സിനിമകളും കണക്കെടുത്തു കഴിഞ്ഞാൽ അടുത്തകാലത്ത് അത്തരത്തിൽ ഒരു സിനിമയും മലയാളത്തിൽ നിന്ന് പിറന്നിട്ടില്ല. താരതമ്യേന അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ മാത്രം അഭിനയിക്കുന്ന സിനിമകൾ മലയാളത്തിൽ 40% മാത്രമേ ഇറങ്ങുന്നുള്ളൂ എന്നതാണ് വസ്തുത. മറ്റ് 60% സിനിമകളും ഇത്തരത്തിൽ അറിയപ്പെടാതെ പോകുന്ന സിനിമകളാണ്. കണ്ടു പരിചയം ഉള്ള ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ അത്തരം ചിത്രങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ വരാറുള്ളൂ.
എന്നാൽ ഇപ്പോൾ കണ്ടു പരിചയം ഉള്ള ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും പ്ലാറ്റ്ഫോമുകൾക്ക് സിനിമ വേണ്ട. നേരത്തെ പറഞ്ഞ ദിലീപ് സിനിമകളും മമ്മൂട്ടി സിനിമകളും ഇത്തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരാത്തതിന് സിനിമക്കാരുടെ ചെറിയ കടുംപിടുത്തവും ഉണ്ട് എന്നതാണ് അണിയറവിവരം. അവർ ആവശ്യപ്പെടുന്ന തുക ലഭിക്കാത്തതിനാൽ ആണ് ഇത്തരം സിനിമകൾ കച്ചവടം ചെയ്യപ്പെടാത്തത്. സിനിമയുടെ സംരക്ഷണ അവകാശം സ്വന്തമാക്കാൻ ഒടിപി പ്ലാറ്റ്ഫോമുകൾ രംഗത്തുണ്ട് എങ്കിലും നല്ലൊരു ഡീലിലേക്ക് എത്താൻ പറ്റാത്തതാണ് ഈ സിനിമകളുടെ പ്രശ്നമെങ്കിൽ ഒടിടി പ്ലാറ്റ്ഫോം പോലും കണ്ടെത്താൻ കഴിയാത്തതാണ് മറ്റു സിനിമകളുടെ പ്രശ്നം.
മുൻപൊക്കെ ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങിയാൽ സാറ്റലൈറ്റ് തുക കൊണ്ട് സിനിമയുടെ ഷൂട്ടിംഗ് അടക്കം തീർക്കുന്ന കാലമുണ്ടായിരുന്നു. സൂപ്പർതാര ചിത്രങ്ങൾക്ക് കോടികൾ ആയിരുന്നു മുൻപ് ടിവി സംരക്ഷണ അവകാശമായി ലഭിച്ചിരുന്നത്. എന്നാൽ കോവിഡിന് ശേഷം ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കേരളത്തിൽ സജീവമായതോടുകൂടി ഈ തുക കുറയുകയും നല്ല സിനിമകൾക്ക് ഈ തുക പകരം വെക്കാൻ പറ്റുന്ന രീതിയിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഒരു തുക നൽകുന്ന രീതിയിലേക്ക് കാലം മാറി. എന്നാൽ കോർപ്പറേറ്റുകൾ ആണ് ഇത് ഡീൽ ചെയ്തത് എന്നതിനാൽ ചില സിനിമകൾ തികച്ചും തിരസ്കരിക്കപ്പെടുകയാണ്.
കോടികൾ മുടക്കിയാണ് മിക്ക സിനിമകളും മലയാളത്തിൽ നിർമ്മിക്കപ്പെടുന്നത്. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന കളക്ഷൻ ചില സിനിമകൾക്ക് വലിയ മാർജിനിൽ ആയിരിക്കും എങ്കിൽ ചില സിനിമകൾക്ക് വളരെ കുറവായിരിക്കും. ഈ കലക്ഷൻ കുറയുന്ന സിനിമകൾക്ക് ബഡ്ജറ്റ് പോലും തിരികെ ലഭിക്കണമെങ്കിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സംപ്രേഷവകാശം സ്വന്തമാക്കി ഒരു തുക നൽകേണ്ട നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. അതിന് അവർ തയ്യാറാവാത്തത് സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്ന പ്രൊഡ്യൂസർ മാർക്ക് വലിയ തിരിച്ചടി സമ്മാനിച്ചിട്ടുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്.
കഥ നോക്കാതെ സിനിമ ചെയ്യാം എന്നു പറയുന്ന പ്രൊഡ്യൂസർമാർ ഇന്ന് കുറഞ്ഞ വരുന്നതിന്റെ കാരണം ഇത്തരത്തിൽ സംരക്ഷണ അവകാശം വിൽക്കപ്പെടാത്തതാണ്. സിനിമ ഓൺലൈൻ സ്ക്രീൻ പ്ലാറ്റ്ഫോമിൽ എത്തിക്കഴിഞ്ഞാൽ കാണാൻ ആളുകൾ കുറയുന്നതും എല്ലാ ഭാഷകളിൽ നിന്നുമായി നിരവധി കണ്ടന്റുകൾ എത്തുന്നതും ആണ് ഇത്തരത്തിൽ വളരെയധികം ശ്രദ്ധിച്ചു മാത്രം സിനിമകൾ വാങ്ങാനായി ഇത്തരം ഓ ടി ടി പ്ലാറ്റ്ഫോമുകളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമ വ്യവസായത്തെ ഈ നടപടി കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതാണ്.






