കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ പ്രധാനമായും പല കാരണങ്ങളുണ്ട്. മോഹൻലാൽ നായകനായ ഹൃദയപൂർവ്വം സിനിമയുടെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം ആവുന്ന സമയത്താണ് ദിലീപ് ചിത്രമായ ഭയം ഭക്തി ബഹുമാനത്തിൽ അദ്ദേഹം ജോയിൻ ചെയ്തിട്ടുള്ള ലുക്കും വൈറലാകുന്നത്. അതിനു മുന്നേ കറുത്ത മുണ്ടും ഷർട്ടുമായി വന്ന അദ്ദേഹത്തിന്റെ ഒരു ലുക്ക് വൈറലായിരുന്നു. ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയായി മാറിയ മറ്റൊന്നുണ്ട്. അത് മോഹൻലാൽ അഭിനയിച്ച ഒരു പരസ്യ ചിത്രമാണ്.
പരസ്യചിത്രം സംസാരവിഷയം ആകുന്നത് വളരെ അപൂർവമായി മാത്രമാണ്. അത്തരത്തിൽ ഒരു അപൂർവത ആവുകയാണ് തുടരും സിനിമയിലൂടെ നമ്മളെ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ പരസ്യ സംവിധായകനായ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പുത്തൻ പരസ്യം.വിൻസ്മെറ എന്ന ജ്വല്ലറി ബ്രാൻഡിനു വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത പരസ്യത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് സാക്ഷാൽ മോഹൻലാൽ ആണ്. പരസ്യം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഉടനെ തന്നെ കണ്ടത് നിരവധി ആളുകളാണ്. ആളുകൾ പരസ്യം കാണുന്നതോടൊപ്പം തന്നെ പരസ്യം വലിയ ചർച്ചാ വിഷയവുമായി.
ഒരു വിഭാഗം ആളുകൾ പരസ്യത്തെ വലിയ രീതിയിൽ കുറ്റപ്പെടുത്തുന്നുണ്ട് എങ്കിലും മറ്റൊരു വിഭാഗം പരസ്യത്തിൽ പറഞ്ഞുപോയ കണ്ടെന്റിനെയും ഇത്തരത്തിൽ ഒരു പരസ്യം ചെയ്യാൻ മോഹൻലാൽ കാണിച്ച ധൈര്യത്തെയും മോഹൻലാൽ എന്ന നടന്റെ നടന് വൈഭവത്തെയും പ്രകീർത്തിക്കുകയാണ്. സാധാരണ ജ്വല്ലറി പരസ്യത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പരസ്യമായിരുന്നു പ്രകാശ് വർമ വിൻസ്മെറക്ക് വേണ്ടി ഒരുക്കിയത്. സാധാരണ മോഡലിംങ് കോൺസെപ്റ്റുകൾ ഒക്കെ മാറ്റിമറിക്കുന്ന പരസ്യവും എക്സിക്യൂഷനും. ചുരുക്കിപ്പറഞ്ഞാൽ സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്യുന്ന ഒരു പരസ്യം.
ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാനായി മോഹൻലാൽ വരുന്നു. പരസ്യം സംവിധാനം ചെയ്യുന്നത് പ്രകാശ് വർമ്മ തന്നെയാണ്. മോഹൻലാൽ എത്തിയത് ഒരു ജ്വല്ലറി പരസ്യത്തിന്റെ ആവശ്യത്തിനാണ്. പരസ്യം ഷൂട്ട് ചെയ്യാനായി ക്രൂ ഉൾപ്പെടെ തയ്യാറാക്കുന്ന സമയത്ത് ഒരു പ്രശ്നം വരുന്നു. ഷൂട്ട് ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്ന ജ്വല്ലറി കാണുന്നില്ല. അതിനായി ഷൂട്ട് ചെയ്യാൻ എത്തിയ ആളുകൾ തിരയുന്നു, പോലീസിൽ കംപ്ലൈന്റ്റ് ചെയ്യാൻ പോകുന്നു. ജ്വല്ലറി കാണുന്നില്ല എന്ന പ്രശ്നം മോഹൻലാലിനോട് അവതരിപ്പിക്കാനായി പ്രകാശ് വർമ്മ അദ്ദേഹം മേക്കപ്പ് ചെയ്ത് ഇരിക്കുന്ന കാരാവാനിന്റെ അടുത്തേക്ക് ചെല്ലുന്നു.
