Latest blog posts
Written by our founders and volunteers, keeping you up to date!
SBI seeks $1.25 billion loan in one of country’s largest bank lending in 2024
State Bank of India is seeking a $1.25 billion loan, potentially the largest from an Indian financial institution this year. The five-year loan, coordinated by international banks, will be used for general corporate purposes.
ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കോട്ടയത്തെ ലുലു മാൾ
ലുലു മാൾ എന്നത് എപ്പോഴും മലയാളികൾ അത്ഭുതത്തോടെ നോക്കി കണ്ട ഒന്നാണ്. കാരണം ആദ്യമായി കൊച്ചിയിൽ വന്ന ലുലു മാൾ ആയിരുന്നു കേരളത്തിലെ തന്നെ ഏറ്റവും വലിയ മാൾ. ആ സമയം അത്ര വലിയൊരു ആളൊന്നും മലയാളികൾ സ്വപ്നം കണ്ടിരുന്നില്ല. അവിടെയായിരുന്നു യൂസഫലി ലുലുമാളും കൊണ്ടുവന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ടൂറിന് പോകുന്ന സ്ഥലം വരെയായി കൊച്ചി ലുലു മാൾ മാറി. തിരുവനന്തപുരത്ത് അതിനുശേഷം ലുലു എത്തിയപ്പോൾ കൊച്ചിയിൽ നിന്നും വലിപ്പത്തിന്റെ അളവിൽ തിരുവനന്തപുരം ലുലു മാൾ ഒന്നാമതെത്തി. പിന്നീട് പാലക്കാടും കോഴിക്കോടും ലുലുമാൾ ഉദ്ഘാടനം കഴിഞ്ഞു. ഇപ്പോൾ ലുലുവിന്റെ അടുത്ത മാൾ കോട്ടയത്തേക്ക് വരികയാണ്. കോട്ടയത്തുള്ള ലുലു മാൾ ഉദ്ഘാടനത്തിന് സജ്ജമായി എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഉദ്ഘാടന...
പിടിച്ചുനിർത്താൻ ആകാതെ പച്ചക്കറി വില
കേരളത്തിൽ ഒട്ടാകെ പച്ചക്കറിയുടെ വില കുതിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടായിരിക്കുന്നത് ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളായ തക്കാളിക്കും സവാളക്കുമാണ്. ഇതിൽ സവാളയുടെ വിലയാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്രയോ വർദ്ധിച്ചിരിക്കുന്നത്. ഒരു സമയം 20 രൂപയ്ക്ക് വിറ്റുന്ന സവാള ഇപ്പൊ എത്രയോ മടങ്ങ് അധികമായി ആണ് വിപണിയിൽ വിറ്റഴിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് സവാള വില 70-80 രൂപ കടന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ സവാള വില വലിയ രീതിയിൽ വർദ്ധിച്ചു. തക്കാളിക്കും വില കൂടിത്തുടങ്ങി. ഒക്ടോബറിൽ കിലോയ്ക്ക് ശരാശരി 60 രൂപയായിരുന്ന വില പിന്നീട് കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയാണ്. നിലവിൽ കൊച്ചിയിൽ 40 രൂപ, കോട്ടയത്തിന് 50 രൂപ, തിരുവനന്തപുരം, മലബാർ മേഖലകളിൽ ശരാശരി 35 രൂപ...
ജെറ്റ് എയർവെയ്സ് പൂർണമായും പ്രവർത്തനം നിർത്തി.
ഒരു സമയത്ത് എല്ലാവർക്കും എയർ സർവീസ് ആയിരുന്നു ജെറ്റ് എയർവെയ്സ്.കടക്കെണിയിലായി സർവീസ് പൂർണമായും നിർത്തിവച്ച ജെറ്റ് എയർവേയ്സ് ഇനി ഒരിക്കലും പറക്കില്ല. പുനരുജ്ജീവന ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ (ലിക്വിഡേഷൻ) സുപ്രീം കോടതി ഉത്തരവിട്ടു. ഇതുനുസരിച്ച് കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ പണമാക്കി മാറ്റി വായ്പ നൽകിയ ബാങ്കുകൾക്കടക്കം നൽകും. ജെറ്റ് എയർവേയ്സ് എന്ന ബ്രാൻഡ് ഇതോടെ പൂർണമായും ചരിത്രമാകും 2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിനെ യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഈ ഏറ്റെടുക്കൽ ശ്രമം ഇതോടെ അവസാനിച്ചു. ഒരു സമയത്ത് വലിയ സംഭവമായിരുന്ന എയർ സർവീസ് തുടങ്ങിയത് കഴിഞ്ഞ...
ഒടുവിൽ റബ്ബറിന്റെ വിലയിൽ നേരിയ വർദ്ധന
റബർ വിലയിൽ കുറച്ച് അധിക ദിവസമായി മാറ്റം ഒന്നുമില്ലാതെ തുടരുകയായിരുന്നു. ഇത് റബ്ബർ കർഷകർക്ക് വലിയ ബാധ്യതയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരുന്നത്. വലിയ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ചെയ്യുന്ന റബ്ബർ കർഷകർക്ക് റബ്ബർ വില താഴുകയും വിലയിൽ മാറ്റമില്ലാതെ തുടരുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കുറച്ച് അധികം ദിവസങ്ങൾക്ക് ശേഷം റബ്ബർ കർഷകർക്ക് ആശ്വാസമുള്ള ഒരു വാർത്തയാണ് വരുന്നത്.റബ്ബർ കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകളുടെ കണിക സമ്മാനിച്ച് വിലയിൽ നേരിയ വർധന. ആർഎസ്എസ്-4ന് ഒരു രൂപ വർധിച്ച് വില 181 രൂപയിലെത്തി. വെളിച്ചെണ്ണ വില 20,000 രൂപയായി ഉയർന്നു. കുരുമുളക്, ഇഞ്ചി, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയരത്തിലാണ് നിലവിൽ വെളിച്ചെണ്ണ വിലയുള്ളത്. റബ്ബറിന്റെ വിലനിലവാരം കണക്കിലെടുക്കുന്നതിന്റെ...