മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബഡ്ജറ്റിലും ബീഹാറിന് വലിയ സഹായമാണ് ധനമന്ത്രി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും ബീഹാറിന് വലിയ സഹായം ധനമന്ത്രി അനുവദിച്ചിരുന്നു ഇക്കുറിയും അത് ആവർത്തിച്ചിരിക്കുകയാണ്. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെയും നിതീഷ് കുമാറിനെയും പിണക്കാതെ മോദി സർക്കാർ.. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിനായി നിരവധി പരിഗണന ബീഹാറിന് നൽകുമെന്നും ധനമന്ത്രി ഇക്കുറി ബഡ്ജറ്റിലൂടെ അറിയിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിഹാറിൽ സ്ഥാപിക്കും. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും.
സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉൽപ്പാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡ് അനുവദിച്ചു. മഖാന ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകർക്കായി പ്രത്യേകം പദ്ധതികളും ആനുകൂല്യങ്ങളും ബോർഡ് വഴി അനുവദിക്കും. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.
2600 കോടി രൂപയുടെ എക്സ്പ്രസ് വേ പദ്ധതിയാണ് കഴിഞ്ഞവര്‍ഷത്തെ പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒന്ന്. 2400 മെഗാവാട്ട് വരുന്ന വൈദ്യുതി പ്ലാന്‍റും കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് അനുവദിച്ചത്. ബീഹാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റം കൈവരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇക്കുറി യുള്ള ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടായത്. കേരളത്തിന് കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും മറ്റു സംസ്ഥാനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രഖ്യാപനം ഇക്കുറി ബഡ്ജറ്റിൽ ഉണ്ടായിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെയാണ് ബീഹാർ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇതും കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ബീഹാറിന് നിരവധി പദ്ധതികൾ ധനമന്ത്രി അനുവദിച്ചിരിക്കുന്നത്. ഒരുപക്ഷേ തുടർഭരണം സാധ്യമാകുന്ന രീതിയിലാണ് ബീഹാറിനു വേണ്ടി ധനമന്ത്രി നൽകിയിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ. ഘടകകക്ഷികളെ പിണക്കാത്ത രീതിയിലുള്ള പ്രഖ്യാപനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.