പ്രമോഷന്റെ കാര്യത്തിൽ ഇന്ന് മിൽമയോടൊപ്പം പ്രമോഷൻ ചെയ്യാൻ കഴിയുന്ന മറ്റൊരു കമ്പനി കേരളത്തിൽ ഉണ്ടോ എന്നുള്ള കാര്യം തന്നെ സംശയമാണ്. അത്ര ഗംഭീരമായ ആണ് മിൽമ അവരുടെ പ്രമോഷൻ ഏകോപിപ്പിക്കുന്നത്. എന്തെങ്കിലും ഒരു ട്രെൻഡ് ഉണ്ടായാൽ അത് കൃത്യമായി മനസ്സിലാക്കി അത് അനുസരിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും ചെയ്യും. പുത്തൻ സിനിമ വിജയമായാൽ അതിനെ അവരുടെ രീതിയിൽ മാർക്കറ്റ് ചെയ്ത് വലിയ കയ്യടികളാണ് അടുത്തകാലത്ത് മിൽമ സ്വന്തമാക്കിയത്.
മിൽമയുടെ പ്രമോഷൻ വേറെ ലെവൽ ആണ് എന്ന് സൂചിപ്പിക്കുന്നതാണ് അവരുടെ പുത്തൻ പ്രമോഷൻ വീഡിയോ. മിൽമയുടെ അപരൻ മിൽമയുടെ അതേ രീതിയിലുള്ള പാക്കേജിങ്ങും ടൈപ്പോഗ്രാഫിയും ഉപയോഗിച്ച് പാൽ വിപണിയിൽ എത്തിച്ചിരുന്നു. മിൽമയാണ് ഈ ബ്രാൻഡ് എന്ന് കരുതി പലയാളുകളും ഇത് വാങ്ങുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അത് മിൽമ ആയിരുന്നില്ല. ഇത്തരത്തിൽ പ്രമോഷൻ ചെയ്ത കമ്പനിക്ക് വലിയൊരു തുക ഫൈനും വിധിച്ചിരുന്നു. എന്നാൽ ഈ ഒരു അവസ്ഥ പോലും മിൽമ കൃത്യമായ രീതിയിൽ മാർക്കറ്റ് ചെയ്യുകയാണ് എന്നതാണ് വാസ്തവം.
സത്യം പറഞ്ഞാൽ ഒരു മോശം സമയം ഉണ്ടായാൽ തലകുനിച്ചിരിക്കുന്ന ആളുകളായിരിക്കും നമ്മളൊക്കെ. എന്നാൽ എങ്ങനെ ഇത്തരം ഒരു സന്ദർഭത്തെ പ്രമോഷൻ ആക്കാം എന്ന് കാണിച്ചുതരുകയാണ് മിൽമ. അവർ ഈ അപരനെ കൃത്യമായ രീതിയിൽ ജനങ്ങൾക്ക് വെളിവാക്കുന്ന രീതിയിൽ ഒരു വീഡിയോ ചെയ്ത് ഇതും പ്രമോഷൻ ആക്കി മാറ്റി. സാധാരണ ചെയ്യുന്ന പോലെ വെറുമൊരു പ്രമോഷൻ വീഡിയോ അല്ല അവർ ചെയ്തത് എന്നതാണ് ഇവിടെ മിൽമയെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആവുന്ന ഒന്നാണ് എ ഐ വീഡിയോ.
അപരനെ കൃത്യമായി രീതിയിൽ സൂക്ഷിക്കണം എന്നുള്ള ആശയുമായി മിൽമ ഇക്കുറി എത്തിയത് ഇതേ ട്രെൻഡിനൊപ്പം ആണ്. ആളുകൾ ഇന്ന് കാണാൻ ആഗ്രഹിക്കുന്ന എഐ വീഡിയോ ഉപയോഗിച്ചുകൊണ്ട് മലയാളത്തിൽ ഒരു പരസ്യം അങ്ങ് കാച്ചി. സംഭവം വയറൽ. സാധാരണ ഒരു ആർട്ടിസ്റ്റ് അഭിനയിക്കുമ്പോഴുള്ള പെർഫെക്ഷൻ ഒന്നും എഐ വീഡിയോയുടെ കാര്യത്തിൽ ഇല്ല. അത്രത്തോളം നമ്മുടെ നാട്ടിൽ എഐ വളർന്നുവരുന്നതേയുള്ളൂ എന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ പെർഫെക്ഷൻ ഇല്ലായ്മയിലും എ. ഐ എന്ന തൂൾ ഉപയോഗിച്ച് ട്രെൻഡിനൊപ്പം വീഡിയോ ചെയ്യാൻ കാണിച്ച മിൽമയുടെ ബുദ്ധിയാണ് ഇവിടെ വേറിട്ട് നിൽക്കുന്നത്.