ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തും. വിവാഹങ്ങൾക്കും പ്രശ്നങ്ങൾക്കും ഒടുവിൽ അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തും എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഈ വർഷം നവംബർ മാസത്തിൽ മെസ്സി ഉൾപ്പെടെയുള്ള ടീം കേരളത്തിലേക്ക് എത്തും എന്നാണ് പുറത്തേക്ക് വരുന്ന ഏറ്റവും പുതിയ വിവരം. തിരുവനന്തപുരത്തായിരിക്കും മത്സരങ്ങൾ നടക്കുക എന്നുള്ള വിവരവും ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.
ആദ്യം അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും പിന്നീട് ഇത് തെറ്റായ വിവരം ആണ് എന്നുള്ള രീതിയിൽ പല കോണുകളിൽ നിന്നും വിമർശനവും വാർത്തകളും ഉയർന്നു. തുടർന്ന് കേരളത്തിലെ കായിക മന്ത്രി ഉൾപ്പെടെ പ്രസ്താവനയിൽ വലിയ പ്രതിരോധത്തിൽ ആയിരുന്നു. ഇവർക്ക് ആശ്വാസമായി കൊണ്ടാണ് മെസ്സിയും അദ്ദേഹത്തിന്റെ നീളം പടയും കേരളത്തിലെക്കെ എത്തുന്നു എന്നുള്ള വാർത്ത ഇപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം നടക്കുക.
മെസ്സി കേരളത്തിലേക്ക് എത്തുകയാണെങ്കിൽ കേരളത്തിലെ ഫുട്ബോൾ ചരിത്രത്തിൽ അത് പുത്തൻ അധ്യായം തുറക്കപ്പെടും. താരതമ്യേന ഏറെ പിന്നോട്ടുള്ള ടീമാണ് ഇന്ത്യയുടെ ഫുട്ബോൾ ടീം. മെസ്സിയെ പോലൊരു ഇതിഹാസതാരം കേരളത്തിൽ എത്തിനിയുമ്പോൾ ഇന്ത്യയിലുടനീളം ഉള്ള ഇന്ത്യൻ കായിക പ്രേമികൾക്ക് അത് പുത്തൻ ഉണർവ് സമ്മാനിക്കുകയും നിരവധി ആളുകൾ ഫുട്ബോളിൽ താല്പര്യ പ്രകടിപ്പിച്ച് മുന്നോട്ടേക്ക് വരും എന്നുള്ളതുമാണ് പ്രതീക്ഷ. ഒരുപക്ഷേ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബോൾ ഇന്ത്യയിൽ വരും വർഷങ്ങളിൽ വലിയ രീതിയിൽ വളരുവാനായി മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ് ഏറെ ഗുണം ചെയ്യും.
ഇതോടൊപ്പം ക്രിസ്ത്യാനോ റൊണാൾഡോയും ഇന്ത്യയിലേക്ക് വരുന്നു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഒരേസമയം വളർന്നുവന്ന 2 ഇതിഹാസ ഫുട്ബോൾ താരങ്ങൾ ഏകദേശം അടുത്തടുത്തുള്ള സമയങ്ങളിൽ ഇന്ത്യയിലെ പല സ്ഥലങ്ങളിൽ എത്തുന്നത് ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തെ സംബന്ധിച്ചിടത്തോളം പുത്തൻ നേട്ടവും നാഴികക്കല്ലുമാകും. ഇതോടൊപ്പം തന്നെ ഫുട്ബോൾ എന്നുള്ള കായിക മാമാങ്കം ഐഎസ്എൽ പോലുള്ള ലീഗുകൾ തുടങ്ങി വളരാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ രീതിയിലുള്ള വളർച്ച ഇതൊന്നും കൊണ്ട് സാധിച്ചിരുന്നില്ല. ഇതിന് ഒരു മാറ്റം ഉണ്ടാകാൻ പോകുന്നു എന്നുള്ള ശുഭ സൂചനയാണ് രണ്ട് ഇതിഹാസങ്ങളുടെയും വരവ്.
കേരളത്തെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ വരവ് ഒരു അഭിമാന നിമിഷം ആണ് എന്ന് മന്ത്രി തന്നെ പറയുന്നു. ഇതോടൊപ്പം വലിയ നേട്ടം ഉണ്ടാക്കാൻ പോകുന്നത് കേരളത്തിലെ പല ബിസിനസ് സ്ഥാപനങ്ങളുമാണ്. മെസ്സി കേരളത്തിലേക്ക് എത്തുന്നു എന്നതിനൊപ്പം തന്നെ നിരവധി കായിക പ്രേമികൾ മെസ്സിയെ കാണാനായി കേരളത്തിലെ പലഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തും. ഇതോടൊപ്പം ഇന്ത്യയിലുടനീളം ഉള്ള മെസ്സി ആരാധകരും ലോകമെമ്പാടുമുള്ള മെസ്സി ആരാധകരും കേരളത്തിൽ എത്തും. ഇത് കേരളത്തിലെ ആഗോള സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാകും എന്നുള്ള കാര്യം തീർച്ചയാണ്.
ഇന്ത്യയിൽ പല തവണയായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട് എങ്കിലും അടുത്തകാലത്തൊന്നും ഒരു ലോകകപ്പ് ക്രിക്കറ്റ് മത്സരം കേരളത്തിന് അനുവദിച്ചിരുന്നില്ല. അടുത്തിടെ വുമൺസ് ലോകകപ്പ് മത്സരത്തിൽ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം തിരുവനന്തപുരത്തെ സ്റ്റേഡിയം വേദിയാകുമെന്നുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും ഈ മത്സരങ്ങൾ നവി മുംബൈയ്ക്ക് നൽകി. അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യം ഇതിനു മുമ്പേ കേരളത്തിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. മുൻപ് മറഡോണ കേരളത്തിൽ എത്തിയിരുന്നു എങ്കിലും അത് ഒരു പ്രമോഷൻ പരിപാടിക്ക് വേണ്ടിയായിരുന്നു.
അന്ന് മറഡോണ എത്തിയ സമയത്ത് പോലും ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ ഇതിഹാസ താരത്തെ കാണാനായി എത്തിയത്. എന്നാൽ ഇപ്പോൾ ഒരു ഇതിഹാസതാരം കേരളത്തിൽ എത്തി ഫുട്ബോൾ തട്ടാൻ പോവുകയാണ്. അർജന്റീനയുടെ ഫുട്ബോൾ ടീം തന്നെയാണ് ഇപ്പോൾ വിവരം പുറത്തേക്ക് വിട്ടിരിക്കുന്നത് എന്നാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ ഹോട്ടൽ ബിസിനസ് മുതൽ ചെറുകിട വ്യവസായികൾക്ക് വരെ വലിയ നേട്ടം ഉണ്ടാകാൻ പോകുന്ന മാസമായിരിക്കും അർജന്റീനയുടെ ഫുട്ബോൾ ടീം ഇന്ത്യയിൽ എത്തുന്ന നവംബർ മാസം എന്നുള്ള കാര്യം തീർച്ച.