മഹാനഗരത്തിലെ രണ്ടാം വിമാനത്താവളം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നവീ മുംബൈയിൽ ആരംഭിച്ചിരിക്കുന്ന ഈ വിമാനത്താവളത്തിൽ ഡിസംബർ പകുതിയോടുകൂടി മാത്രമായിരിക്കും സർവീസുകൾ ആരംഭിക്കുക എങ്കിലും ഉദ്ഘാടനം നേരത്തെ നിശ്ചയിച്ച മാതൃകയിൽ ഇന്നലെ നടത്തുകയായിരുന്നു. കൊച്ചി കോഴിക്കോട് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിന്നും ഇവിടത്തേക്കുള്ള വിമാന സർവീസുകൾ ഡിസംബർ പകുതിയോടുകൂടി മറ്റു വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ തന്നെ ആരംഭിക്കാൻ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.
നവീ മുംബൈയിൽ കഴിഞ്ഞ കുറച്ച് അധിക വർഷങ്ങളായി നിരവധി ബിസിനസ് സ്ഥാപനങ്ങൾ വന്നിട്ടുണ്ട്. നിരവധി ആളുകൾ ദിനംപ്രതി ബിസിനസ് ആവശ്യത്തിനും മറ്റ് ആഭ്യന്തര ആവശ്യങ്ങൾക്കും നവീ മുംബൈയിലേക്ക് എത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണനയിലെടുത്താണ് എയർപോർട്ട് എന്നുള്ള സ്വപ്നത്തിലേക്ക് നവി മുംബൈയെ സാധ്യമാക്കിയെടുത്തത്. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ തുടങ്ങിയ വിമാന സർവീസുകൾ ആയിരിക്കും ആദ്യഘട്ടത്തിൽ ഇവിടത്തേക്ക് ഉണ്ടാവുക.
തുടക്കത്തിൽ 4 ടെർമിനൽ ആണ് വിമാനത്തിൽ ഉള്ളത്. സമാന്തരമായി രണ്ട് റൺവേകളും നിർമ്മിച്ചിട്ടുണ്ട്.ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്. ടെർമിനൽ ഒന്നിൽ പ്രതിവർഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. NMI എന്നാണ് പുതിയ വിമാനത്താവളത്തിന്റെ കോഡ്. മുംബൈ വിമാനത്താവളത്തിലേക്ക് 45 കിലോമീറ്റർ ദൂരം മാത്രമേ നിലവിലുള്ളൂ. മുംബൈ നഗരത്തിൽ ട്രാഫിക് കഴിഞ്ഞ വർഷങ്ങളിൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ആളുകൾക്ക് വിമാനം മിസ് ആകുന്നതും പതിവ് കാഴ്ചയാണ്.
ഇനി നവി മുംബൈയിലുള്ള ആളുകൾക്ക് വിമാന യാത്രയ്ക്കായി 40 കിലോമീറ്റർ മുകളിൽ യാത്ര ചെയ്ത് മുംബൈയിലേക്ക് എത്തേണ്ട ആവശ്യമില്ല. മുംബൈ – നവീ മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് മെട്രോ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ജലപാത എന്നിവയ്ക്കു പദ്ധതിയുണ്ട്. താമരയുടെ മാതൃകയിലാണ് വിമാനത്താവളത്തിന്റെ നിർമാണം. സോളർ വൈദ്യുതി ഉൾപ്പെടെ പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് വിമാനത്താവളത്തിന് ചുറ്റുമുള്ളത്. ഡിജിറ്റൽ ചെക്ക് ഇൻ, അതിവേഗ ബാഗേജ് നീക്കം തുടങ്ങി ആധുനിക സൗകര്യങ്ങളുണ്ട്.
ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ധാരിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിലെ 74 ശതമാന ഓഹരി പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ സർക്കാർ ഏജൻസിയായ സിഡ്കോയ്ക്ക് 26% ഓഹരി പങ്കാളിത്തം ഉണ്ട്. ഓഹരി പങ്കാളിത്തം അദാനിക്ക് കൂടുതൽ ആയതിനാൽ തന്നെ അദാനിക്ക് തന്നെയാണ് നടത്തിപ്പ് ചുമതല. ഛത്രപതി ശിവജി ടെർമിനസ് സ്ഥിതി ചെയ്യുന്ന ദക്ഷിണ മുംബൈയിൽ നിന്ന് ഫ്രീ വേയിലൂടെ അടൽ സേതു കടൽപാലം വഴി 45 മിനിറ്റിൽ വിമാനത്താവളത്തിലേക്ക് എത്താം.