കാരാവാൻ തുറന്ന് അകത്തേക്ക് കയറി ചെല്ലാൻ ശ്രമിക്കുന്ന പ്രകാശ് വർമ മോഹൻലാലിനെ കണ്ടുകെട്ടുന്നു. അദ്ദേഹം കാണുന്നത് ഈ ജ്വല്ലറി അണിഞ്ഞ് വളരെ മനോഹരമായി നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ്. കയ്യിൽ മോതിരവും കഴുത്തിൽ മാലയും ഉൾപ്പെടെ മോഹൻലാൽ അണിഞ്ഞിട്ടുണ്ട്. അദ്ദേഹം നൃത്തം ചെയ്യുന്നത് പ്രകാശ് വർമ്മ കണ്ട് ആസ്വദിച്ച ശേഷം മോഹൻലാലിന്റെ സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുന്നു. അവിടെ ജ്വല്ലറിയുടെ ടൈറ്റിൽ പ്രത്യക്ഷപ്പെടുന്നു. പരസ്യം റിലീസ് ആയത് മുതൽ ഇന്നുവരെ ഒരാഴ്ച സമയമായി എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡ് ആവുകയാണ്.
സാധാരണ ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ടീം ആയതുകൊണ്ടാണ് പരസ്യം ചർച്ചാവിഷയമാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടത്. ഇതോടൊപ്പം എടുത്തു പറയാനുള്ള മറ്റൊരു കാരണം അഭിനയിച്ചിരിക്കുന്നത് മോഹൻലാലാണ് എന്നതാണ്. മോഹൻലാലിന് വലിയൊരു ആരാധക വൃന്ദം ഉണ്ട് എന്നതിനാലും അദ്ദേഹത്തെ വിമർശിക്കാനായി വലിയൊരു വിഭാഗം ആളുകൾ നോക്കിയിരിക്കുന്നു എന്നതിനാലും പരസ്യം ചർച്ചാവിഷയമായി. എന്തായാലും പരസ്യ കമ്പനിക്ക് വേണ്ടിയിരുന്നതും അതുതന്നെ ആയിരിക്കാം. വ്യത്യസ്തമായ ഒരു ആശയം കൊണ്ടുവന്ന ആളുകൾക്കുള്ള സംസാരവിഷയം ആക്കുക എന്നതായിരിക്കാൻ പരസ്യം കൊണ്ടുള്ള ലക്ഷ്യം.
താരതമ്യേന ജ്വല്ലറി വിഭാഗത്തിൽ അധികം പരസ്യം കാണാതിരുന്ന ഒരു ജ്വല്ലറിയാണ് വിൻസ്മെറ. എന്നാൽ കേരളത്തിൽ വലിയൊരു സംസാരവിഷയം ആകാൻ ഒറ്റ പരസ്യം കൊണ്ടാണ് കമ്പനിക്ക് കഴിഞ്ഞത്. ഒരുപക്ഷേ ചില കമ്പനികൾ വർഷങ്ങൾ എടുത്ത് പരസ്യം ചെയ്താൽ ലഭിക്കുന്ന ഒരു റീച്ചാണ് ഒറ്റ പരസ്യം കൊണ്ട് ഈ കമ്പനിക്ക് ലഭിച്ചത്. വഴിയിലൂടെ നടക്കാൻ ശ്രമിക്കുന്നു എന്ന ഒരു ചിന്ത കമ്പനിയെ കുറിച്ച് മലയാളികൾക്ക് ഒരു പരസ്യം കൊണ്ട് ഉണ്ടായി. മോഹൻലാൽ എന്ന ബ്രാൻഡ് അവിടെ വരുമ്പോൾ കമ്പനിക്ക് എന്തായിരുന്നു വേണ്ടത് അതും ഒരു പരസ്യം കൊണ്ട് ലഭിച്ചു. സാധാരണ ഒരു സ്ത്രീ എങ്ങനെയാണോ ഫെമിനിറ്റിയെ കാണിക്കുന്നത് അത് മോഹൻലാലിനെ വെച്ച് പ്രീ ക്രീയേറ്റ് ചെയ്യാൻ ശ്രമിച്ച പരസ്യ കമ്പനിയും ഇതോടുകൂടി വിജയിച്ചു.