വലിയ രീതിയിലുള്ള ആഘോഷമാണ് നവരാത്രിയുടെ ഭാഗമായി പല ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ദസറ എന്നുള്ള പേരിലും നവരാത്രി ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട വിദ്യാരംഭത്തോട് അനുബന്ധിച്ച് ആഘോഷിക്കപ്പെടുന്നു. കണ്ണൂർ ജില്ലയിൽ കണ്ണൂർ ദസറ എന്നുള്ള പേരിൽ കോടിക്കണക്കിന് രൂപ ചെലവിട്ട് വലിയ രീതിയിലുള്ള ആഘോഷമാണ് കോർപ്പറേഷൻ നടത്തിവരുന്നത്. മൈസൂർ ദസറയും ലോകമെമ്പാടുമുള്ള ആളുകൾ എത്തി ആഘോഷിക്കപ്പെടുന്ന ഒന്നാണ്.
ദേവിക്ക് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങാണ് നവരാത്രിയുടെ അനുബന്ധിച്ച് നടക്കുന്ന പ്രധാനപ്പെട്ട ഒന്ന്.
അതായത് ചുരുക്കിപ്പറഞ്ഞാൽ നവരാത്രിയിലെ അവസാനത്തെ മൂന്നു ദിവസങ്ങളിൽ വിദ്യാർഥികൾക്ക് ഒരു ബ്രേക്ക് ലഭിക്കും എന്നർത്ഥം. ജോലിചെയ്യുന്ന ആളുകളാണ് എങ്കിൽ അവർ രണ്ടുമൂന്നു ദിവസം ജോലി ചെയ്യാതെ അവരുടെ കർമ്മമണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിൽ ബോമ്മ കുലു എന്ന രീതിയിൽ ഉൾപ്പെടെ വലിയ രീതിയിലാണ് ആഘോഷങ്ങൾ നടത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഉണർവിലേക്ക് എത്തുന്നത് ബൊമ്മക്കുഴന് വെക്കാനുള്ള കുലു വിൽക്കുന്ന കടകളും ഫലങ്ങളുടെ കടകളുമാണ്.
കേരളത്തിൽ വലിയ രീതിയിലുള്ള കച്ചവടമാണ് കഴിഞ്ഞ രണ്ട് ദിവസമായി ഫ്രൂട്സ് കടകളിൽ ഉണ്ടാകുന്നത്. വിദ്യാരംഭത്തോടെ അനുബന്ധിച്ച് പൂജയ്ക്ക് വെക്കുന്നതോടൊപ്പം തന്നെ ലക്ഷ്മിക്ക് നേദിക്കാനായി ഇളനീരും കരിമ്പും മറ്റു ഫലങ്ങളും വെക്കുന്നു. ഹിന്ദു വിശ്വാസികൾ ഒന്നടങ്കം ഇത്തരത്തിൽ കേരളത്തിൽ ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ ഇന്നലെ മുതൽ കേരളത്തിൽ ഉടനീളം നവരാത്രി ദിനാഘോഷത്തിന്റെ സമാപന മൂന്നു ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ കേരളത്തിൽ ഉടനീളമുള്ള ഹിന്ദു വിശ്വാസത്തിലുള്ള വിദ്യാർത്ഥികൾ പുസ്തകം പൂജക്ക് വച്ചു.
പുസ്തകം പൂജയ്ക്ക് വെച്ചതോടൊപ്പം തന്നെ വലിയ രീതിയിലുള്ള കച്ചവടമാണ് ഫ്രൂട്ട്സ് കടകളിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. ഇളനീരിനാണ് ഏറ്റവും കൂടുതൽ മാർക്കറ്റ്. 50 രൂപ ആയിരുന്ന ഇളനീര് ഇന്ന് മിക്ക സ്ഥലങ്ങളിലും 60 രൂപയിലേക്ക് എത്തി. പൂജ ദിവസങ്ങളുടെ സമാപന ദിവസങ്ങളിൽ ഇളനീരിന് വലിയ രീതിയിലുള്ള കച്ചവടം ഉണ്ടാകുകയാണ് പതിവ്. ഇത് മുന്നിൽകണ്ട് മിക്ക കടകളും വലിയ രീതിയിൽ ഇളനീര് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. മറ്റു ഫ്രൂട്ട്സ്കൾക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്.
ചെറിയ കടകളെ പാടെ തള്ളിയ സ്വഭാവം ആയിരുന്നു കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി കേരളത്തിൽ ഉണ്ടായിരുന്നത്. മാളുകളിൽ വലിയ വിലക്കുറവ് ഉണ്ടായിരുന്നതിനാൽ ആളുകൾ മാളുകളെ ആശ്രയിച്ചായിരുന്നു കൂടുതൽ ഫ്രൂട്ട്സുകൾ വാങ്ങിയിരുന്നത്. എന്നാൽ ഇന്നലെ മുതൽ ചെറിയ കടകൾ വീണ്ടും ഉണർവിലേക്ക് എത്തുന്ന കാഴ്ചയാണ് കേരളത്തിൽ ഉടനീളം കാണുന്നത്. ആപ്പിളും മാതളനാരങ്ങയും ഓറഞ്ചും ഡ്രൈ ഫ്രൂട്ട്സും ചെറുനാരങ്ങയും വലിയ രീതിയിൽ വിൽക്കപ്പെടുന്നുണ്ട് എന്നാണ് പല കടകളും അഭിപ്രായപ്പെടുന്നത്.
ബൊമ്മക്കുരു ആഘോഷം കേരളത്തിൽ വലിയ രീതിയിൽ ഇല്ലായെങ്കിലും തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനത്തിൽ ഇത്തരം ആഘോഷങ്ങൾ സജീവമാണ്. മിക്ക സാധാരണ കടകളിലും ബൊമ്മക്കുരുവിന് ഉപയോഗിക്കുന്ന രീതിയിലുള്ള പാവകൾ കൊണ്ടുവന്നിരുന്നു. ഇത്തരം കടകളിലും വലിയ രീതിയിലുള്ള കച്ചവടമാണ് ഇപ്പോൾ. ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ മാർക്കറ്റ് സജീവമാവുന്ന കാഴ്ചയാണ് ഒരു ഇടിവേളയ്ക്ക് ശേഷം പൂജ അവധികളിൽ കാണുന്നത്.






