മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും തമ്മിലുള്ള ബിസിനസ് യുദ്ധമാണ് ഇനി വരാൻ പോകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി അനിൽ അംബാനി വരുന്നു എന്ന് പുറത്തുവന്ന വാർത്ത തന്നെയാണ്. റിലയൻസ് ഇൻഫ്രസ്ട്രക്ചർ ഇലക്ട്രിക് വെഹിക്കിൾ മേഖലയിലേക്ക് ചുവടു വെയ്ക്കുകയാണ്. വൈദ്യുത കാറുകൾ, ബാറ്ററികൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ, മുൻ ബിവൈഡി എക്സിക്യൂട്ടീവ് സഞ്ജയ് ഗോപാലകൃഷ്ണനെ കൺസൾട്ടന്റായി നിയമിച്ചതായിട്ടാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സ്വാതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ലേലങ്ങളിൽ ഒന്നായ ഹോട്ട്സ്റ്റാറുമായുള്ള ലയനം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അനിൽ അംബാനിയുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ പരക്കുന്നത്.ഇന്ത്യയിൽ അതിദ്രുതം വികസിക്കുന്ന വൈദ്യുത വാഹന വിപണിയിൽ അംബാനി സഹോദരൻമാർ തമ്മിൽ നേർക്കു നേർ പോരാട്ടത്തിനാണ് ഇതോടെ വേദിയൊരുങ്ങുക. എന്നാൽ മുകേഷ് അംബാനി ചെലവാക്കുന്നതുപോലെ വലിയ ബഡ്ജറ്റിൽ ഉള്ള നിർമ്മാണ പ്രവർത്തി ആയിരിക്കില്ല അനിൽ അംബാനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുക. വളരെ കുറഞ്ഞ രീതിയിൽ ഒരു ഇ.വി പ്ലാന്റ് നിർമിക്കാനാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ, വാർഷികാടിസ്ഥാനത്തിൽ 250,000 വാഹനങ്ങൾ നിർമിക്കുക എന്നതാണ് ലക്ഷ്യം. പിന്നീട് കൂടുതലായി 750,000 യൂണിറ്റുകൾ എന്ന നിലയിലേക്ക് വർദ്ധിപ്പിക്കുകയാകും കമ്പനിയുടെ ഭാവിലക്ഷം.
ഇതിന് പുറമേ ഒരു ബാറ്ററി നിർമാണ പ്ലാന്റ് നിർമിക്കാനും കമ്പനി പദ്ധതിയിടുന്നു. കുറഞ്ഞ ചിലവിൽ മികച്ച ക്വാളിറ്റി എന്ന ലക്ഷ്യത്തോടെയാകും ബാറ്ററിയുടെ നിർമ്മാണം. ഇ.വി ബിസിനസ് സംബന്ധിച്ച റോയിട്ടേഴ്സ് റിപ്പോർട്ടിനോട് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എങ്കിലും ബിസിനസ് രംഗത്ത് നിന്നും പുറത്തുവരുന്ന വാർത്തകളൊക്കെ അനിൽ അംബാനി പുത്തൻ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നു എന്നുള്ള സൂചനയാണ് നൽകുന്നത്. ഈ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം ഇക്കഴിഞ്ഞ ദിവസം, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികളിൽ ഏകദേശം 2% കൂടുതൽ വർദ്ധനവും ഉണ്ടായി.
ഇപ്പോഴും ഇന്ത്യയിലെ ഇ.വി വിപണി വളർച്ചയുടെ ഘട്ടത്തിലാണ്. 1993ഇൽ കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വണ്ടി ഇന്ത്യയിൽ ലോഞ്ച് ചെയ്ത ശേഷം അത് വലിയ പരാജയമായി. ഏഡ്‌ഡി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനമാണ് ആദ്യമായി ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്തത്. മികച്ച അഭിപ്രായം സ്വന്തമാക്കിയെങ്കിലും ഇത് അധികകാലം നീണ്ടില്ല. എന്നാൽ ഇപ്പോൾ നിരവധി കമ്പനികൾ ഇലക്ട്രിക് വാഹനം ഉത്പാദിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. അതിൽ ഏറ്റവും പുതിയ യുദ്ധം അംബാനി സഹോദരന്മാർ തമ്മിലുമായി.
ഇത്രയും കാലം ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനായി കൂടുതൽ സ്റ്റേഷൻ ഇന്ത്യയിൽ ഉടനീളം ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ആയിരക്കണക്കിന് ചാർജിങ് സ്റ്റേഷൻ ഇന്ത്യയിലെ പല ഭാഗത്തും ഉടലെടുത്തു എന്നത് ഇലക്ട്രിക് വാഹന വിപണി വലിയ നേട്ടം കൈവരിക്കാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ വില്പന നടത്തിയ 4.2 മില്യൺ കാറുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഇലക്ട്രിക് കാറുകളുള്ളത്. എന്നാൽ 2030 വർഷത്തോെടെ ഇത് 30% എന്ന തോതിൽ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ എന്നിവയുടെ നിർമാണത്തിനായി 5 ബില്യൺ ഡോളറാണ് സർക്കാർ ഇൻസെന്റീവായി നൽകുക.
ഇപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡ്സ്ട്രീസ്. ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ ബിസിനസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തദ്ദേശീയമായി ഇ.വി ബാറ്ററികൾ ഉല്പാദിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി മുഖാമുഖമുള്ള വിപണി മത്സരമാണ് റിലയൻസ് ഇൻഡസ്ട്രീസ് നടത്താൻ പോകുന്നത്.രാജ്യത്തെ വൈദ്യുത വാഹന മേഖലയുടെ വളർച്ചാ സാധ്യതകൾ തിരിച്ചറിഞ്ഞാണ് അംബാനി സഹോദരൻമാർ ഈ മേഖലയെ നോട്ടമിട്ടിരിക്കുന്നത്. വരും മാസങ്ങളിൽ ഇ.വി മേഖലയുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളോട് അടക്കം സഹകരിക്കാനുള്ള സാധ്യതകളും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തേടും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.