പാൽ വില കൂട്ടണമെന്ന് പാൽ കമ്പനികൾ കേരളത്തിൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. പാൽ വിലയിൽ കൃത്യമായി എത്ര രൂപ കൂട്ടണം എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ വന്നില്ല എങ്കിലും ലിറ്ററിന് നാല് രൂപ വരെ ഉയരാനാണ് സാധ്യത. അതായത് ഇപ്പോൾ 28 രൂപയ്ക്ക് കിട്ടുന്ന മിൽമ പാൽ നമ്മൾക്ക് വാങ്ങണമെങ്കിൽ 30 രൂപ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടു പേക്ക് വാങ്ങണമെങ്കിൽ 60 രൂപ നൽകണം. പാൽ വിലയിലെ വർദ്ധനവ് മിൽമ കമ്പനിക്ക് പുറമെ മറ്റു കമ്പനികളും നടപ്പിലാക്കാനും സാധ്യതയുണ്ട്.
താഴെ ചെറിയ വിലയ്ക്ക് വിൽക്കപ്പെടുന്ന പാലാണ് നന്ദിനി. പക്ഷേ മിൽമ എന്ന കമ്പനിയെ കൃത്യമായ രീതിയിൽ സംരക്ഷിക്കാനായി നന്ദിനി പാൽ കേരളത്തിൽ വിൽക്കുമ്പോൾ മിൽമയുടെ അതേ വിലയ്ക്ക് നൽകണം എന്നുള്ള രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതായത് നന്ദിനി പാലിന്റെ വിലക്കുറവൊന്നും കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നർത്ഥം. ഈ കാര്യം നാളിതുവരെ തുടരുമ്പോഴും യാതൊരു രീതിയിലുള്ള പ്രതിഷേധവും പ്രക്ഷോഭവും ഇതിനെതിരെ ഉണ്ടാകുന്നില്ല. ഇതിനുപുറമേ ഇപ്പോൾ മിൽമ പാൽ വില വർധനവി ഒരുങ്ങുമ്പോൾ കേരളത്തിൽ മുന്തിരി പാലിനും വില കൂടുമോ എന്നുള്ള കാര്യം കണ്ടു തന്നെ അറിയണം.
കേരളത്തിൽ നിരവധി പാൽ കമ്പനികൾ ഇപ്പോഴുണ്ട്. പണ്ട് സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്ന പാലും മിൽമ എന്ന ബ്രാൻഡും മാത്രമായിരുന്നു കേരളത്തിൽ പാലിനായി ഉണ്ടായിരുന്നത്. അതിനുശേഷം അമൂൽ എത്തി. എന്നാൽ അവിടെ നിന്നും മാറി ഇന്ന് മിൽമയ്ക്ക് പുറമേ എളനാട്, മുരള്യ, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, ജനത, വയനാട് തുടങ്ങിയ നിരവധി പാൽ ബ്രാൻഡുകൾ കേരളത്തിലുണ്ട്. ഇവരൊക്കെ വിലവർധനവിന് ഒരുങ്ങുന്നു എന്നതാണ് പുറത്തേക്ക് വരുന്ന വിവരം.
കൂടുതൽ ചർച്ചകൾക്ക് ശേഷം ആയിരിക്കും മൂന്നു രൂപയോ നാല് രൂപയോ കൂട്ടുവാനുള്ള അന്തിമ തീരുമാനം എത്തുക. പ്രതിദിനം 17 ലക്ഷത്തോളം ലിറ്റർ പാലാണ് മിൽമയിൽ നിന്നും മാത്രം കേരളത്തിലെ പലഭാഗങ്ങളിലായി വിൽക്കപ്പെടുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാൽ ലിറ്ററിന് മിൽമയിൽ അധികമാകുമ്പോൾ പാൽ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില ഉയരാൻ കാരണമാകും എന്നാണ് പറയുന്നത്. എന്തായാലും വിലവർദ്ധനവിന്റെ കാര്യം കൃത്യമായി ഉടൻതന്നെ അറിയാൻ സാധിക്കും.