കഴിഞ്ഞ മൂന്ന് ദിവസമായി ലുലു സ്റ്റോറുകളിൽ ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകൾ വലിയ തോതിൽ നടന്നിരുന്നു. ആറാം തീയതി വരെ ആയിരുന്നു ലുലു ഹൈപ്പർ മാർക്കറ്റ്കളിലും സ്റ്റോറുകളിലും ലുലു മാളുകളിലും ഈ ഓഫർ നിലനിന്നത്. ഓഫർ എന്ന് കേട്ടതോടുകൂടി ജനങ്ങൾ തടിച്ചുകൂടി. ജനങ്ങൾ തടിച്ചു കൂടിയതോടുകൂടി ബിൽഡിങ്ങിനായി മണിക്കൂറുകളാണ് പലയാളുകളും ഹൈപ്പർമാർക്കറ്റിൽ ചെലവഴിച്ചത്. ലുലുവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ സ്റ്റോറുകളിലും ഓഫർ ലഭ്യമായിരുന്നു.
പഴയ ആളുകളും ബുദ്ധിപൂർവ്വം ആദ്യമേ ക്യൂ നിൽക്കാൻ കൂടെ വന്ന ആളെ ചുമതലപ്പെടുത്തിയ ശേഷം ഷോപ്പിങ്ങിന് ഇറങ്ങി. കാരണം ക്യൂ മണിക്കൂറുകൾ ഓളം നിൽക്കേണ്ടിവരും എന്ന അവസ്ഥയുള്ളതിനാൽ തന്നെ ഒരാൾ ക്യൂവിൽ നിന്ന് കഴിയുമ്പോഴേക്കും മറ്റേയാൾ ഷോപ്പ് ചെയ്തു വരും എന്നുള്ള ബുദ്ധിപരമായ രീതിയിൽ ഷോപ്പിംഗ് ചെയ്ത ആളുകൾ നിരവധിയാണ്. എറണാകുളം കോഴിക്കോട് തിരുവനന്തപുരം ലുലുമാളുകളിലായിരുന്നു തിരക്ക് ഏറ്റവും കൂടുതൽ. 200 രൂപയ്ക്ക് താഴെയായിരുന്നു ഷവായ ചിക്കൻ ഉൾപ്പെടെ മാളിൽ ലഭ്യമായിരുന്നത്.
ഇപ്പോൾ വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയാണ്. എന്നാൽ ലുലുവിൽ കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചെണ്ണ ഒരു ലിറ്ററിന് 190 രൂപയ്ക്ക് താഴെയാണ് കൊടുത്തത്. ഇതേ പോലെ തന്നെ മിക്ക സാധനങ്ങൾക്കും 50% അതിനു മുകളിലോ ഓഫർ ലുലുവിൽ ഉണ്ടായിരുന്നു. ബീഫ് ഇറച്ചി 200 രൂപയ്ക്കാണ് പല ആളുകളും കിലോ കണക്കിന് വാങ്ങിച്ചു പോയത്. മട്ടൻ ഇറച്ചി 400 രൂപയ്ക്ക് ഉൾപ്പെടെ ലുലുവിൽ ലഭ്യമാക്കി. 30 40 രൂപയ്ക്കാണ് പല സമയങ്ങളിൽ ഫ്രൈഡ് ചിക്കന്റെ വലിയ പീസുകൾ ഉൾപ്പെടെ ലുലുവിൽ നൽകിയത്.
സാധാരണ ശനി ഞായർ ദിവസങ്ങളിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ 99 രൂപയ്ക്കും 199 രൂപയ്ക്കും പല സാധനങ്ങളും ഓഫർ ഉണ്ടാവാറുണ്ട്. നെസ്റ്റോയിൽ പല രീതിയിലുള്ള വിശേഷദിവസങ്ങളിൽ സ്പെഷ്യൽ സെയിൽസ് ഉൾപ്പെടെ നടക്കാറുണ്ട്. എന്നാൽ ഇതിനെ അപേക്ഷിച്ച് വലിയ വില കുറവായിരുന്നു കഴിഞ്ഞദിവസം ലുലുവിൽ ഉണ്ടായിരുന്നത് എന്നതിനാലാണ് ആളുകൾ ലുലുവിലേക്ക് ഇരച്ചെത്തിയത്. ആളുകൾ കൂടുതൽ വരുന്നതിനാൽ തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ലുലുവിൽ ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞതവണ ലുലുവിൽ ചെറിയ തുകയ്ക്ക് ടിവി ഉൾപ്പെടെ ലഭ്യമായിരുന്നു. ഷോപ്പിങ്ങിനായി ആളുകൾക്ക് അധികസമയം ഉൾപ്പെടെ ഇത്തവണ ലുലുവിൽ ഒരുക്കിയിരുന്നു. പാർക്കിംഗ് സംവിധാനവും സാധാരണ ഉള്ളതിനേക്കാൾ അധികമാക്കിയായിരുന്നു ഷോപ്പിൽ ഉത്സവം ലുലു തുടങ്ങിയത്. സാധാരണ ഇത്തരത്തിലുള്ള ഷോപ്പിംഗ് ഉത്സവം വർഷത്തിൽ ഒന്നോ രണ്ടോ തവണ ലുലു ചെയ്യാറുണ്ട്. ഇതേ മാതൃകയിലാണ് ഇത്തവണയും ചെയ്തത്. എന്തായാലും ലുലുവിന്റെ ഷോപ്പിംഗ് ഉത്സവത്തിൽ ഗോളടിച്ചത് ചെറിയ രൂപയ്ക്ക് വെളിച്ചെണ്ണ സ്വന്തമാക്കിയവരാണ്. വളരെ പെട്ടെന്ന് തന്നെ വെളിച്ചെണ്ണയുടെ സ്റ്റോക്ക് ഉൾപ്പെടെ ലുലുവിൽ കാലിയായിരുന്നു.