സർക്കാർ ഏറെ അഭിമാനത്തോടുകൂടി തുടങ്ങാൻ ആഗ്രഹിച്ച പദ്ധതിയായിരുന്നു മിഷൻ10000. പദ്ധതി പ്രകാരം സംസ്ഥാനത്തുള്ള ചെറുകിട സംരംഭകരെ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അതായത് നാനോ സംരംഭക യൂണിറ്റുകളെ വളർത്തുന്നതിന്റെ ഭാഗമായി പതിനായിരത്തോളം സംരംഭങ്ങളെ ഒരു കോടി രൂപ എന്ന വിറ്റു വരവ് ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നുള്ള കാഴ്ചപ്പാടോടുകൂടി സർക്കാർ അവതരിപ്പിക്കുന്ന പദ്ധതിയാണ് മിഷൻ 10000. നേരത്തെ പദ്ധതി തുടങ്ങാൻ സർക്കാർ ആഗ്രഹിച്ചു എങ്കിലും പല കാരണങ്ങൾ കൊണ്ട് പദ്ധതി വൈകുകയായിരുന്നു.
ആയിരം സംരംഭകരെ ഇതിനോടകം ശരാശരി 100 കോടി വിറ്റു വരവ് എന്ന ലക്ഷ്യത്തോടുകൂടി മിഷൻ 1000 വ്യവസായ വകുപ്പ് ഇതിനോടകം നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി കൂടുതൽ വിപുലീകരിച്ച് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങാൻ ആഗ്രഹിക്കുന്ന പദ്ധതിയാണ് മിഷൻ 10000. ചെറിയ അടഞ്ഞുകിടക്കുന്ന വീടുകൾ ആസ്ഥാനമായിരിക്കും പുതിയ പദ്ധതി തുടങ്ങാൻ സർക്കാർ ലക്ഷ്യമെടുത്തത്. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പുറമേ നിലവിൽ ആളുകൾ താമസിക്കുന്ന വീടുകളിലെ ഒഴിഞ്ഞ ഭാഗങ്ങളും പദ്ധതിക്കായി ഉപയോഗിക്കാം എന്നുള്ള രീതിയിലാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഒഴിഞ്ഞു കിടക്കുന്ന ടെറസുകൾ ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.
പഞ്ചായത്തുകളിൽ വീടുകളിൽ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാനും അനുമതി നൽകും. പദ്ധതിയിലൂടെ പ്രധാനമായും സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം ഇടുന്നത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ പദ്ധതിയെ കൂടുതൽ വിപുലീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതി തുടങ്ങി വിപരീതരിക്കുന്ന ഘട്ടത്തിലേക്ക് എത്തുമ്പോൾ തന്നെ സ്ത്രീ സംരംഭങ്ങളുടെ വളർച്ച അടുത്തഘട്ടത്തിലേക്ക് എത്തിക്കാനായി വനിതാ വ്യവസായ പാർക്കും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവ് തന്നെ പറഞ്ഞു.






