ഡ്രീം ഇലവൻ നിരോധിച്ച ശേഷം കഴിഞ്ഞ ഏഷ്യ കപ്പിൽ ഉൾപ്പെടെ സ്പോൺസർമാർ ഇല്ലാതെയുള്ള ജേഴ്സി അണിഞ്ഞു കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫീൽഡിൽ ഇറങ്ങിയത്. എന്നാൽ അപ്പോളോ ഗ്രൂപ്പ് ഇന്ത്യൻ ജേഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ആദ്യ മത്സരത്തിന് ഇന്ത്യ കഴിഞ്ഞ ആഴ്ച ഇറങ്ങിയിരുന്നു. ഇന്ത്യ വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യ ആദ്യമായി അപ്പോളോ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന അപ്പോളോ ടയേഴ്സ് എന്ന പേര് ഉൾപ്പെട്ടിരിക്കുന്ന ജേഴ്സി അണിഞ്ഞ് ആദ്യമായി ഗ്രൗണ്ടിൽ ഇറങ്ങിയത്. മത്സരത്തിൽ ഇന്ത്യ എളുപ്പം ജയിച്ചു എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഇപ്പോൾ ചർച്ചാവിഷയം ആവുകയാണ്.
പുതിയ ജേഴ്സി സ്പോൺസർഷിപ്പ് ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചു എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ആളുകൾ തീരെ ഗ്യാലറികളിൽ കുറവാണ് എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഒരുകാലത്ത് ഡിസിസിഐക്ക് വലിയ നേട്ടം ഉണ്ടാക്കിയ മത്സര ഫോർമാറ്റ് ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റ്. എന്നാൽ കഴിഞ്ഞദിവസം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഗ്യാലറി മുക്കാൽ ഭാഗവും ഒഴിഞ്ഞു കിടന്നിരുന്നു. അഞ്ചുദിവസംകൊണ്ട് കഴിയേണ്ട ടെസ്റ്റ് മത്സരം കഴിഞ്ഞത് രണ്ടര ദിവസം കൊണ്ടായിരുന്നു. അതായത് ബുധനാഴ്ച തുടങ്ങിയ മത്സരം വെള്ളിയാഴ്ച ഉച്ചയാകുമ്പോഴേക്കും കഴിഞ്ഞു.
ഞായറാഴ്ച ഉൾപ്പെടെ മത്സരം നടക്കേണ്ടിയിരുന്നു എങ്കിലും ഇന്ത്യൻ ടീമിന്റെ മികച്ച പെർഫോമൻസ് കാരണം മത്സരം രണ്ടര ദിവസം മുൻപേ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞായറാഴ്ച മത്സരം കാണാൻ ടിക്കറ്റ് എടുത്തവർ ആകെ പെട്ടുപോയി. ഞായറാഴ്ച ദിവസങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കുമ്പോൾ തന്നെ കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞദിവസം നടന്ന മത്സരം ഞായറാഴ്ചയിലേക്ക് നീണ്ടില്ല എന്നത് ബിസിസിഐക്ക് വലിയ നഷ്ടമാണ്. ഇതോടൊപ്പം തന്നെ പുതിയ സ്പോൺസർഷിപ്പ് ഏറ്റെടുത്ത അപ്പോളോ ടയേഴ്സ് ഗ്രൂപ്പിനും ഞായറാഴ്ച മത്സരം എത്തിയില്ല എന്നത് വലിയ നഷ്ടം സമ്മാനിക്കും.
പരമ്പരയിലെ അടുത്ത മത്സരം വരുന്ന വെള്ളിയാഴ്ച ആരംഭിക്കും. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ക്രിക്കറ്റ് നടത്തുന്ന മാതൃകയിൽ ഐക്കോണിക് ആയുള്ള അഞ്ചോ ആറോ സ്റ്റേഡിയങ്ങൾ മാത്രം ടെസ്റ്റ് ക്രിക്കറ്റ് നടത്താനായി തിരഞ്ഞെടുക്കണമെന്ന് വലിയ രീതിയിൽ ആവശ്യം ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ ഓസ്ട്രേലിയ ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിന് ജനപ്രീതി കുറയുന്നത് മനസ്സിലാക്കി കാണികൾ സ്റ്റേഡിയത്തിലേക്ക് എത്താനായി നാലോ അഞ്ചോ സ്റ്റേഡിയങ്ങളിൽ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് അനുവദിക്കാറുള്ളത്. ഇത്തരത്തിൽ അനുവദിക്കുമ്പോൾ സ്റ്റേഡിയങ്ങൾ നിറഞ്ഞു കാണാറുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പേര് നടക്കുന്ന സ്റ്റേഡിയങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് അനുവദിക്കുന്നത് വഴി ആ നാട്ടിലെ കാണികൾക്ക് എവിടെയാണ് മത്സരം നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. മാത്രമല്ല ഇത്തരം സ്റ്റേഡിയങ്ങളിൽ മാത്രം മത്സരം നടത്തുമ്പോൾ അവിടെ മുൻപുണ്ടായിരുന്ന നിരവധി ഓർമ്മകളും റെക്കോർഡുകളും പിന്തുടരും. കഴിഞ്ഞദിവസം മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം താരതമ്യേന പുതിയ സ്റ്റേഡിയമാണ്. ലോകത്ത് തന്നെ ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ വലിപ്പമുള്ള സ്റ്റേഡിയവും ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ്. ഇത്തരം പുതിയ സ്റ്റേഡിയങ്ങൾക്ക് ഏകദിന, t 20 മത്സരങ്ങൾ മാത്രം നൽകി പണ്ടുമുതലേയുള്ള ഐകോണിക് സ്റ്റേഡിയങ്ങൾക്ക് ഡസ് മത്സരങ്ങൾ അനുവദിക്കണമെന്ന് ആവശ്യമാണ് ഇപ്പോൾ വലിയ രീതിയിൽ ഉയരുന്നത്.
