Friday, May 2, 2025
33.1 C
Kerala

പാൽ പൊള്ളും; പാൽവില വർദ്ധിപ്പിച്ചു കമ്പനികൾ!

മിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്നാണ് പാല്. എന്നാൽ പാൽ വിലയിൽ രണ്ട് രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ് പാൽ കമ്പനികൾ. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂൽ, മദേഴ്സ് ഡയറി തുടങ്ങിയ കമ്പനികളാണ് പാലിൽ രണ്ട് രൂപ ഇപ്പോൾ കൂട്ടിയിരിക്കുന്നത്. വിലവർധനവില്ലാതെ മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാൽ വില കമ്പനികൾ കൂട്ടിയിരിക്കുന്നത്. പാൽ വിലയ്ക്ക് മാത്രമല്ല ഡയറി പ്രോഡക്റ്റ്സിനും രണ്ടു രൂപ അമൂൽ കൂട്ടിയിട്ടുണ്ട്. 

 കേരളത്തിൽ വലിയ രീതിയിൽ ഉപയോഗിക്കുന്ന പാലല്ല അമൂൽ എങ്കിലും ഇപ്പോൾ സുലഭമായി മിക്ക സൂപ്പർമാർക്കറ്റുകളിലും അമൂൽ പാലും അമൂൽ ഡയറി പ്രോഡക്ടുകളും ലഭ്യമാണ്. താരതമ്യേന ക്വാളിറ്റി കൂടിയ പാൽ ആണ് അമൂൽ എന്നതിനാൽ തന്നെ മിക്ക ആളുകളും ഇത് വാങ്ങുന്നുണ്ട്. 2024 ജൂണിന് ശേഷം ആദ്യമായാണ് പാൽ വിലയിൽ മാറ്റം ഉണ്ടാകുന്നത്.മദർ ഡയറിയുടെ പാൽ വില വർധന ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വന്നു.

2025 മെയ് ഒന്നു മുതൽ രാജ്യത്തെ എല്ലാ വിപണികളിലും ഫ്രഷ് പൗച്ച് പാലിൻ്റെ വില ലിറ്ററിന് രണ്ടു രൂപ വർധിച്ചു. അമുൽ  500 മില്ലിക്ക് 36 രൂപയിൽ നിന്ന് 37 രൂപയാണ് കൂടിയത്. ഒരു ലിറ്റർ പാലിന് 71 രൂപയിൽ നിന്ന് 73 രൂപയായി വില ഉയർന്നു. പരാഗ് മിൽക്ക് ഫൂഡ്സും പാൽ വില വർധിപ്പിച്ചിട്ടുണ്ട്. കേരളത്തെ വലിയ രീതിയിൽ പാൽ വിലയുടെ വർദ്ധനവ് ബാധിക്കുകയില്ല എങ്കിലും കേരളത്തിലെ പ്രമുഖ ബ്രാൻഡായ മിൽമയും വില വർദ്ധനവിന് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. മിൽമ പാലിന് വില കൂടുകയാണ് എങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് വലിയ തിരിച്ചടിയാകും.

 താരതമ്യേന ചെറിയ വില കുറവുള്ള പാലാണ് നന്ദിനി. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ ചെറിയ വിലയ്ക്ക് വിൽക്കുന്ന ഈ പാല് കേരളത്തിലേക്ക് എത്തിയപ്പോൾ മിൽമ പാലിന്റെ അതേ വിലക്കാണ് വിൽക്കുന്നത്. കേരളത്തിൽ മിൽമ പാലിന് വില കൂടുകയാണ് എങ്കിൽ കേരളത്തിൽ സുലഭമായി ഉള്ള മറ്റു പാക്കറ്റ് പാലുകൾക്കും വില കൂടും. അങ്ങനെയാണ് കേരളത്തിന്റെ വർക്കിംഗ് സ്ട്രക്ചർ. വയനാട് മിൽക്ക്, എളനാട് പാല്, അഞ്ചരക്കണ്ടി പാല്, മറ്റ് പല കോർപ്പറേറ്റീവ് സൊസൈറ്റികൾ പുറത്തിറക്കുന്ന പാല് തുടങ്ങിയ പാലുക്കൾ ഒക്കെ മിൽമ പാലിന് വില കൂടുകയാണെങ്കിൽ കൂടും. അതുകൊണ്ടുതന്നെ മറ്റുള്ള സ്ഥലങ്ങളിലെ പാൽ വിലയുടെ വർദ്ധനവ് കേരളത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Hot this week

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; തുറന്നത് കേരളത്തിന്റെ വികസന കവാടം

വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽത്തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

എമ്പുരാന് പിന്നാലെ തുടരും എന്ന മോഹൻലാൽ ചിത്രവും 100 കോടി ക്ലബ്ബിൽ!

എമ്പുരാൻ എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമയായി കളക്ഷൻ കൊണ്ട്...

മെയ് മാസത്തെ വരവേറ്റുകൊണ്ട് ഗുൽമോഹർ പൂത്തു തുടങ്ങി; ബിസിനസ് സാധ്യത ഏറെ  

വഴിനീളെ ചുവന്നു നിൽക്കുന്ന ഗുൽമോഹർ എന്നും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്....

കൊക്കക്കോളക്കും പെപ്സിക്കും എതിരാളികൾ ആവാൻ ഇനി അംബാനിയുടെ സ്വന്തം ബ്രാന്റ്!

കൊക്കക്കോളയും പെപ്സിയും വലിയ ആധിപത്യമാണ് ആഗോള മാർക്കറ്റിൽ സോഫ്റ്റ് ഡ്രിങ്സിന്റെ വിഭാഗത്തിൽ...

ഓ ടി ടി വ്യവസായം ഇന്ത്യയിൽ വളരുന്നു; പക്ഷേ മലയാള സിനിമയ്ക്ക് നഷ്ടം 

കോവിഡ് സമയം മുതൽ ഇന്ത്യയിൽ ഏറ്റവും വലിയ നേട്ടം ഉണ്ടായ വ്യവസായങ്ങളിൽ...

Topics

മാഹിയിലും ഇനി രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!

മലയാളികൾക് ആശ്വാസമായിരുന്നത് മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യം ലഭിക്കുന്നതായിരുന്നു. എന്നാൽ...

എമ്പുരാൻ ഓ ടി ടിയിലെത്തി; വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്!

എമ്പുരാൻ എന്ന മലയാളം കണ്ട എക്കാലത്തെയും വലിയ കലക്ഷൻ സ്വന്തമാക്കിയ സിനിമ...

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക...
spot_img

Related Articles

Popular Categories

spot_imgspot_img