ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വെളിച്ചെണ്ണ വില ഉയരുകയാണ്. വെളിച്ചെണ്ണയുടെ വില പല സ്ഥലത്തും പല രീതിയിലാണ് എങ്കിലും ഏകദേശം 450 ആണ് ശരാശരി വെളിച്ചെണ്ണയുടെ നിലവിലെ വില. വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടാണ് വെളിച്ചെണ്ണയുടെ വില ഉയർന്നോട് കൂടി സാധാരണക്കാരായ മലയാളികൾ നേരിടുന്നത്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വിവരങ്ങൾ പ്രകാരം 450 എന്നതിൽ നിൽക്കില്ല വെളിച്ചെണ്ണ വില ഉടൻ തന്നെ 600 ലേക്ക് കുതിച്ച് ചാടും എന്നാണ് വിദഗ്ധർ പറയുന്നത്.
വെളിച്ചെണ്ണ വില വർധനവിന് കാരണമായി പല ഘടകങ്ങൾ മാർക്കറ്റിൽ വ്യാപാരികൾ തന്നെ പറയുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും തേങ്ങ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഉത്പാദനത്തിന് വലിയ മാറ്റമില്ലാതെ ഇരിക്കുന്ന സാഹചര്യത്തിൽ തന്നെ എണ്ണയുടെ വില വർദ്ധനവ് ദിനംപ്രതി ഉണ്ടാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തേങ്ങ മാറി കൊപ്ര ഉണ്ടാകണമെങ്കിൽ വെയിൽ ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാനം വലിയ രീതിയിൽ തേങ്ങയുടെ വില വർദ്ധനവ് സാധ്യമാക്കുന്നത് എന്നാണ് പല ആളുകളും അഭിപ്രായപ്പെടുന്നത്. വെയിലില്ലാതെയും കൊപ്ര ഉണ്ടാകുമെങ്കിലും സാധാരണ മലയാളികൾ പിന്തുടർന്ന് വരുന്ന പരമ്പരാഗ രീതി വെയിലത്ത് വെച്ച് തേങ്ങ ഉണക്കുക എന്നതാണ്.
മഴയായതിനാൽ തന്നെ തെങ്ങിൽ കയറി തേങ്ങ പറിക്കുക എന്നതും വലിയ ബുദ്ധിമുട്ടാണ് നിലവിൽ. അതുകൊണ്ടുതന്നെ തേങ്ങ പറിക്കുക എന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളായി കാര്യമായി നടക്കുന്നില്ല എന്നതും വിലവർധനവിന് മറ്റൊരു കാരണമായി വിദഗ്ധർ പറയുന്നു. വെളിച്ചെണ്ണ വിലയിൽ വെൻ വർദ്ധനവ് ഉണ്ടായതിനാൽ തന്നെ ആളുകൾ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ച് താൽക്കാലികമായി നെയ്യും സൺഫ്ലവർ ഓയിലും പാമോയിലും ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട്. ഇതിൽ മെയ് എന്നത് വെളിച്ചെണ്ണയെക്കാളും നിലവിൽ വിലയുള്ള ഒന്നാണ് എന്നതാണ് ഇവിടെ വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം.
വെളിച്ചെണ്ണയ്ക്ക് പാചകത്തിൽ മറ്റൊരു അപരനെ കണ്ടെത്താൻ സൺഫ്ലവർ ഓയിലും ഡാൽഡയും പാമോയിലും മാർക്കറ്റിൽ ഉണ്ട് എങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഇവ ഉപയോഗിച്ചാൽ ഉണ്ടാകുമെന്നുള്ള പേടി കാരണം നിരവധി ആളുകൾ ഉപയോഗിക്കുന്നില്ല എങ്കിലും വില വർദ്ധനവ് ഇത്തരം വെളിച്ചെണ്ണയുടെ അപരന്മാരെ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. വിളക്ക് കത്തിക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്ന മലയാളികൾ ഇന്ന് ഓൺലൈനിൽ നിന്ന് വിളക്ക് കത്തിക്കാനുള്ള എണ്ണ എന്ന് പറഞ്ഞു തന്നെ വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി. കാരണം 180 രൂപയോളം ചിലവാക്കി ഇത്തരം എണ്ണകൾ ലിറ്ററിന് വാങ്ങാൻ സാധിക്കും. വെളിച്ചെണ്ണയാണെങ്കിൽ ഇരട്ടിക്ക് മുകളിലാണ് നൽകേണ്ടത്.
എന്തിരുന്നാലും നിരവധി കാരണങ്ങൾ വെളിച്ചെണ്ണയുടെ വില വർധനവുമായി പറയപ്പെടുന്നുണ്ടെങ്കിലും വെളിച്ചെണ്ണയ്ക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് മലയാളികൾക്ക് അത്ര എളുപ്പമല്ല. കഴിഞ്ഞവർഷം ഇതേസമയം വെളിച്ചെണ്ണ വില ഏകദേശം 180 മുതൽ 200 രൂപയ്ക്കുള്ളിൽ ആയിരുന്നു. അത് കണക്കിലെടുത്ത് നോക്കുമ്പോൾ ഇരട്ടിക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെളിച്ചെണ്ണ വില കുതിച്ചുചാടിയിരിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായപ്രകാരം വെളിച്ചെണ്ണ വില കൂടുമെന്ന് പറയുന്നത് തന്നെ മലയാളികൾക്കുള്ളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.