പുതിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നല്ല സമയമാണ് ഇനി വരാൻ പോകുന്നത്. സ്വാതന്ത്ര്യദിന പ്രസംഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്ന് ജി എസ് ടി സേവനങ്ങളിൽ വരുന്ന മാറ്റമാണ്. ഈ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ പോകുന്ന വിഭാഗങ്ങളിൽ ഒന്ന് വാഹന നിർമ്മാണമാണ്. വാഹന നിർമ്മാണ രംഗത്ത് പുത്തൻ വാഹനങ്ങൾക്ക് ഇനി വില കുറയും എന്നുള്ള വിവരമാണ് ഏറ്റവും പുതിയതായി പുറത്തേക്ക് വരുന്നത്. കേന്ദ്രസർക്കാറിന്റെ പുത്തനീക്ക പ്രകാരം കാർ വാങ്ങാൻ ശ്രമിക്കുന്നവർക്ക് നിലവിലുള്ള 28% ജിഎസ്ടി എന്ന നിലക്ക് മാറി 18% ജിഎസ്ടി എന്ന നിരക്കിലേക്ക് കാര്യങ്ങൾ എത്തും.
വലിയ കാറുകളുടെ വിപണിയെ ഇതു വലിയ രീതിയിൽ സഹായിക്കാൻ സാധ്യതയില്ല എങ്കിലും ചെറു വാഹനങ്ങൾക്ക് വലിയ രീതിയിൽ വില കുറയാനുള്ള സാധ്യതയാണ് മുന്നിൽ. സർക്കാറിന്റെ ജിഎസ്ടി തീരുമാനത്തിൽ വന്ന മാറ്റപ്രകാരം ഏറ്റവും കൂടുതൽ ഉപകാരമുണ്ടാകാൻ പോകുന്നത് മദ്യവർഗ ജീവിതശൈലിയിൽ മുന്നോട്ടേക്ക് പോകുന്ന ആളുകൾക്കാണ്. ഇത്തരം ആളുകളുടെ പ്രിയ വാഹനങ്ങൾ ചെറു വാഹനങ്ങൾ ആയതിനാൽ തന്നെ ജി എസ് ടിയിൽ മാറ്റം വരുമ്പോൾ ഇത്തരം വാഹനങ്ങൾക്ക് വില കുറയും. മാരുതി സുസുക്കി, ടാറ്റ പോലുള്ള കമ്പനികളുടെ ചെറു വാഹനങ്ങൾക്ക് ജനപ്രീതി കൂടാനുള്ള സാധ്യതയാണ് മുന്നിൽ തെളിയുന്നത്.
എസ്‍യുവികൾക്കും മറ്റ് വലിയ കാറുകൾക്കും നികുതി 43-50%. അതായത് 28% ജിഎസ്ടിയും ബാക്കി സെസും. ഈ കാറുകളെ 28% സ്ലാബ് ഒഴിവാക്കുമ്പോൾ 40% എന്ന പ്രത്യേക സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത. ഇവയ്ക്കും ചെറിയ വിലക്കുറവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ജിഎസ്ടിയിൽ മാറ്റം വരുന്നതോടുകൂടി ടൂവീലർ നിർമ്മാണവും ഉണർന്നിലേക്ക് എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിൽ ടൂവീലർ വില്പന ക്രമാതീതമായി കുറഞ്ഞിരുന്നു. എന്നാൽ ജിഎസ്ടിയിൽ മാറ്റം വരുന്നതോടുകൂടി ഇരുചക്ര വാഹനങ്ങൾക്ക് 5000 മുതൽ മുകളിലോട്ട് വില കുറയാൻ സാധ്യത ഉള്ളതിനാൽ തന്നെ ആവശ്യമായ സഹായം ആകും ഈ ജിഎസ്ടിയിൽ വന്ന മാറ്റം എന്നാണ് കരുതുന്നത്. ചുരുക്കിപ്പറഞ്ഞാൽ ചെറിയ വാഹനങ്ങൾ വിപണിയിൽ വീണ്ടും താരമാകാൻ പോകുന്നു എന്ന് തന്നെ കാര്യം.