പഠിച്ചിറക്കുന്ന ആളുകൾക്ക് കൃത്യമായ തൊഴിൽ ലഭിക്കാത്തത് ഇന്നത്തെ കാലത്ത് വലിയ പ്രശ്നമായി തുടരുകയാണ്. എന്നാൽ കർണാടകയിൽ രണ്ടായിരത്തോളം ആളുകൾക്ക് തൊഴിലവസരം ഒരുക്കുകയാണ് ഗോൾബോയുടെ പുതിയ പ്ലാന്റ്.സ്വീഡിഷ് കമ്പനി വോൾവോ 1400 കോടി രൂപ നിക്ഷേപത്തിൽ ഹൊസ്കോട്ടയിൽ നാലാമത്തെ വാഹന നിർമാണ പ്ലാന്റ് തുടങ്ങുന്നു. ഇന്ത്യയിൽ വോൾവോ എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തു മുതൽ വലിയ സക്സസ് ആണ്.
ലക്ഷ്വറി ബ്രാൻഡ് ആണെങ്കിൽ കൂടി മിഡിൽ ക്ലാസിന് തൊട്ടുമുകളിൽ ആളുകൾക്ക് വാങ്ങുവാൻ പറ്റുന്ന രീതിയിലുള്ള പ്രൈസ് റേഞ്ചാണ് വോൾവോയെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്. ഇരുപതിനായിരത്തോളം ബസുകളും ട്രക്കുകളും നിർമ്മിക്കാൻ പറ്റുന്ന രീതിയിലുള്ള പ്ലാന്റാണ് കർണാടകയിലെ ഹോസ്കോട്ടയിൽ ഒരുങ്ങുക. ഇതോടെ രണ്ടായിരത്തോളം ആളുകൾക്ക് നേരിട്ട് തന്നെ തൊഴിൽ ലഭിക്കാനുള്ള അവസരം ഒരുങ്ങും. ഹോസ്കോട്ടയിൽ 25 വർഷങ്ങൾക്കു മുമ്പാണ് വോളവോയുടെ ആദ്യ പ്ലാന്റ് ആരംഭിച്ചത്.
ഇൻവെസ്റ്റ് കർണാടക– ആഗോള നിക്ഷേപക സംഗമത്തിലാണ് പുതിയ പ്ലാന്റ് തുടങ്ങാൻ ധാരണാപത്രം ഒപ്പുവച്ചത്. അധികം വൈകാതെ തന്നെ പ്ലാന്റിന്റെ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തിയിലേക്ക് വോൾവോ കമ്പനി കടക്കും. കേരളത്തിൽ ഉൾപ്പെടെ ഇന്ന് വോൾവോ കമ്പനിയുടെ വാഹനം വളരെ സുപരിചിതമാണ്. എന്നാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ അത്യാധുനിക സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള ട്രക്കുകളും ബസ്സുകളും ആയിരിക്കും പുതിയ എഡിഷനായി വോൾവോ പുറത്തിറക്കാൻ സാധ്യത.