വലിയ രീതിയിലുള്ള വാർത്തകളാണ് ഐപിഎൽ താര ലേലത്തിനു മുന്നോടിയായി നടക്കുന്ന ട്രേഡിങ് മായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തേക്ക് വരുന്നത്. കോടികളാണ് ഐപിഎല്ലിൽ ട്രേഡിങ്ങിലൂടെ ഒഴുകുന്നത്. ഇപ്പോൾ പുറത്തുവരുന്ന പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നു എന്നതാണ്. പകരം ചെന്നൈയിൽ നിന്നും ജഡേജ രാജസ്ഥാനിലേക്ക് പോകും. ഇതോടൊപ്പം സാം കാരനെയും ചെന്നൈ രാജസ്ഥാനിലേക്ക് പറഞ്ഞയക്കും.
എന്നാൽ ഈ ട്രേഡിന് ഇപ്പോൾ പ്രതിസന്ധിയായി നിൽക്കുന്ന പ്രധാന കാര്യം ജഡേജ രാജസ്ഥാനിൽ ക്യാപ്റ്റൻ റോൾ ആവശ്യപ്പെട്ടു എന്നതാണ്. ശനിയാഴ്ച സ്റ്റാർ സ്പോർട്സിലൂടെ ആയിരിക്കും ട്രേഡിംഗിന്റെ പൂർണ വിശദാംശങ്ങൾ പുറത്തേക്ക് വരിക. സഞ്ജു ജഡേജ ട്രേഡ് ഏകദേശം ഉറപ്പിച്ച മട്ടാണ് എങ്കിലും ക്യാപ്റ്റൻസി സ്ഥാനം ജഡേജസ് ചോദിച്ചതിനാൽ ചെറിയൊരു നിലനിൽക്കുന്നുണ്ട് എന്ന് സ്പോർട്സ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇപ്പോൾ മറ്റ് ഒരു വാർത്ത പുറത്തേക്കു വരുന്നത് ഷാർദുൽ ടാക്കൂർ മുംബൈ ഇന്ത്യൻസിലേക്ക് എന്നതാണ്. ലക്നൗ താരമാണ് ഇദ്ദേഹം. ഇതിനു പകരം മുംബൈയിൽ നിന്നും അർജുൻ ടെണ്ടുൽക്കറെ ലക്നൗവിന് പകരമായി നൽകും. ഇതേ പോലെ തന്നെ പുറത്തേക്ക് വരുന്ന മറ്റൊരു ട്രേഡിങ് വാർത്ത ഗുജറാത്തിന്റെ താരമായ ഷെർഫൈൻ റൂദർഫോർഡും മുംബൈയിലേക്ക് എത്തുന്നു എന്നതാണ്. ശനിയാഴ്ച ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവരും. ഇവിടെ ടീമുകൾ വിട്ടുകളയുന്ന താരങ്ങൾ മറ്റു പേര് രജിസ്റ്റർ ചെയ്യുന്ന താരങ്ങളോടൊപ്പം ഡിസംബർ 15ന് നടക്കുന്ന താര ലേലത്തിൽ എത്തും.
ട്രേഡിങ്ങിൽ ഒരു ടീം നിലവിലുള്ള മറ്റൊരു ടീമിന്റെ കളിക്കാരനെ വാങ്ങുമ്പോൾ അയാളുടെ നിലവിലെത്തുക ആയിരിക്കും നൽകുക എങ്കിൽ താരത്തിൽ ടീം ലേലം പിടിക്കുന്നത് പോലെയായിരിക്കും കളിക്കാരന് ലഭിക്കുന്ന തുക. സഞ്ജുവിന്റെ നിലവിലെ തുക 18 കോടിയാണ്. ഒരുപക്ഷേ സഞ്ജു താര ലേലത്തിൽ എത്തി കഴിഞ്ഞാൽ ഇതിലും കൂടുതൽ തുക ലഭിക്കാൻ സാധ്യതയുണ്ട് എങ്കിലും സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്സിനോട് പ്രിയമുള്ളതിനാലാണ് ചെന്നൈയിലേക്ക് പോകുന്നത് എന്നാണ് പുറത്തേക്ക് വരുന്ന വിവരം.
ഇന്ത്യയുടെ പ്രമുഖ താരമായ മുഹമ്മദ് ഷമി, സൂപ്പർ ട്വന്റി ട്വന്റി കളിക്കാരൻ ഹെൻഡ്രിക്ക് ക്ലാസ്ൻ, ദീപക് ചാഹാർ, രഹാനെ, വെങ്കിടേഷ് അയ്യർ, ലിവിങ്സ്റ്റൺ, മാക്സ്‌വെൽ, ഓവർടൺ, കോൺവെ, രചിൻ രവീന്ദ്ര, സച്ചിൻ ബേബി, ജോണി ബൈർസ്റ്റോ, മിച്ചൽ സ്റ്റാർക്ക്, ദേവോൺ ജേക്കബ്സ്, റഹ്മാനുള്ള ഗുർബാസ്, മുസ്തഫിസുർ റഹ്മാൻ, അസ്മത്തുള്ള ഒമർസായ് തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമുകൾ നിലനിർത്താൻ സാധ്യതയില്ല എന്നുള്ള വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. എന്തായാലും ശനിയാഴ്ചയോടുകൂടി ഏത് താരത്തിന് എത്ര കോടി കൊടുത്തു നിലനിർത്തി എന്നുള്ള വിവരം പുറത്തേക്ക് വരും.






