കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറണം എന്നുള്ളത് പോലെയാണ് ഇന്ന് ആളുകളുടെ ജീവിതം. ഇതിന് അനുസരിച്ച് ഇന്ന് ആളുകൾ ഓൺലൈനിൽ വാങ്ങുന്ന രീതിയിലേക്ക് അവരുടെ ജീവിതം ചിട്ടപ്പെടുത്തി കഴിഞ്ഞു. വലിയ രീതിയിലുള്ള ലാഭമാണ് ഇന്ത്യയിൽ മാത്രം ഓൺലൈൻ ആപ്ലിക്കേഷനുകളായ ഫ്ലിപ്കാർട്ടും, ആമസോണും, മീഷോയും, മിന്ത്ര യും നേടിയിരിക്കുന്നത്. എല്ലാവർഷവും പൂജ അവധി സമയങ്ങളിൽ ആളുകളെ ആകർഷിക്കാൻ വലിയ രീതിയിലുള്ള ഓഫറുകൾ ഇത്തരം ഓൺലൈൻ കോമേഴ്സ് ആപ്ലിക്കേഷൻ നൽകാറുണ്ട്.
2025ലെ ഇത്തരം ഓഫറുകൾ നൽകുന്ന സമയം ആരംഭിച്ചു കഴിഞ്ഞു. flipkartൽ ബിഗ് ബില്യൺ സെയിൽ എന്ന പേരിലാണ് സെയിൽസ് നടക്കുന്നത് എങ്കിൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫസ്റ്റ് വെൽ എന്ന പേരിലാണ് വിൽപ്പന നടക്കുന്നത്.മീഷോയിലേക്ക് എത്തുമ്പോൾ ഇത്തരം സെയിലിന് പേര് മെഗാ ബ്ലോക്ക് ബസ്റ്റർ സെയിൽ എന്നാണ്. മിന്ത്രയിലാണ് എങ്കിൽ ബിഗ് ഫാഷൻ ഫെസ്റ്റിവൽ എന്ന പേരിലാണ് വില്പന നടത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ താരതമ്യേന സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് സാധനങ്ങൾ വിലക്കുറവിൽ ഈ സമയങ്ങളിൽ നൽകുന്നു.
കോടിക്കണക്കിന് രൂപയുടെ അധികം വിൽപ്പനയാണ് ഇത്തരം ആപ്ലിക്കേഷനുകൾ വളരെ ചുരുങ്ങിയ ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഇത്തരം സെയിലിലൂടെ ലക്ഷ്യം ഇടുന്നത്. നവംബർ മാസത്തിലും ഇത്തരം സെയിൽ ഉണ്ടാകും. കഴിഞ്ഞവർഷം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസങ്ങളിൽ എല്ലാ ആപ്ലിക്കേഷനുകളുടെയും വിൽപ്പന 100% മുകളിലാണ് ഉയർന്നത്. ഇത്തവണയും ഇത് ആവർത്തിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധ വിലയിരുത്തൽ. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉൾപ്പെടെ ജി എസ് ടിയിൽ ഏർപ്പെടുത്തിയ കുറവ് കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിൽ വന്നു. ഇതും കൂടി ഓഫറുകൾ നൽകുന്ന ആപ്ലിക്കേഷൻ ഗുണമാകും.
28% ആയിരുന്നു എസിയുടെ മുൻപുള്ള ജിഎസ്ടി നിരക്ക് എങ്കിൽ അത് കുറഞ്ഞ് ഇപ്പോൾ 18% ആയിരിക്കുന്നു. അതായത് 3000 രൂപയോളം എ സി ക്ക് മാത്രം കുറയും എന്നർത്ഥം. ആപ്പിൾ, സാംസങ്, മോട്ടോ, ഓപ്പോ, വിവോ, സയോമി, ഇൻഫിനിക്സ്, ലാവ, റിയൽമി തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കും ആമസോണിലും ഫ്ലിപ്കാർട്ട്ലും വലിയ രൂപയുടെ ഓഫർ ഈ ദിവസങ്ങളിൽ നൽകുന്നുണ്ട്. എന്നാൽ സെയിൽ എന്ന രൂപേണ് ഒരു വർഷം കൊണ്ട് ചെറിയ രീതിയിൽ സാധനങ്ങളുടെ വില കൂട്ടിക്കൊണ്ടുവന്നശേഷം ഒറ്റയടിക്ക് കുറക്കുന്ന രീതിയാണ് ഇത്തരം ഓൺലൈൻ അപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഒഴികെ മറ്റ് എല്ലാ സാധനങ്ങൾക്കും ചെയ്യുന്നത് എന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്.
ഏതായാലും ഓൺലൈൻ ആപ്ലിക്കേഷനുകൾ വലിയ രീതിയിലുള്ള കച്ചവടമാണ് പൂജ അവധിയോട് ബന്ധപ്പെട്ട് കിടക്കുന്ന ഈ ദിവസങ്ങളിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി മൊബൈൽ ഫോണുകളുടെ മാർക്കറ്റിൽ ഇടിവാണ് ഇന്ത്യയിൽ സംഭവിച്ചത്. പൂജയുമായി ബന്ധപ്പെട്ട് ദിവസങ്ങളിൽ ഇത്തരം ഓൺലൈൻ ആപ്ലിക്കേഷൻ മൊബൈൽ ഫോണുകൾക്ക് ഓഫർ ഉണ്ടാകും എന്നുള്ള വാർത്ത ആദ്യമേ പ്രചരിച്ചിരുന്നു. ഓഫർ വരുന്നതുകൊണ്ടുതന്നെ ആളുകൾ ഫോൺ വാങ്ങുന്നത് കുറച്ചതാണ് എന്നും ഈ ഓഫർ സമയങ്ങളിൽ വലിയ രീതിയിൽ ഫോൺ വിളിക്കപ്പെടും എന്നും വിദഗ്ധർ ഉൾപ്പെടെ ഫോൺ മാർക്കറ്റിൽ ഇടിവ് സംഭവിച്ചപ്പോൾ പ്രവചിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇതുവരെ കണ്ടതിനും അപ്പുറം വലിയ രീതിയിലുള്ള ബിസിനസ് മൊബൈൽ ഫോൺ മാർക്കറ്റിൽ മാത്രം ഈ സെയിൽ സമയത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്.
മൊബൈൽ ഫോണുകൾക്കും പുറമേ മറ്റു സാധനങ്ങൾക്കും ഓഫർ ലഭ്യമാണ്. ജി എസ് ടി സ്ലാബ് ഉൾപ്പെടെ പുതുക്കിയതിനാൽ മിക്ക ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ കാലത്ത് ടൂവീലറുകൾ ഉൾപ്പെടെ നമുക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ടൂവീലുകൾക്ക് ഉൾപ്പെടെ ഈ സെയിൽ സമയത്ത് വിലക്കുറവ് ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ സെയിൽ സമയത്ത് വലിയ രീതിയിലുള്ള കച്ചവടം എല്ലാ വിഭാഗത്തിലുള്ള സാധനങ്ങൾക്കും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. മിന്ത്ര പോലെയുള്ള തുണികൾക്ക് മാത്രമായുള്ള സൈറ്റുകളിൽ ഉൾപ്പെടെ ഓഫർ നടക്കുന്നതിനാൽ ഇത്തരം സാധനങ്ങളും വലിയ രീതിയിൽ വിൽക്കപ്പെടുമെന്ന് കരുതുന്നു.