്പോൾ ആഘോഷ ദിവസങ്ങളിൽ പരസ്യം ചെയ്യുന്നത്. പത്രം എടുത്തു നോക്കുമ്പോൾ നമ്മൾ കാണുന്നത് ഇതായിരിക്കും. കുട്ടികൾക്ക് ഉൾപ്പെടെ ലീവ് ഉള്ള ദിവസം ആയതിനാൽ പുറത്തേക്ക് സാധനം വാങ്ങാൻ ഇറങ്ങുമ്പോൾ ഓഫർ കണ്ടതിനാൽ നമ്മൾ അതേ കടയിലേക്ക് കയറി. കടയിലേക്ക് കയറിയത് അല്ലേ എന്ന് വിചാരിക്കുന്ന നമ്മൾ ചെറിയ എന്തെങ്കിലും സാധനം അവിടെ വാങ്ങുന്നു. അവർക്ക് കച്ചവടം ലഭിക്കുന്നു. ഇതാണ് ഓണ സമയത്ത് ഓഫറുകൾ സൂചിപ്പിക്കുന്നത്.വീണ്ടും മറ്റൊരു ഓണക്കാലം കൂടി വന്നെത്തി നിൽക്കുന്ന സമയത്ത് ഓഫർ പരസ്യങ്ങൾ മെല്ലെ മെല്ലെ വന്നു തുടങ്ങിയിരിക്കുകയാണ്.