ഓസ്ട്രേലിയയിലെ മെൽബൺ ഇംഗ്ലണ്ടിലെ ലോഡ്സ് തുടങ്ങിയ സ്റ്റേഡിയങ്ങൾ ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. ഇത്തരം സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ അനുവദിക്കുമ്പോൾ നിരവധി ആളുകളാണ് കാണാനായി എത്തുന്നത്. ഇതേ മാതൃക ഇന്ത്യയും പിന്തുടരണം എന്നാണ് മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ചരിത്ര പ്രാധാന്യം ഏറെയുള്ള ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയം, മുംബൈയിലെ വാങ്കടെ സ്റ്റേഡിയം, ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് തുടങ്ങിയ പണ്ടുമുതലേ ഉള്ള സ്റ്റേഡിയങ്ങളിലേക്ക് മാത്രം മത്സരങ്ങൾ ചുരുക്കണം എന്നുള്ള അഭിപ്രായമാണ് വരുന്നത്.
അപ്പോളോ ടയേഴ്സ് ഗ്രൂപ്പ് ഉൾപ്പെടെ ഇത്തരം ആവശ്യം ഡിസിസി ആയി മുൻപിൽ വെക്കാൻ സാധ്യതയുണ്ട് എന്നുള്ള വാർത്തകൾ വരുന്നുണ്ട്. കാരണം ഒരു കമ്പനി ജേഴ്സി സ്പോൺസർഷിപ്പ് എടുക്കുമ്പോൾ സ്റ്റേഡിയത്തിൽ ആളുകൾ എത്തേണ്ടത് കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ ആവശ്യകതയാണ്. ഇന്ത്യയിൽ ഏകദിന ടി ട്വന്റി മത്സരങ്ങൾക്ക് ഈ ഗതി സാധാരണ ഉണ്ടാകാറില്ല. രോഹിത് ശർമ വിരാട് കോലി തുടങ്ങിയ താരങ്ങൾ ടെസ്റ്റിൽ നിന്നും വിരമിച്ചത് ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് ജനപ്രീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് പല മാഗസിനുകളും അഭിപ്രായപ്പെടുന്നുണ്ട്.
പുതിയൊരു കമ്പനി സ്പോൺസർഷിപ്പ് ഉൾപ്പെടെ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിൽ കാണികൾ ഗ്രൗണ്ടിൽ ഇല്ലാത്തത് വലിയ പ്രതിസന്ധി തന്നെയാണ്. താരതമ്യേന ദുർബലരായ വെസ്റ്റിൻഡീസിനെയാണ് ഇന്ത്യ നേരിടുന്നത് എന്നത് സത്യമാണ് എങ്കിലും ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഗായിക ക്രിക്കറ്റ് ആണ് എന്നിരിക്കെ ക്രിക്കറ്റിലെ പരമോന്നത ഫോർമാറ്റ് എന്നറിയപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ പകുതി ആളുകൾ പോലും ഇല്ലാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം ശ്രീലങ്കയിൽ പുരോഗമിക്കുന്ന സ്ത്രീകളുടെ ഏകദിന ലോകകപ്പിന് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായതിനേക്കാൾ കാണികൾ ഉണ്ട്. ഇന്ത്യൻ ടീം കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച് മുന്നേറുകയാണ്. അപ്പോളോ ടയേഴ്സിന്‍റെ പേര് പതിപ്പിച്ചിട്ടുള്ള ജേഴ്സി അണിഞ്ഞു തന്നെയാണ് ഇന്ത്യൻ സ്ത്രീകളും ഗ്രൗണ്ടിൽ എത്തുന്നത്. ഒരു വശത്ത് പുതിയ ജേഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുത്ത അപ്പോളോ ടയേഴ്സിന് ആശ്വസിക്കാൻ വക നൽകുകയാണ് വുമൺസ് വേൾഡ് കപ്പ് എങ്കിൽ ഏറ്റവും കൂടുതൽ നേട്ടം പ്രതീക്ഷിച്ചിരുന്ന പുരുഷ ടീമിന്റെ മത്സരങ്ങളിൽ കാര്യമായ നേട്ടം അപ്പോളോ ടയേഴ്സിന് ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ പരമ്പര ആയതുകൊണ്ടാണ് കാണികൾ കൂടുതലായി എത്താത്തത് എന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ബുമ്പ്ര, ജഡേജ എന്നിവർക്ക് പ്രമുഖ താരങ്ങൾ ആരുമില്ല. ഈ മാസം 19ന് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ആരംഭിക്കും. രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങൾ ടീമിലേക്ക് തിരികെയെത്തുന്ന പരമ്പരയാണിത്. പരമ്പര നടക്കുന്നത് ഓസ്ട്രേലിയയിലാണ് എങ്കിലും ഓസ്ട്രേലിയ ഇന്ത്യ പോരാട്ടം എന്നും വാർത്തകളിൽ നിറയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയുടെ ക്ഷീണം ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കൂടി തീർക്കാം എന്നായിരിക്കും അപ്പോളോ ടയേഴ്സ് കരുതുന്നത്.






