തായ്‌ലൻഡിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നാണ് ഫുക്കറ്റ്. കൊച്ചിയിൽ നിന്നും മുന്നേ ഫുക്കറ്റിലേക്ക് പറക്കുക എന്നത് വലിയ പണി തന്നെയായിരുന്നു. കാരണം കൊച്ചിയിൽനിന്നോ അല്ല കേരളത്തിലെ മറ്റേതെങ്കിലും സ്ഥലത്തു നിന്നോ തായ്‌ലൻഡിൽ ചെന്നിറങ്ങി അവിടെനിന്നും ടാക്സിയോ അല്ല മറ്റ് സർവീസുകളോ എടുത്ത് വേണമായിരുന്നു ഫുക്കറ്റിലേക്ക് പറക്കാൻ.
ഈ കാരണം കൊണ്ട് മലയാളികൾ കൂടുതലായും ഫുക്കറ്റ് സന്ദർശിക്കുന്നത് കുറവായിരുന്നു. ബാങ്കോക്കിലോ പട്ടായയിലോ ചെന്ന് തിരിച്ചുവരികയായിരുന്നു പതിവ്. എന്നാൽ ഈ പതിവിന് ഇനി മാറ്റം വരാൻ പോകുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കൊച്ചിയിൽ നിന്നും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് ഇനി നേരിട്ട് പറക്കാനായി വിമാനങ്ങൾ വരുന്നു. ഏപ്രിൽ മുതലായിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. തായ് എയർ ഏഷ്യയുടെ വിമാനങ്ങൾ ആയിരിക്കും കൊച്ചിയിൽ നിന്നും ഏപ്രിൽ മുതൽ പറന്നു തുടങ്ങുക.
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും 850 കിലോമീറ്റർ അകലെയാണ് ഫുക്കറ്റ്.ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസുകൾ ആണ് ഉണ്ടാവുക. എയർബസിന്റെ എ 320 വിമാനങ്ങളാണ് സർവീസ് നടത്തുക. ബുക്കിങ് ഉടനെ ആരംഭിക്കും. ബുക്കിംഗ് ഉടനെ ആരംഭിക്കുന്നത് വഴി നേരത്തെ തന്നെ യാത്രക്കാർക്ക് അവരുടെ വെക്കേഷൻ പ്ലാൻ ചെയ്യാൻ കഴിയും. സാധാരണ തായ്‌ലൻഡ് യാത്രക്കായി ചിലവാക്കുന്ന തുക തന്നെയായിരിക്കും ആദ്യഘട്ടത്തിൽ ഫുക്കറ്റ് യാത്രയ്ക്കും ഈടാക്കുക എന്നുള്ള വാർത്തകളാണ് നിലവിൽ പുറത്തേക്ക് വരുന്നത്.